ബെംഗളൂരു : നാട്ടുകാരെ പറ്റിച്ച് നാട് വിട്ടവർക്കൊക്കെ കഷ്ടപ്പാടാണ് എന്ന് പറഞ്ഞാൽ മതിയല്ലോ, താൻ കടമെടുത്തതിനേക്കാൾ അധികം മൂല്യമുള്ള സ്ഥാവരജംഗമ വസ്തുക്കൾ സർക്കാർ സംവിധാനങ്ങൾ പിടിച്ചെടുക്കുകയാണ് എന്ന കിംഗ് ഫിഷർ ഉടമയുടെ കണ്ണീരും കയ്യും നമ്മൾ കണ്ടതാണ്, ജനങ്ങളെ പറ്റിച്ച് നാട് വിട്ട മറ്റൊരു കോടീശ്വരനും ദു:ഖത്തിലാണ്.
2600 ആളുകളിൽ നിന്നായി 3000 കോടിയിൽ അധികം രൂപ തട്ടിച്ച് നാടുവിട്ട ഐ.എം.എ ജ്വല്ലറി എന്ന ധനകാര്യ സ്ഥാപനത്തിന്റെ ഡയറക്ടർ മൻസൂർ ഖാൻ ദുബൈയിൽ നിന്ന് തിരിച്ചു വരാൻ തയ്യാറായിരിക്കുന്നു.
” ഞാൻ അസുഖബാധിതനാണ്, ഉടൻ തന്നെ ഹൃദയ ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്, ഹൃദയത്തിൽ 3 ബ്ലോക്കുകൾ ഉണ്ട്, എനിക്ക് ഇവിടത്തെ ചികിൽസാ ചെലവുകൾ താങ്ങാവുന്നതല്ല, ദൈവം സഹായിച്ച്, അടുത്ത 24 മണിക്കൂറിൽ ഞാൻ ഇന്ത്യയിൽ തിരിച്ചെത്തും, ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ എനിക്ക് വിശ്വാസമുണ്ട് ” കഴിഞ്ഞ തിങ്കളാഴ്ച പുറത്തിറക്കിയ വീഡിയോയിൽ മൻസൂർ ഖാൻ പറയുന്നു.
“എന്റെ കൈവശമുള്ള എല്ലാ വസ്തുവകകളെയും കുറിച്ചുള്ള രേഖകൾ ഞാൻ കോടതിക്ക് നൽകാൻ തയ്യാറാണ് ആർക്കൊക്കെ കൈക്കൂലി നൽകി എന്ന വിവരവും തെളിവും നൽകാം, അതെല്ലാം കോടതിയുടെ സഹായത്തോടെ തിരിച്ച് പിടിച്ച് പണം നിക്ഷേപിച്ചവർക്ക് തിരിച്ച് നൽകാൽ കോടതി സഹായിക്കണം” ഖാൻ കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.