കിക്കീ ഡാന്‍സ് ചലഞ്ച്: നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷ

ദുബായ്: ഏറെ അപകടം പിടിച്ച കിക്കി ഡാന്‍സ് ചലഞ്ചില്‍ പങ്കെടുക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്ന് അബുദാബി ട്രാഫിക് പെട്രോള്‍സ് ഡയറക്ടറേറ്റ് അറിയിച്ചു.

ഓടുന്ന കാറില്‍ ‘കിക്കീ, ഡു യു ലവ് മീ ആര്‍ യു റൈഡിങ്’ എന്ന് പാടിത്തുടങ്ങുമ്പോള്‍ കാറില്‍ നിന്ന് പതിയെ ഇറങ്ങുകയും, തുടര്‍ന്ന് ഓടിക്കൊണ്ടിരിക്കുന്ന കാറിനൊപ്പം വാതില്‍ തുറന്ന രീതിയിലാക്കി നൃത്തം ചെയ്യുന്നതാണ് കിക്കീ ഡാന്‍സ് ചലഞ്ച്.

നിരവധി പേര്‍ ഇത്തരത്തിലുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്ക് വച്ചതോടെയാണ് നടപടി. ഇത് വളരെ അപകടകരമായ ഒന്നായതിനാലാണ് അധികൃതര്‍ ചലഞ്ചിനെതിരെ രംഗത്ത് എത്തിയത്.

  ജെമിനി ചതിച്ച് ആശാനെ; എ.ഐ. ഉപയോ​ഗിച്ച് യാത്രക്കാരെ പറ്റിക്കാൻ നോക്കിയ ടാക്സി ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി!

കിക്കീ ചലഞ്ചില്‍ പങ്കെടുക്കുന്നവര്‍ക്ക് 2000 ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയിന്‍റും ശിക്ഷ ലഭിക്കും. കാര്‍ കണ്ടുകെട്ടുകയും ചെയ്യും. ഇത്തരം സാഹസികതയ്ക്കിടെ ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയോ മരണം സംഭവിക്കുകയോ ചെയ്താല്‍ കടുത്ത ശിക്ഷ അനുഭവിക്കേണ്ടിയും വരും.

കുവൈറ്റിലും കിക്കീ ഡാന്‍സ് ചലഞ്ചിനെതിരെ ഗതാഗതവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചലഞ്ച് നടത്തുന്നവര്‍ക്ക് മൂന്നു മാസം തടവും 100 ദിനാര്‍ പിഴ ശിക്ഷയുമാണ് ലഭിക്കുക. വാഹനം രണ്ടുമാസത്തേക്ക് കസ്റ്റഡിയില്‍ വെയ്ക്കുമെന്നും ഗതാഗത വകുപ്പ് മുന്നറിയിപ്പ് നല്‍കി.

  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!

ഇത്തരത്തില്‍ വീഡിയോ പോസ്റ്റ് ചെയ്ത മൂന്ന് സമൂഹ മാധ്യമ ഉപയോക്താക്കളെ അറസ്റ്റ് ചെയ്യാന്‍ അബുദാബി പബ്ലിക് പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. മറ്റുള്ളവരുടെ ജീവന് ഭീഷണി സൃഷ്ടിക്കുന്നതോടൊപ്പം ഈ നൃത്തം പൊതു ധാര്‍മികത ലംഘിക്കുന്നതായും പ്രോസിക്യൂഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. നേരത്തെ ഈജിപ്തിലും കിക്കീ ചലഞ്ച് നിരോധിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് തടവ് ശിക്ഷ
[masterslider id="10"]

Related posts