ബെംഗളൂരു : 16:50 കെ ആർഎസ് ബെംഗളൂരു സിറ്റി റെയിൽവേ സ്റേഷനിൽ നിന്ന് യാത്ര തുടങ്ങേണ്ട കൊച്ചുവേളി എക്സ്പ്രസ് 11:55 ന് മാത്രമേ യാത്ര തുടങ്ങുകയുള്ളൂ. ബെംഗളൂരുവിൽ നിന്നും മൈസൂരു മംഗളൂരു വഴി കാർവാറിലേക്കു പോകുന്ന ട്രെയിൻ വഴി തിരിച്ചുവിട്ടു ,അത് പാലക്കാട്, ഷൊറണൂർ, കോഴിക്കോട് വഴി യാത്ര ചെയ്യും എന്ന് റെയിൽവേ അറിയിച്ചു.
Read MoreDay: 20 August 2018
വൈറൽ വീഡിയോ: ആ ദൃശ്യങ്ങള്‍ കേരളത്തിലേതല്ല!
കൂര്‍ഗ്: നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം കേരളം നേരിട്ടതിന് പിന്നാലെ കുടകും അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകുകയാണ്. എന്നാല്‍, കുടകകിലും സമീപ പ്രദേശങ്ങളിലും പ്രളയക്കെടുതിയില്‍ സംഭവിച്ച പല ദൃശ്യങ്ങളും കേരളത്തിലേത് എന്ന വ്യാജേനയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കുടകില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ടുനില കെട്ടിടം ഒന്നാകെ താഴേക്കെത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കേരളത്തിലേത് എന്ന തരത്തിലാണ് പുറത്തുവന്നിരിക്കുന്നത്. https://youtu.be/lVlBcJCvgRY കനത്ത മഴയിലും മണ്ണിടിച്ചിലിലുമായി നിരവധി കെട്ടിടങ്ങളാണ് ഇവിടെ നിലം പൊത്തിയത്. പല സ്ഥലങ്ങളിലും ഉരുള്‍പൊട്ടുകയും ചെയ്തു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് മടിക്കേരി-ബ൦ഗളൂരു റൂട്ടില്‍ ഗതാഗതം സ്തംഭിച്ചു. കര്‍ണാടകയിലെ കുടക്…
Read Moreപ്രിയ ദേശീയ മാധ്യമങ്ങളെ, ഞങ്ങളും ഇന്ത്യയുടെ ഭാഗം: കേരളം
ദക്ഷിണേന്ത്യയുടെ ഏറ്റവും അറ്റത്തായി കണ്ടാല്‍ ‘ചെറുതും’ എന്നാല്‍ ‘കാര്യത്തില്‍’ ഒന്നാമനുമായിരുന്ന കേരളം എന്ന സംസ്ഥാനം ഇന്ന് പ്രളയത്തിന്റെ കെടുതിയില്‍ ഉഴലുകയാണ്. കഴിഞ്ഞ അഗസ്റ്റ് 9ന് കേരളത്തെ പിടിമുറുക്കിയ ദുരിതം ഇപ്പോഴും വിട്ടുപോകാന്‍ കൂട്ടാക്കുന്നില്ല എന്നത് വാസ്തവ൦. നൂറുകണക്കിനാളുകള്‍ മുങ്ങി മരിച്ചപ്പോഴും ലക്ഷക്കണക്കിനാളുകള്‍ പെയ്തിറങ്ങുന്ന കനത്ത മഴയില്‍നിന്നും വെള്ളപ്പൊക്കത്തില്‍നിന്നും രക്ഷ യാചിച്ചപ്പോഴും, പറയാതെ വയ്യ, നമ്മുടെ ദേശീയ മാധ്യമങ്ങള്‍ ഈ കൊച്ചു സംസ്ഥാനത്തിനുനേരെ മുഖം തിരിച്ചിരികുകയായിരുന്നു. പ്രമുഖ മാധ്യമ പ്രവര്‍ത്തകയായ ബര്‍ഖാ ദത്ത് കേരളം നേരിടുന്ന പ്രളയക്കെടുതി മനസ്സിലാക്കിയാവണം ട്വീറ്ററില്‍ എഴുതിയിരുന്നു, കേരള൦ കൂടുതല്‍ വാര്‍ത്ത…
Read Moreഏഷ്യന്‍ ഗെയിംസ്; ഇന്ത്യയുടെ ആദ്യ സ്വര്‍ണ്ണം ബജ്റംഗ് പുനിയയ്ക്ക്
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്റെ ആദ്യ ദിനത്തില്‍ തന്നെ ഇന്ത്യക്ക് സ്വര്‍ണ്ണം. 65 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ബജ്റംഗ് പുനിയയാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ സ്വര്‍ണ്ണം കരസ്ഥമാക്കിയത്. ജപ്പാന്റെ ടക്ടാനി ഡൈച്ചിയെ 11-8ന് കീഴടക്കിയാണ് ബജ്റംഗ് പുനിയ സ്വര്‍ണ്ണം നേടിയത്. പൂനിയ 6-0 ലീഡെടുത്ത ശേഷമാണ് എതിരാളിക്ക് ഒരു പോയിന്റെങ്കിലും നേടാനായത്. ഇഞ്ചോണ്‍ ഏഷ്യന്‍ ഗെയിംസില്‍ 61 കിലോഗ്രാം വിഭാഗത്തില്‍ പൂനിയ വെള്ളി നേടിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിലും ടബ്ലിസ് ഗ്രാന്‍ഡ് പ്രിക്സിലും യാസര്‍ ഡോഗു ഇന്റര്‍നാഷണലിലും സ്വര്‍ണം നേടിയ ശേഷമാണ് 24കാരനായ പൂനിയ ഏഷ്യന്‍ ഗെയിംസിനെത്തിയത്.…
Read Moreതിരുവനന്തപുരത്തെ ദുരിതാശ്വാസ സാമഗ്രികൾ ശേഖരിക്കുന്ന കളക്ഷൻ സെന്ററുകൾ ഓഗസ്റ്റ് 20 ന് പ്രവര്‍ത്തിക്കില്ലെന്ന സന്ദേശം വ്യാജം.
തിരുവനന്തപുരം: വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സര്‍ക്കാരും ഉദ്യോഗസ്ഥരും ആവര്‍ത്തിച്ച് ആവശ്യപ്പെടുമ്പോഴും വീണ്ടും അടിസ്ഥാനമില്ലാത്ത വിവരങ്ങള്‍ പ്രചരിക്കുന്നു. തിരുവനന്തപുരത്തെ ദുരിതാശ്വാസ സാമഗ്രികൾ ശേഖരിക്കുന്ന കളക്ഷൻ സെന്ററുകൾ ഓഗസ്റ്റ് 20 ന് പ്രവര്‍ത്തിക്കില്ലെന്ന സന്ദേശമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഈ സന്ദേശം തെറ്റാണെന്ന് തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അറിയിച്ചു. തിരുവനന്തപുരത്തെ കളക്ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുമെന്നും അവര്‍ വ്യക്തമാക്കി. നേരത്തേ മുല്ലപ്പെരിയാര്‍ പൊട്ടി, ഡാമിന് വിള്ളലുണ്ട്, ദുരിതാശ്വാസ ക്യാംപുകളിലേക്ക് സാധനങ്ങള്‍ ആവശ്യമില്ല തുടങ്ങിയ നിരവധി വ്യാജ സന്ദേശങ്ങളും പ്രചരിച്ചിരുന്നു. ഇത്തരം വ്യാജ സന്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സര്‍ക്കാരും…
Read Moreവീഡിയോ: രക്ഷാദൗത്യം അവസാനഘട്ടത്തില്‍.. പ്രളയഭൂമി നേർക്കാഴ്ച.
വീഡിയോ: രക്ഷാദൗത്യം അവസാനഘട്ടത്തില്‍.. പ്രളയഭൂമി നേർക്കാഴ്ച.
Read Moreഹാള്‍ തരില്ലെന്ന ബാര്‍ അസോസിയേഷന്റെ നിലപാടിനെ പൊളിച്ചടുക്കി കളക്ടര്‍
തൃശ്ശൂര്‍: പ്രളയക്കെടുതിയില്‍ ജാതിമതഭേദമന്യേ എല്ലാവരും ഒത്തു നില്ക്കുന്ന ഈ സന്ദര്‍ഭത്തില്‍ ബാര്‍ അസോസിയേഷന്റെ നിലപാട് വളരെ മോശമെന്നല്ലാതെ എന്ത് പറയാന്‍. ദുരന്തത്തില്‍ അകപ്പെട്ടവരുടെ രക്ഷയ്ക്കായി നാടു മുഴുവന്‍ ഊണും ഉറക്കവുമില്ലാതെ കൈമെയ്യ് ചേര്‍ന്നു പ്രവര്‍ത്തിക്കുമ്പോഴാണ് അഭിഭാഷകരുടെ സംഘടനയായ ബാര്‍ അസോസിയേഷന്റെ ഈ നിലപാട്. പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്കായി ശേഖരിച്ച ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാന്‍ സ്ഥലം തികയാത്തത് കൊണ്ടാണ് ബാര്‍ അസോസിയേഷന് ഹാള്‍ തുറന്നുനല്‍കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മുറികള്‍ തുറന്ന് നല്കാന് തൃശൂരിലെ ബാര്‍ അസോസിയേഷന് വിസമ്മതിച്ചതോടെയാണ് തൃശ്ശൂര്‍ കളക്ടര്‍ ടി.വി. അനുപമ ഐഎഎസ് നേരിട്ട് ഇടപെട്ട് ഒഴിപ്പിച്ചത്.…
Read Moreകേരളത്തിലെ മഴക്കെടുതിയിൽ കുടുങ്ങിപ്പോയ കർണാടകസ്വദേശികളെ തിരിച്ചെത്തിക്കാൻ പ്രത്യേക സർവീസുകളുമായി കർണാടക ആർ.ടി.സി.
ബെംഗളൂരു: കേരളത്തിലെ മഴക്കെടുതിയിൽ കുടുങ്ങിപ്പോയ കർണാടകസ്വദേശികളെ തിരിച്ചെത്തിക്കാൻ പ്രത്യേക സർവീസുകളുമായി കർണാടക ആർ.ടി.സി. കുടകിലും ദക്ഷിണ കർണാടകത്തിലും കുടുങ്ങിയവർക്കായും യാത്രാസൗകര്യം ഒരുക്കിയിട്ടുണ്ട്. തൃശ്ശൂരിലും പാലക്കാട്ടും കുടുങ്ങിയവരെ തിരിച്ചെത്തിക്കാൻ കർണാടക ആർ.ടി.സി. മൾട്ടി ആക്സിൽ വോൾവൊ ബസുകളാണ് ഉപയോഗിക്കുന്നത്. യാത്രക്കാരിൽ നിന്ന് ടിക്കറ്റ്നിരക്ക് ഈടാക്കില്ലെന്ന് കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൊണ്ടുപോകുന്ന വസ്തുക്കൾക്ക് ലഗേജ് നിരക്ക് ഒഴിവാക്കിയിട്ടുണ്ട്.
Read Moreകേരളത്തിന് സഹായമായി 50000 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ കേന്ദ്രം ഇന്നെത്തിക്കും
ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ പെട്ടുഴലുന്ന കേരളത്തിന് കേന്ദ്രസഹായമായി 50000 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ കേന്ദ്രം ഇന്ന് എത്തിക്കും. കേന്ദ്ര ഭക്ഷ്യ പൊതു വിതരണ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ഇത് കേരളത്തിലെത്തിക്കുന്നത്. 100 മെട്രിക് ടണ്‍ പയറുവര്‍ഗങ്ങള്‍, 22 ലക്ഷം ലിറ്റര്‍ കുടിവെള്ളവും ഉള്‍പ്പെടെയാണിത്. 9300 കിലോലിറ്റര്‍ മണ്ണെണ്ണ, 60 ടണ്‍ മരുന്നും നല്‍കും. കിടക്കവിരികള്‍ പുതപ്പുകള്‍ എന്നിവയടങ്ങുന്ന പ്രത്യേക ട്രെയിനും എത്തുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഉപഭോക്തൃ കാര്യ മന്ത്രാലയം 100 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കും. ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ സഹായമായി 2500 ടണ്‍ അരിയുമായി റെയില്‍വേയുടെ പ്രത്യേക…
Read Moreദുരന്തമുഖത്ത് രക്ഷയ്ക്കെത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ ആദരം
തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ ബിഗ്സല്യൂട്ട്! രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിത്തം വഹിച്ച ഓരോബോട്ടിനും ഇന്ധനത്തിന് പുറമെ 3000 രൂപയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ കേടുപാടുകള്‍ പറ്റുകയോ തകരുകയോ ചെയ്ത ബോട്ടുകള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കും. ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി എങ്ങനെയാണോ എത്തിച്ചത് അതുപോലെ തന്നെ അവ തിരികെ എത്തിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദുരന്തമേഖലയില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് മത്സ്യത്തൊഴിലാളികള്‍ നടത്തിയത്. അവരെ അനുമോദിക്കാനും അവര്‍ക്ക് സ്വീകരണം നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും…
Read More