താഴ്ന്ന പ്രദേശങ്ങളുടെ സുരക്ഷ നോക്കേണ്ടത് കേരളത്തിന്‍റെ കടമ; മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് നിലപാട് കടുപ്പിച്ച് തമിഴ്നാട്‌.

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് നിലപാട് കടുപ്പിച്ച് തമിഴ്നാട്‌.

കേരളത്തിന്‍റെ വികാരം മറന്ന് ഡാമിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുമെന്ന കര്‍ശന നിലപാട് തമിഴ്‌നാട്‌ അറിയിച്ചിരിക്കുകയാണ്. മധ്യകേരളത്തില്‍ കനത്ത മഴ തുടരവേ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ്‌ ഉയര്‍ന്നിരിക്കുകയാണ്. ഈ സന്ദര്‍ഭത്തിലാണ് അഞ്ചംഗസംഘം മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിച്ചത്.

സന്ദര്‍ശനത്തിനുശേഷം നടന്ന ഉപസമിതിയുടെ യോഗത്തിലാണ് ഡാമിലെ ജലനിരപ്പ്‌ ഉയര്‍ത്തുന്നത് സംബന്ധിച്ച് നിലപാട് തമിഴ്‌നാട്‌ അറിയിച്ചത്. കൂടാതെ താഴ്ന്ന പ്രദേശങ്ങളുടെ സുരക്ഷ നോക്കേണ്ടത് കേരളത്തിന്‍റെ കടമയാണെന്നും തമിഴ്‌നാട്‌ അറിയിച്ചു.

  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്

സംസ്ഥാനത്ത് മഴ കനത്തതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ്‌ ഉയരുകയാണ്. ഇന്ന് അണക്കെട്ടിലെ ജലനിരപ്പ് 132.7 അടിയായിരുന്നു.

അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാല്‍ വരും ദിവസങ്ങളില്‍ ജലനിരപ്പ് വീണ്ടും ഉയരാന്‍ തന്നെയാണ് സാധ്യത. സെക്കന്‍ഡില്‍ 5650 ഘനയടി വെള്ളം സംഭരണിയിലേക്ക് എത്തുമ്പോള്‍ കേവലം 1800 ഘനയടി മാത്രമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. കേരളത്തിന്‍റെ അതിര്‍ത്തി പ്രദേശങ്ങളായ കമ്പം, ഗൂഡല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മഴയുള്ളതിനാല്‍ തമിഴ്‌നാട്ടിലെ ചെറിയ സംഭരണികളെല്ലാം ജലസമൃദ്ധമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ
[masterslider id="10"]

Related posts