ആഗ്രഹിച്ചാല്‍ ഒരു നിമിഷം മതി മുഖ്യമന്ത്രിയാകാന്‍: ഹേമ മാലിനി

മഥുര: ആഗ്രഹിച്ചാല്‍ ഒരു നിമിഷം മതി തനിക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകാനെന്ന് ബോളിവുഡ് താരവും ബി.ജെ.പി എം.പിയുമായ ഹേമ മാലിനി. പക്ഷെ താനത് ആഗ്രഹിക്കുന്നില്ലെന്നും ഹേമ മാലിനി വ്യക്തമാക്കി. രാജസ്ഥാനിലെ ബന്‍സാരയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

മുഖ്യമന്ത്രി എന്ന പദവിയില്‍ തന്നെ കെട്ടിയിടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും. അങ്ങനെ സംഭവിച്ചാല്‍ തന്‍റെ സ്വാതന്ത്ര്യം ഇല്ലാതാകുമെന്നും ഹേമമാലിനി കൂട്ടിച്ചേര്‍ത്തു.

  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ

കര്‍ഷകരുടെയും, സ്ത്രീകളുടെയും, പവപ്പെട്ടവരുടെയും ഉന്നമനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിട്ടുണ്ടെന്നും. അദ്ദേഹത്തെപ്പോലൊരു പ്രധാനമന്ത്രിയെ കിട്ടുന്നത് പ്രയാസമുള്ള കാര്യമാണെന്നും ഹേമമാലിനി പറഞ്ഞു. മറ്റ് പാര്‍ട്ടി നേതാക്കള്‍ എന്തൊക്കെ പറഞ്ഞാലും ആരാണ് രാജ്യത്തിന്‌ വേണ്ടി ഇത്രയൊക്കെ ചെയ്തത് എന്ന് നമുക്ക് കാണാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു.

2003 ലാണ് ബോളിവുഡിലെ സൂപ്പര്‍ താരമായിരുന്ന ഹേമ ആദ്യമായി രാജ്യസഭാംഗമാവുന്നത്. 2004 ല്‍ ഔദ്യോഗികമായി ബി.ജെ.പിയില്‍ ചേരുകയും ചെയ്തു. 2010 ല്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറി ആവുകയും 2014 ല്‍ ലോകസഭാംഗമാവുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ
[masterslider id="10"]

Related posts