ക്യാപ്റ്റന്‍ കൂള്‍ വീണ്ടും വൈറല്‍

ഏകദിനത്തിന് ശേഷം ബോളിവുഡ് താരങ്ങള്‍ക്കൊപ്പം ചാരിറ്റി ഫുട്ബോള്‍ കളിച്ചും സുഹൃത്തുക്കളുടെ വിവാഹത്തില്‍ പങ്കെടുത്തും ജീവിതം ആസ്വദിക്കുകയാണ് ധോണി.

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ നിറം മങ്ങിപ്പോയതിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും ക്യാപ്റ്റന്‍ ‘കൂളാണ്’ എന്ന് തെളിയിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

റാഞ്ചിയിലെ വീട്ടില്‍ താരം നടത്തിയ സൈക്കിൾ പ്രകടനമാണ് വീഡിയോയുടെ ഉള്ളടക്കം. വായിൽ ഒരു തടിക്കഷണം കടിച്ചുപിടിച്ച് സൈക്കിളിൽ അഭ്യാസം ചെയ്യുന്ന വീഡിയോ നിമിഷങ്ങള്‍ക്കകമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയത്.

  നിറകണണ്ണുകളോടെ, നന്ദിയോടെ അവൾ മുട്ടുകുത്തി; ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച പെൺകുട്ടി ജെമീമ മംഗലാപുരംകാരി

https://www.instagram.com/_u/mahi7781/

സൈക്കിളിനോടും ബൈക്കിനോടുമൊക്കെ പ്രത്യേക കമ്പമുള്ള ധോണി തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ഈ വീഡിയോ പങ്ക് വെച്ചത്. ചരിവുള്ള പ്രതലത്തില്‍ പെഡല്‍ ചവിട്ടാതെയാണ് ധോണിയുടെ പ്രകടനം.

‘ചെറിയ ഒരു വിനോദം, നിങ്ങളും വീട്ടില്‍ ചെയ്ത് നോക്കൂ’- വീഡിയോ പങ്ക് വെച്ചുക്കൊണ്ട് ധോണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

മുന്‍ കേന്ദ്ര മന്ത്രി പ്രഫുല്‍ പട്ടേലിന്‍റെ മകളായ പൂര്‍ണ്ണിമ പട്ടേലിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മുംബൈയിലെത്തിയ ധോണിയും കൂട്ടുകാരും ബാത്ത് റൂമിനുളളില്‍ ചിലവഴിക്കുന്ന രസകരമായ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു. ധോണിയുടെ സുഹൃത്തും ബോളിവുഡ് ഗായകനുമായ രാഹുല്‍ വൈദ്യയാണ് ഈ വീഡിയോ പങ്ക് വെച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനിതാ ലോകകപ്പ് ഫൈനൽ ഇന്ന്; ടീം ഇന്ത്യയുടെ വിജയത്തിനായി പ്രത്യേക പ്രാർത്ഥനകളുമായി നഗരത്തിലെ ആരാധകർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വനിത ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന് 51 കോടി പരിതോഷികവുമായി ബിസിസിഐ

Related posts

Click Here to Follow Us