ബെംഗളൂരു: പകൽ നരങ്ങളിൽ ഉന്തുവണ്ടിയിൽ പൂക്കച്ചവടവും രാത്രിയിൽ മോഷണവും പതിവാക്കിയ യുവാവ് പിടിയിൽ. ഹൊസൂർ സ്വദേശി സുധാകർ (32) ആണ് ഇലക്ട്രോണിക് സിറ്റി പൊലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് മോഷ്ടിച്ച 49 ലാപ്ടോപ്പുകൾ കണ്ടെടുത്തു. രാവിലെ മഡിവാള മാർക്കറ്റിൽ നിന്ന് പൂക്കളുമായി ഉന്തുവണ്ടിയിലാണ് ഇയാൾ ബൊമ്മനഹള്ളി, ഇലക്ട്രോണിക് സിറ്റി ഭാഗങ്ങളിൽ കച്ചവടം നടത്തിയിരുന്നത്. ആൾതാമസമില്ലാത്ത വീടുകൾ കണ്ടുവച്ച് രാത്രി കവർച്ച നടത്തുന്നതാണ് ഇയാളുടെ രീതി. അപാർട്മെന്റിൽ നടത്തിയ കവർച്ചയിൽ സിസിടിവിയിൽ ഇയാളുടെ മുഖം പതിഞ്ഞതോടെ നടത്തിയ അന്വേഷണത്തിലാണ് കുടുങ്ങിയത്.
Read MoreDay: 3 August 2018
ക്യാപ്റ്റന്‍ കൂള്‍ വീണ്ടും വൈറല്‍
ഏകദിനത്തിന് ശേഷം ബോളിവുഡ് താരങ്ങള്‍ക്കൊപ്പം ചാരിറ്റി ഫുട്ബോള്‍ കളിച്ചും സുഹൃത്തുക്കളുടെ വിവാഹത്തില്‍ പങ്കെടുത്തും ജീവിതം ആസ്വദിക്കുകയാണ് ധോണി. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ നിറം മങ്ങിപ്പോയതിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും ക്യാപ്റ്റന്‍ ‘കൂളാണ്’ എന്ന് തെളിയിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. റാഞ്ചിയിലെ വീട്ടില്‍ താരം നടത്തിയ സൈക്കിൾ പ്രകടനമാണ് വീഡിയോയുടെ ഉള്ളടക്കം. വായിൽ ഒരു തടിക്കഷണം കടിച്ചുപിടിച്ച് സൈക്കിളിൽ അഭ്യാസം ചെയ്യുന്ന വീഡിയോ നിമിഷങ്ങള്‍ക്കകമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയത്. https://www.instagram.com/_u/mahi7781/ സൈക്കിളിനോടും ബൈക്കിനോടുമൊക്കെ പ്രത്യേക കമ്പമുള്ള ധോണി തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ഈ വീഡിയോ…
Read Moreമദ്യപ്പിച്ച് ലക്കുകെട്ടാല്‍ ജീവനുള്ള കോഴിയും അകത്ത്!
ഹൈദരാബാദ്: തെലങ്കാനയിലെ മെഹ്ബുബാബാദില്‍ മദ്യപിച്ച് ബോധം പോയ യുവാവ് കഴിച്ചത് ജീവനുള്ള കോഴിയെ! മെഹ്ബുബാബാദിലെ കേസമുദ്രത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം. മദ്യപിച്ച് ലക്കുകെട്ട രണ്ട് യുവാക്കള്‍ കറി വയ്ക്കുന്നതിനായി കോഴിയെയും വാങ്ങി വരുന്ന വഴി നടക്കാനാകാതെ റോഡരികില്‍ ഇരുന്നു. ഇവരില്‍ ഒരാള്‍ വൈകാതെ തന്നെ മയങ്ങി. രണ്ടാമത്തെ യുവാവാണ് കയ്യിലുണ്ടായിരുന്ന കോഴിയെ ജീവനോടെ തിന്നാന്‍ തുടങ്ങിയത്. അങ്ങനെ കോഴിയുടെ പകുതിയോളം ഇയാള്‍ അകത്താക്കി. Bizarre! Drunk teen from Telangana eats live hen.https://t.co/4HabpKCemv pic.twitter.com/gshhhcrQtn — TOI Plus (@TOIPlus) August 1, 2018…
Read Moreപിഎന്‍ബി തട്ടിപ്പ്: മെഹുല്‍ ചോക്‌സിക്ക് ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ഇന്ത്യ തന്നെയെന്ന് ആന്‍റിഗ്വ
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന വജ്ര വ്യാപാരി മെഹുല്‍ ചോക്‌സിക്ക് ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ഇന്ത്യ തന്നെയെന്ന് ആന്‍റിഗ്വ. അതായത്, ഇന്ത്യ നല്‍കിയ പൊലീസ് ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റില്‍ മോശപ്പെട്ട തരത്തില്‍ യാതൊരു റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നില്ല എന്നാണ് ആന്‍റിഗ്വ നല്‍കിയ പ്രസ്‌താവനയില്‍ സൂചിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് ആന്‍റിഗ്വ ഔദ്യോഗിക വാര്‍ത്താക്കുറിപ്പിറക്കിയിരുന്നു. മുംബയിലെ പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് 2017 ലാണ് മെഹുല്‍ ചോക്‌സിക്ക് ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഈ സര്‍ട്ടിഫിക്കറ്റില്‍ അസ്വാഭാവികമായ യാതൊരു പരാമര്‍ശവും ഉണ്ടായിരുന്നില്ലെന്നും ആന്‍റിഗ്വ വ്യക്തമാക്കിയിട്ടുണ്ട്.…
Read Moreകത്ത് തിരുത്തിയത് ഗണേഷ് കുമാറെന്ന് ഉമ്മന്‍ ചാണ്ടി; കത്ത് വ്യാജമെങ്കില്‍ തെളിവ് ഹാജരാക്കട്ടെയെന്ന്‍ സരിത
കൊട്ടാരക്കര: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാര്‍ കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുതലുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുഖ്യപ്രതി സരിതാ നായരുടെ കത്തിനോടൊപ്പം പേജ് കൂട്ടിച്ചേര്‍ക്കപ്പെട്ടതിന് പിന്നില്‍ കേരള കോണ്‍ഗ്രസ് (ബി) എം.എല്‍.എ കെ.ബി. ഗണേശ് കുമാറാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോടതിയില്‍ പറഞ്ഞു. ഗണേഷിനെ മന്ത്രിയാക്കാതിരുന്നതിനുള്ള വൈരാഗ്യമാണ് ഇതിനു പിന്നിലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഉമ്മന്‍ ചാണ്ടി മൊഴി നല്‍കിയത്. സരിത ജയിലില്‍ ആയിരുന്നപ്പോള്‍ എഴുതിയ കത്തിനൊപ്പം ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍വേണ്ടി 4 പേജ്…
Read Moreനടി അക്രമിക്കപ്പെട്ട സംഭവം: രചനയും ഹണിറോസും ഹൈക്കോടതിയില്‍…
കൊച്ചി: അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങളായ രചനാ നാരായണന്‍ കുട്ടിയും ഹണിറോസും ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി ഹൈക്കോടതിയില്‍. നടി അക്രമിക്കപ്പെട്ട കേസില്‍ വനിതാ ജഡ്ജി വേണമെന്നും തൃശൂരിലേക്ക് വിചാരണ കോടതി മാറ്റണമെന്നുമാണ് ഇവരുടെ ആവശ്യം. ഇതിനായി ഇരുവരും ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. കേസില്‍ പ്രോസിക്യൂട്ടറായി 25 വര്‍ഷമെങ്കിലും അനുഭവ സമ്പത്തുള്ള അഭിഭാഷകനെ നിയമിക്കണമെന്നും ഇവര്‍ അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ആക്രമിക്കപ്പട്ട നടിയുടെ ഹര്‍ജിയില്‍ ഇന്നാണ് കോടതിയുടെ വിധി പറയുന്നത്. ഈ സാഹചര്യത്തിലാണ് രണ്ട് നടിമാര്‍ കൂടി ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി കക്ഷി ചേര്‍ന്നിരിക്കുന്നത്. കേസില്‍ കുറ്റാരോപിതനായി…
Read Moreഉത്തര കര്‍ണാടകയോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ കുമാരസ്വമിയുടെ മുന്നില്‍ 15 ദിവസം മാത്രം.
ബെംഗളൂരു:∙ വടക്കൻ കർണാടകയ്ക്ക് പ്രത്യേക സംസ്ഥാന പദവി ആവശ്യപ്പെട്ട് നടത്താനിരുന്ന ബന്ദ് പിൻവലിച്ചെങ്കിലും, ആവശ്യത്തെ പിന്തുണച്ചും എതിർത്തും വിവിധ സംഘടനകൾ തെരുവിലിറങ്ങി. എന്നാൽ, അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംസ്ഥാന ബജറ്റിൽ വടക്കൻ കർണാടകയെ അവഗണിച്ചു എന്നാരോപിച്ച് ഉത്തര കർണാടക പ്രത്യേകരാജ്യ ഹോരാട്ട സമിതി, ഉത്തര കർണാടക വികാസ വേദികെ എന്നീ സംഘടനകളാണ് പ്രത്യേക സംസ്ഥാന രൂപീകരണം ആവശ്യപ്പെട്ട് 13 ജില്ലകളിലായി ബന്ദ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മേഖലയ്ക്കായുള്ള വികസന ഫണ്ടുകൾ 15 ദിവസത്തിനുള്ളിൽ നൽകാമെന്ന മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഉറപ്പിന്മേൽ ബന്ദ് പിൻവലിക്കുകയായിരുന്നു. വടക്കൻ കർണാടകയുടെ…
Read More10 ദിവസം നീണ്ടു നിൽക്കുന്ന സ്വാതന്ത്ര്യ ദിന ലാൽബാഗ് പുഷ്പമേളക്ക് നാളെ തുടക്കം;ഇത്തവണ ആദരം സൈനികർക്ക്.
ബെംഗളൂരു : പ്രസിദ്ധമായ ലാൽബാഗ് പുഷ്പമേളക്ക് നാളെ തുടക്കമാവും, എല്ലാ വർഷവും ഗ്ലാസ് ഹൗസിനുള്ളിൽ പുഷ്പങ്ങൾ കൊണ്ട് നിർമ്മിക്കുന്ന നിശ്ചല ദൃശ്യങ്ങൾ ആണ് പുഷ്പമേളയുടെ പ്രധാന പ്രത്യേകത. പത്തു ദിവസം നടക്കുന്ന ഈ മേളയിൽ ഇന്ത്യൻ സൈനികർക്ക് ആദരമർപ്പിച്ചു കൊണ്ടുള്ള നിശ്ചല ദൃശ്യമാണ് ഗ്ലാസ് ഹൗസിനുള്ളിൽ ഇത്തവണ പൂക്കൾ കൊണ്ട്ഒരുക്കിയിരിക്കുന്നത്. അമർജവാൻ ജ്യോതി, ഇന്ത്യ ഗേറ്റ്, സൈനിക വാഹനങ്ങൾ എന്നിവ ഉണ്ട്, മൂന്ന് ലക്ഷം പൂക്കൾ കൊണ്ടാണ് പുഷ്പ മാതൃക ഒരുക്കിയിരിക്കുന്നത്. രാവിലെ 9.30 മുതൽ വൈകുന്നേരം 6 മണി വരെയാണ് പുഷ്പമേളയുടെ സമയം…
Read Moreമലയാളികൾക്ക് കർണാടക ആർടിസിയുടെ ഓണസമ്മാനം 64 സ്പെഷൽ സർവീസുകൾ;സ്വകാര്യ ബസുകൾക്ക് തല വച്ച് കൊടുക്കുന്നതിന് മുൻപ് ഇതൊന്ന് വായിക്കുക.
ബെംഗളൂരു : ഓണം മലയാളികളുടെ ഏറ്റവും വലിയ ഉൽസവം, ലോകത്തിന്റെ ഏതു കോണിലുണ്ടെങ്കിലും നാട്ടിലെത്താൻ എതൊരു മലയാളിയും ആഗ്രഹിക്കുന്ന ദിവസങ്ങൾ, എന്നാൽ ബെംഗളൂരു മലയാളികൾക്ക് പലപ്പോഴു അത് നഷ്ടക്കണക്കിന്റെ അവസരം കൂടിയാണ്, സാധാരണ 1500 രൂപ വരുന്ന ഒരു സ്വകാര്യ ബസ്ടിക്കറ്റിന് 3000 ത്തിന്റെ മുകളിൽ വരുന്നതും ഓണസമയത്താണ്. എങ്ങനെയെങ്കിലും നാട്ടിലെത്താനുള്ള ആഗ്രഹവുമായി നമ്മൾ അത് കൊടുക്കാൻ തയ്യാറാകുന്നു, ഇത്തരം സന്ദർഭത്തിലാണ് സംസ്ഥാന സർക്കാറുകളുടെ ഉടമസ്ഥതയിലുള്ള ഗതാഗത സർവീസുകളുടെ ഉപകാരം നമുക്ക് മനസ്സിലാകുന്നത്. കർണാടക ആർ ടി സി മലയാളികൾക്ക് ഓണസമ്മാനായി അനുവദിച്ചത് 64…
Read Moreസർജപുര മലയാളി സമാജത്തിന്റെ സംഗീത ഹാസ്യ സന്ധ്യ ഓഗസ്റ് 12 ന് ;രമേഷ് പിഷാരടി പങ്കെടുക്കും.
ബെംഗളൂരു : സർജപുര മലയാളി സമാജം സംഘടിപ്പിക്കുന്ന സംഗീത ഹാസ്യ സന്ധ്യ ഓഗസ്റ് 12 ന് , സർജപുര BRS School ഓഡിറ്റേറിയത്തിൽ നടക്കും.ഗ്രാമി അവാർഡ് ജേതാവായ ശ്രി.മനോജ് ജോർജും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്നും ശ്രി.രമേഷ് പിഷാരടി അവതരിപ്പിക്കുന്ന കോമഡി ഷോയും അരങ്ങേറും. സർജപുര മലയാളി സമാജത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന പരിപാടിയിൽ മാതൃ ഫൌണ്ടേഷൻ ചെയർപേഴ്സൺ പത്മശ്രീ ഡോ. മാലതി ഹൊള്ള , ഫൌണ്ടേഷൻ അന്ധേവാസികൾ എന്നിവർ അതിഥികളായിരിക്കും , സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ സംബന്ധിക്കും. കൂടുതൽ…
Read More