ട്രായ് തലവന്‍ നടത്തിയ ആധാര്‍ വെല്ലുവിളി; സര്‍ക്കാരിനെ വിമര്‍ശിച്ച് ശിവസേന

മുംബൈ: ആധാർ വിവരങ്ങളുടെ സുരക്ഷയെ ചോദ്യം ചെയ്ത് എന്‍ഡിഎ ഘടകകക്ഷി ശിവസേന രംഗത്ത്‌.

ശിവസേനയുടെ മുഖപത്രമായ സാമനയിലാണ് ആധാര്‍ വിവരങ്ങളുടെ സുരക്ഷ ഉറപ്പുനല്‍കുന്ന എന്‍ഡിഎ സര്‍ക്കാരിന്‍റെ നയങ്ങളെ ശിവസേന ചോദ്യം ചെയ്യുന്നത്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ലോകത്തിന് വ്യക്തമായി എന്ന് സാമനയുടെ മുഖപ്രസംഗത്തില്‍ പറയുന്നു.

കഴിഞ്ഞ 28ന് ട്രായ് ചെ​യ​ര്‍​മാ​ന്‍ ആ​ര്‍ എ​സ് ശ​ര്‍​മ നല്‍കിയ ആധാര്‍ വെല്ലുവിളിയാണ് സാമന ആധാരമാക്കിയത്. ഒരു ഉന്നത അധികാരിയുടെ വെല്ലുവിളി പൊളിച്ചടുക്കിയ ഹാക്കര്‍മാര്‍ സര്‍ക്കാരിന്‍റെ വാദം എത്രമാത്രം പൊള്ളയാണെന്ന് കാട്ടിക്കൊടുക്കുകയും ചെയ്തു.

  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!

ആധാര്‍ വിവരങ്ങള്‍ സുരക്ഷതിമാണ് എന്നുറപ്പിക്കാനാണ് ട്രായ് ചെ​യ​ര്‍​മാ​ന്‍ തന്‍റെ ആധാര്‍ നമ്പര്‍ ട്വീറ്ററില്‍ നല്‍കിയത്. പകരമായി ഹാക്കര്‍മാര്‍ അദ്ദേഹത്തിന് അദ്ദേഹത്തിന്‍റെ പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കിയത് കൂടാതെ 1 രൂപ അദ്ദേഹത്തിന്‍റെ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തു. ഈ വാര്‍ത്തയാണ് ഇപ്പോള്‍ ശിവസേന കേന്ദ്ര സര്‍ക്കാരിനെതിരെ ആയുധമാക്കിയിരിക്കുന്നത്.

ഫ്രഞ്ച് ഹാക്കര്‍ എലിയറ്റ് ആൽഡേർസൺ ആണ് ആധാര്‍ നമ്പര്‍ ഹാക്ക് ചെയ്യുകയും വിവരങ്ങള്‍ പുറത്തുവിടുകയും ചെയ്തത്.

ഹാക്കര്‍ നടത്തിയ അവകാശവാദത്തെ ചെറുത്ത് പരാജയപ്പെടുത്തേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണെന്ന് ശിവസേന മുഖപത്രത്തില്‍ കുറിച്ചു. അതുകൂടാതെ, ട്രായ് ചെ​യ​ര്‍​മാ​ന്‍ ആ​ര്‍ എ​സ് ശ​ര്‍​മയുടെ മകളെ ഇ-മേയിലിലൂടെ, തന്‍റെ വിവരങ്ങള്‍ പുറത്തുവിടാന്‍ ഹാക്കര്‍മാര്‍ വെല്ലുവിളിക്കുകയും ചെയ്തത് സര്‍ക്കാര്‍ നിസ്സാരമായി കരുതരുതെന്നും ശിവസേന പറഞ്ഞു. ഇത് ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്കുമേലുള്ള കടന്നു കയറ്റമാണെന്നും ശിവസേന വാദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് വിമാനത്താവളത്തില്‍ പിടിയില്‍
[masterslider id="10"]

Related posts