ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന്‍ മലമ്പുഴ ഡാം തുറന്നു…

പാലക്കാട്: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മലമ്പുഴ ഡാമിന്‍റെ എല്ലാ ഷട്ടറുകളും തുറന്നു. ജലനിരപ്പ് പരമാവധി സംഭരണശേഷിക്കടുത്തെത്തിയതോടെയാണ് അണക്കെട്ടിന്‍റെ എല്ലാ ഷട്ടറുകളും തുറന്നത്.

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ നാലാമത്തെ ഷട്ടറും അൽപസമയത്തിനുശേഷം മൂന്നാമത്തെ ഷട്ടറും തുറന്നു. മൂന്നിഞ്ച് ഉയരത്തിൽ തുറന്ന ഷട്ടറുകളിൽ നിന്നും പുഴയിലേക്ക് വെള്ളം എത്തുന്നത് കാണാൻ നിരവധിപേരാണ് പുഴക്ക് ഇരുകരയിലും എത്തിയിട്ടുള്ളത്. 312 ക്യുബിക് മീറ്റർ വെള്ളമാണ് ഒരു സെക്കന്റിൽ ഡാമിൽ നിന്നും പുഴയിലെത്തുക. നാലു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലമ്പുഴ ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കുന്നത്.

  സ്വർണ്ണക്കടത്ത് കേസ്: നടി രന്യ റാവുവിന് ജാമ്യം അനുവദിച്ചു

https://m.facebook.com/Oscarmedia2017/videos/902706866593859/

സാധാരണ വേനൽക്കാലങ്ങളിൽ കാർഷിക ആവശ്യത്തിന് തുറക്കുന്ന ഡാം വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ജൂലൈ മാസത്തിൽ തുറന്നത്. ഡാം തുറക്കുന്നതിനു മുന്നോടിയായി കഴിഞ്ഞ ദിവസങ്ങളിൽ തൃത്താല വെള്ളിയാങ്കല്ല് വരെ പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് അധികൃതർ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരുന്നു.

മുക്കൈനിപ്പുഴ, കല്‍പാത്തി പുഴ, ഭാരതപ്പുഴ തീരത്തുള്ളവര്‍ക്ക് നേരത്തെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

  അധിക നിരക്ക് ഈടാക്കിയ ബെംഗളൂരു വിമാനത്താവള ടാക്സി ഡ്രൈവറിൽ നിന്ന് എങ്ങനെ പണം തിരികെ ലഭിക്കും? വായിക്കാം

മലമ്പുഴ ഡാമിന്‍റെ പരമാവധി സംഭരണശേഷി 115.06മീറ്ററാണ്. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 114.86 മീറ്ററായി ഉയര്‍ന്നതോടെയാണ് എല്ലാ ഷട്ടറുകളും തുറന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വയനാട് ടൗണ്‍ഷിപ്പില്‍ വീടു വേണമെന്ന് ശ്രുതി, നല്‍കാനാവില്ലെന്ന് മന്ത്രിസഭാ യോഗം
[masterslider id="10"]

Related posts

Click Here to Follow Us