രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്; ഡോളറിനെതിരെ 70.07 എന്ന നിലയില്‍

മുംബൈ: രൂപയുടെ മൂല്യത്തകര്‍ച്ച റെക്കോര്‍ഡിലെത്തി നില്‍ക്കുന്നു. ഓണക്കാലം പ്രവാസികള്‍ക്ക് നല്ല കാലം. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയിലാണ്. ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 70.07 എന്ന നിലയിലാണ്. ഇതാദ്യമായാണ് രൂപയുടെ മൂല്യം ഇത്രയും താഴുന്നത്. ഡോളറിന് 69.91 എന്ന നിരക്കിലാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഇതോടെ ദിര്‍ഹവുമായുള്ള വിനിമയ നിരക്കിലും വന്‍മാറ്റം ഉണ്ടായി. ഒരു ദിര്‍ഹത്തിന് പത്തൊന്‍പത് രൂപയ്ക്കു മുകളിലേക്ക് മൂല്യം ഇടിഞ്ഞു. സമീപ കാലത്ത് ഇതാദ്യമായാണ് പ്രവാസികള്‍ക്ക് ഇത്ര മികച്ച വിനിമയനിരക്ക് കിട്ടുന്നത്. അതേസമയം, ഇന്ത്യന്‍…

Read More

കാബിനറ്റ് ബ്രീഫിംഗിനിടെ ഏവരേയും ഞെട്ടിച്ച്‌ മോഹന്‍ലാല്‍

തിരുവനന്തപുരം: കാലവര്‍ഷക്കെടുതി നേരിടുന്നതിന്‍റെ നടപടികള്‍ വിശദമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിനിടെ അപ്രതീക്ഷിതമായി നടന്‍ മോഹന്‍ലാല്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള പണം കൈമാറാനാണ് മോഹന്‍ലാല്‍ എത്തിയത്. കടപ്പാട്: മോഹന്‍ലാല്‍ ഫാന്‍സ്‌ ഫേസ്ബുക്ക് പേജ് കാബിനറ്റ് ബ്രീഫിംഗിനിടെ ചെക്ക് കൈമാറിയശേഷം അദ്ദേഹം അപ്പോള്‍ തന്നെ പോവുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കുമെന്ന് മോഹന്‍ലാല്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇത് കൈമാറുന്നതിന് വേണ്ടിയാണ് മോഹന്‍ലാല്‍ കാബിനറ്റ് ബ്രീഫിംഗിനിടെ എത്തിയത്.

Read More

ഹനാന് ശേഷം പപ്പട അമ്മൂമ്മയേയും വഴി അധാരമാക്കാന്‍ കഴിഞ്ഞ”ചാരിതാർത്ഥ്യ”ത്തിൽ സോഷ്യൽ മീഡിയ;മുഴുവന്‍ പപ്പടവും വാങ്ങും എന്ന് വീമ്പിളക്കിയ”കേരള ഹോട്ടല്‍”ഉടമയെയും കാണാനില്ല.

തിരുവനന്തപുരം ചാല മാർക്കറ്റിൽ പപ്പടം വിറ്റു കുടുംബം പുലർത്തുന്ന ‘പപ്പട അമ്മൂമ്മ’ എന്ന എൺപത്തിയേഴുകാരിയായ വസുമതിയമ്മയുടെ കഥ ഏറെ ആവേശത്തോടെയാണ് സമൂഹം ഏറ്റെടുത്തത്. ‘25 പപ്പടം ഇരുപതു രൂപക്ക് വിറ്റിട്ടും ആരും വാങ്ങുന്നില്ല, ഈ അമ്മൂമ്മയെ നമുക്ക് സഹായിക്കാം’ എന്ന തലക്കെട്ടിൽ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച പപ്പട അമ്മൂമ്മയു‌ടെ വിഡിയോ ഞൊടിയിടയിൽ ജനങ്ങൾ ഏറ്റെടുത്തു. ആരും തിരിഞ്ഞു നോക്കാതെ പോകുന്ന വസുമതിയമ്മ വളരെ വേഗം സമൂഹ മാധ്യമങ്ങളില്‍ താരമാവുകയും ചെയ്തു. എന്നാൽ ആ ആവേശം ഇപ്പോൾ വസുമതി അമ്മയ്ക്ക് തീരാവേദനയാവുകയാണ്. വാർ‍ത്ത പരന്നതോടെ നിരവധി…

Read More

സുരക്ഷ നല്‍കാന്‍ കഴിയുന്നില്ല;വഴിയടച്ച് പോലീസ്.

ബെംഗളൂരു ∙ എംജി റോഡ‍് മെട്രോ സ്റ്റേഷനോടു ചേർന്നുള്ള ബുലെവാഡിൽ മുകളിൽ കൂടിയുള്ള പ്രവേശനം രാത്രി ഏഴിനുശേഷം നിയന്ത്രിക്കും. ആഴ്ചകൾക്കു മുൻപ് രംഗോലി മെട്രോ ആർട് സെന്ററിനു മുകളിലൂടെയുള്ള നടപ്പാതയിൽ സ്ത്രീകവർച്ചയ്ക്കിരയായതിനെ തുടർന്നാണിത്. സ്ത്രീയുടെ മാലപൊട്ടിച്ചയാളെ മറ്റുള്ളവർ പിടികൂടി പൊലീസിൽ ഏൽപിച്ചിരുന്നു. ഈ സംഭവത്തിനുശേഷമാണ് മേൽനടപ്പാതയിൽ രാത്രി ഏഴിനുശേഷം പ്രവേശനം നിരോധിക്കാൻ കബൺപാർക്ക് പൊലീസ് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ അധികൃതരോട് നിർദേശിച്ചത്. ഏഴിനുശേഷവും മുകളിൽ തങ്ങുന്നവരെ പുറത്താക്കിയ ശേഷം പ്രവേശനകവാടം ബാരിക്കേഡ് വച്ച് അടയ്ക്കുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.

Read More

മോഡിപ്രഭാവം ഇനി ഓര്‍മ്മ മാത്രം;നടക്കാനിരിക്കുന്ന ഛത്തിസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപി തകര്‍ന്നടിയും;കോണ്‍ഗ്രസ്‌ പഴയ പ്രതാപത്തിലേക്ക്;ഏറ്റവും പുതിയ സര്‍വേ ഫലങ്ങള്‍ ഇങ്ങനെ.

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന ഛത്തിസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ബിജെപി പരാജയപ്പെടുമെന്ന് അഭിപ്രായ സർവേ. കോൺഗ്രസ് ഇവിടങ്ങളിൽ മികച്ച നേട്ടമുണ്ടാക്കും. എബിപി ന്യൂസ് – സി വോട്ടർ നടത്തിയ അഭിപ്രായ സർവേയുടെ ഫലമാണിത്. എന്നാൽ മോദി പ്രഭാവത്തിലൂടെ പാർട്ടി 2019ൽ ഈ മൂന്നു സംസ്ഥാനങ്ങളിലെയും ലോക്സഭാ സീറ്റുകളിൽ അനുകൂല തരംഗമുണ്ടാക്കുമെന്നും സർവേയിൽ കണ്ടെത്തി. മൂന്നു സംസ്ഥാനങ്ങളിലും കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നാണ് സർവേ. മധ്യപ്രദേശിലെ 230 സീറ്റുകളിൽ 117 എണ്ണം കോൺഗ്രസ് നേടും. രാജസ്ഥാനിലെ 200 സീറ്റുകളിൽ 130ഉം ഛത്തിസ്ഗഢിലെ 90…

Read More

പ്രളയ ദുരിതമനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക്‌ കൈത്താങ്ങുമായി ബെംഗളൂരു മലയാളികള്‍.

ബെംഗളൂരു: കേരളത്തിൽ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങുമായി ബെംഗളൂരുവിലെ മലയാളി കൂട്ടായ്മകൾ. ഇതിനോടകം വിവിധ സംഘടനകൾ സഹായമെത്തിച്ചിട്ടുണ്ട്. കൂടുതൽ സംഘടനകൾ സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ്. മാണ്ഡ്യ രൂപത മാണ്ഡ്യ രൂപതയുടെ നേതൃത്വത്തിൽ വയനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്നു. രൂപതയുടെ എല്ലാ പള്ളികളും സ്ഥാപനങ്ങളും ദുരിതമനുഭവിക്കുന്നവർക്കായുള്ള അവശ്യവസ്തുക്കൾ ധർമാരാം, മത്തിക്കരെ, സുൽത്താൻപാളയ, ഹൊങ്ങസാന്ദ്ര, ഹിങ്കൽ എന്നീ ഫൊറോന ദേവാലയങ്ങളിൽ ഈ മാസം 17-ന് മുമ്പ് എത്തിക്കും. രൂപതാ ടീം ഇവ സമാഹരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്യും. സഹായം നൽകാൻ ആഗ്രഹിക്കുന്നവർ രൂപതാ ചാൻസലർ ഫാ. ജോമോൻ കോലഞ്ചേരിയുമായി ബന്ധപ്പെടുക. ഫോൺ:…

Read More

കെ ആർ എസ് അണക്കെട്ട് തുറന്നതിനാൽ വെള്ളം കയറിയ മൈസൂരു- നഞ്ചൻഗുഡ് പാതയിൽ ഗതാഗതം പുനരാരംഭിച്ചു.

ബെംഗളൂരു : കപില നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് കഴിഞ്ഞ നാല് ദിവസമായി സ്തംഭിച്ച മൈസൂരു – നഞ്ചൻഗുഡ്ദേശീയ പാതയിലൂടെയുള്ള ഗതാഗതം പുനരാരംഭിച്ചു. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ഉള്ള വാഹനങ്ങൾ ഗുണ്ടൽപേട്ടിൽ നിന്നും താണ്ടവപുരയിൽ നിന്നും വഴി തിരിച്ച് വിട്ടിരിക്കുകയായിരുന്നു.കെ ആർ എസ് അണക്കെട്ടുകൾ തുറന്നതോടെയാണ് കപില നദിയിൽ ജലനിരപ്പ് ഉയർന്നത്.നിരവധി ഗ്രാമങ്ങളിൽ വെള്ളം കയറി വീടുകളും കൃഷിയും നശിച്ചിരുന്നു.

Read More

വൈറൽ വീഡിയോ: ക്യാപ്റ്റന്‍ കൂളിന്‍റെ ‘സൗജന്യ ഹെഡ് മസാജ്’

ജോലിയിലും വ്യക്തി ജീവിതത്തിലും ഉണ്ടാകുന്ന പിരിമുറുക്കത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഹെഡ് മസാജ് ഒരു നല്ല വഴിയാണെന്ന് വിശ്വസിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍, ആ ഹെഡ് മസ്സാജില്‍ അല്പം വ്യത്യസ്തത വരുത്തിയാലോ? അങ്ങനെയൊരു വ്യത്യസ്ത ഹെഡ് മസാജ് പരിചയപ്പെടുത്തുകയാണ് നമ്മുടെ ക്യാപ്റ്റന്‍ കൂള്‍ ധോണി. വെള്ളച്ചാട്ടത്തിന് കീഴില്‍ നില്‍ക്കുന്ന താരത്തിന്‍റെ തലയിലേക്ക് വെള്ളം വീണ് തെറിക്കുന്നതാണ് വീഡിയോയിലുള്ളത്. View this post on Instagram A post shared by M S Dhoni (@mahi7781) വെള്ളം തലയിലേക്ക് വീഴുന്നത് സൗജന്യ ഹെഡ് മസാജിന് തുല്യമാണെന്നാണ്…

Read More

കൈനിറയെ ഓണം സ്പെഷലുകളുമായി കേരള ആർടിസി; ടിക്കറ്റ് തീരുന്ന മുറക്ക് പുതിയ സർവീസുകൾ പ്രഖ്യാപിക്കും.

ബെംഗളൂരു : സ്വകാര്യ ബസുകളുടെ കഴുത്തറുപ്പൻ സമീപനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ബെംഗളൂരു മലയാളികൾക്ക് ഇതാ ഒരു സുവർണാവസരം. ഓണത്തിന് നാട്ടിലേക്കും തിരിച്ചുമുള്ള കേരള ആർ ടി സി സ്പെഷൽ സർവീസുകളിലേക്ക്  റിസർവേഷൻ ആരംഭിച്ചു.തിരക്കിനനുസരിച്ച് 12 സ്പെഷലുകൾ വരെ സർവ്വീസ് നടത്തുന്ന ദിവസങ്ങൾ ഉണ്ട്. വോൾവോ ,ഡീലക്സ് എയർ ബസ്, സൂപ്പർ എക്സ്പ്രസ്, സൂപ്പർ ഫാസ്റ്റ് തുടങ്ങിയ എല്ലാ ബസുകളും ഓണം സ്പെഷൽ മാവേലി സർവീസുകളായി ഉപയോഗിക്കുന്നുണ്ട്. സേലം, ഡിണ്ടിഗൽ, തിരുനൽവേലി വഴിയുള്ള തിരുവനന്തപുരം സർവീസിനാണ് വോൾവോ ഉപയോഗിക്കുന്നത്. വിവരങ്ങൾ താഴെ. കെ എസ് ആർ…

Read More

ജപ്പാനില്‍ ലക്ഷ്മിദേവിയുടെ പേരില്‍ ഒരു നഗരം

ബംഗളൂരു: ജപ്പാനില്‍ ഒരു നഗരം ലക്ഷ്മിദേവിയുടെ പേരില്‍ അറിയപ്പെടുന്നുവെന്ന് ജപ്പാന്‍റെ കോണ്‍സല്‍ ജനറല്‍ തകയുകീ കിറ്റഗാവ പറഞ്ഞു. ഹിന്ദുമത വിശ്വാസപ്രകാരം ഐശ്വര്യത്തിന്‍റെയും സമ്പത്തിന്‍റെയും ദേവിയാണ് ലക്ഷ്മി. ലക്ഷ്മിയുടെ ക്ഷേത്രം എന്നര്‍ഥം വരുന്ന പേരുള്ള ‘കിചിജോയ്’ (Kichijoi) ഒരു പട്ടണം ജപ്പാനിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു ടോക്കിയോയ്ക്കു സമീപമുള്ള ‘കിചിജോയ്’ (Kichijoi) എന്ന പട്ടണത്തിന്‍റെ പേരിന്‍റെ അര്‍ഥം ലക്ഷ്മിക്ഷേത്രം എന്നാണെന്ന് അദ്ദേഹം പറഞ്ഞു. ബംഗളൂരുവിലെ സ്വകാര്യ കോളേജായ ഫാകള്‍ടി ഓഫ് ദയാനന്ദ് സാഗറിലെ ബിരുദ ദാനച്ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജപ്പാനും ഇന്ത്യയും വ്യത്യസ്തമാണെന്ന് പലരും പറയാറുണ്ടെങ്കിലും…

Read More
Click Here to Follow Us