ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ചു;ബെംഗളൂരു മലയാളിയടക്കം 2 പേർ മരിച്ചു.

ബെംഗളൂരു: സേലം ദേശീയ പാതയിൽ കൃഷ്ണഗിരിക്ക് സമീപം ശൂലഗിരിയിൽ കാർ ലോറിയിലിടിച്ച് മലയാളി യുവാവടക്കം 2 പേർ മരിച്ചു.

ഹെന്നൂർ അഗരയിൽ താമസിക്കുന്ന കന്യാകുമാരി തക്കല സ്വദേശി ബി ഹരീഷും (23) സുഹൃത്തും ബെംഗളൂരു കമ്മനഹള്ളി സ്വദേശി പ്രഭു (35) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച പുലർച്ചയോടെയാണ് അപകടം നടന്നത്.നഗരത്തിൽ നിന്ന് കേരളത്തിലേക്ക് 5 അംഗ സംഘം യാത്ര തിരിച്ച കാർ ആണ് അപകടത്തിൽ പെട്ടത്. ലോറിക്ക് പിന്നിലിടിച്ച കാർ മൺതിട്ടയിൽ ഇടിച്ചാണ് നിന്നത്.

  രാജ്യത്ത് ആദ്യം; മകന് മരണം ഇരന്ന് മാതാപിതാക്കൾ; 13 വർഷത്തെ കണ്ണീരിന് വിരാമമിട്ട് സുപ്രീംകോടതിയുടെ ദയാവധത്തിനായി ചരിത്രവിധി!

ഹരീഷ് ആയിരുന്നു കാർ ഓടിച്ചിരുന്ന്, പരിക്കേറ്റ രണ്ട് പേരെ ഹൊസൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഒരാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാർ പൂർണമായും തകർന്നു.

2 പേരുടേയും മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം നഗരത്തിലെത്തിച്ച് സംസ്കരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈദ്ഗാഹിൽ തേനീച്ചകളുടെ 'സർപ്രൈസ് വിസിറ്റ്'; പ്രാർത്ഥന കഴിഞ്ഞതും വിശ്വാസികൾക്ക് ഒരേയൊരു ലക്ഷ്യം— ഓട്ടം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒന്നല്ല രണ്ടല്ല, 812 കിലോമീറ്റർ! ഒപ്പം ഒരു ജീവൻ രക്ഷിച്ച കരുത്തും; വിധാൻ സൗധയിലെ അതിഥിയായി ബോബി ചെമ്മണ്ണൂർ
[masterslider id="10"]

Related posts

Click Here to Follow Us