ജപ്പാനില്‍ ലക്ഷ്മിദേവിയുടെ പേരില്‍ ഒരു നഗരം

ബംഗളൂരു: ജപ്പാനില്‍ ഒരു നഗരം ലക്ഷ്മിദേവിയുടെ പേരില്‍ അറിയപ്പെടുന്നുവെന്ന് ജപ്പാന്‍റെ കോണ്‍സല്‍ ജനറല്‍ തകയുകീ കിറ്റഗാവ പറഞ്ഞു. ഹിന്ദുമത വിശ്വാസപ്രകാരം ഐശ്വര്യത്തിന്‍റെയും സമ്പത്തിന്‍റെയും ദേവിയാണ് ലക്ഷ്മി. ലക്ഷ്മിയുടെ ക്ഷേത്രം എന്നര്‍ഥം വരുന്ന പേരുള്ള ‘കിചിജോയ്’ (Kichijoi) ഒരു പട്ടണം ജപ്പാനിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു

ടോക്കിയോയ്ക്കു സമീപമുള്ള ‘കിചിജോയ്’ (Kichijoi) എന്ന പട്ടണത്തിന്‍റെ പേരിന്‍റെ അര്‍ഥം ലക്ഷ്മിക്ഷേത്രം എന്നാണെന്ന് അദ്ദേഹം പറഞ്ഞു. ബംഗളൂരുവിലെ സ്വകാര്യ കോളേജായ ഫാകള്‍ടി ഓഫ് ദയാനന്ദ് സാഗറിലെ ബിരുദ ദാനച്ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം

ജപ്പാനും ഇന്ത്യയും വ്യത്യസ്തമാണെന്ന് പലരും പറയാറുണ്ടെങ്കിലും അത് ശരിയല്ല. ജപ്പാനില്‍ ഹിന്ദുദൈവങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന നിരവധി ക്ഷേത്രങ്ങളുണ്ടെന്നും കിറ്റിഗാവ ചൂണ്ടിക്കാട്ടി. ജാപ്പനീസ് ഭാഷയിലും ഇന്ത്യന്‍ ഭാഷകളുടെ സ്വാധീനമുണ്ട്. നിരവധി സംസ്‌കൃതപദങ്ങള്‍ ജാപ്പനീസ് ലിപിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല ജാപ്പനീസ് ഡിഷ്‌ ‘സുഷി’ അരിയും വിനാഗിരിയും ഉപയോഗിച്ചാണ്‌ നിർമ്മിച്ചിരിക്കുന്നത്. ‘സുഷി’ സംസ്കൃത വാക്കായ ‘സാലിയ’യിൽ നിന്നുള്ള ‘ശാരി’യുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇതിന്‍റെ അര്‍ഥം അരി എന്നാണെന്നും അദ്ദേഹം പറഞ്ഞു.

  പുതിയ തട്ടിപ്പുസംഘം രം​ഗത്ത്; ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർ ജാഗ്രതൈ, വീഡിയോ വൈറൽ, അന്വേഷണം തുടങ്ങി പൊലീസ്

ഒരു ജാപ്പനീസ് പണ്ഡിതൻ പറയുന്നതനുസരിച്ച്, ഏതാണ്ട് 500 ജപ്പാനീസ് വാക്കുകളുടെ ഉത്ഭവം സംസ്കൃതത്തിലും തമിഴിലുമാണ്. ഇന്ത്യന്‍ ഭാഷകള്‍ തങ്ങളുടെ ഭാഷയെയും ആരാധനാ പാരമ്പര്യത്തെയും വളരെയധികം സ്വാധീനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും
[masterslider id="10"]

Related posts