ഐ.എം.എ സാമ്പത്തിക തട്ടിപ്പു കേസിൽ കുറ്റാരോപിതനായ ശിവാജി നഗർ എംഎൽഎ റോഷൻ ബേഗ് മുംബൈയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചു;നാടകീയമായി അറസ്റ്റ് ചെയ്ത് പ്രത്യേക അന്വേഷണ സംഘം.

ബെംഗളൂരു : കഴിഞ്ഞ ദിവസം രാജിവച്ച കോൺഗ്രസ് പാർട്ടിയുടെ ശിവാജി നഗർ എം എൽ എ റോഷൻ ബേഗ് കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്ക് പ്രത്യേക വിമാനത്തിൽ പറക്കാൻ ശ്രമിക്കുന്നതിന് മുൻപായി പ്രത്യേക അന്വേഷണ കമ്മീഷന്റെ പിടിയിലായി.

കെ സി വേണുഗോപാലിനെ ബഫുൺ എന്ന് വിളിക്കുകയും മറ്റ് സംസ്ഥാന കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷമായ വിമർശനം അഴിച്ചുവിടുകയും ചെയ്ത ബേഗ് ബി.ജെ.പിയിൽ ചേരുമെന്നും അറിയിച്ചിരുന്നു.

  കോണ്‍ഗ്രസിന് 11 മന്ത്രിമാര്‍; ചെന്നിത്തലക്ക് പുറമെ കോൺഗ്രസിൽ മന്ത്രിസ്ഥാനം ഉറപ്പിച്ചവർ ഇവർ

മുംബൈയിലുള്ള വിമതരുടെ അടുത്തേക്ക് ബി ജെ പിയുടെ സഹായത്തോടെയാണ് ബേഗ് പോകാൻ ശ്രമിച്ചത് എന്ന് മുഖ്യമന്ത്രി കുമാരസ്വാമി ആരോപിച്ചു, ബിജെപി നേതാവ് സിപി യോഗേശ്വർ, യെദിയൂരപ്പയുടെ പി.എ.സന്തോഷ് എന്നിവർ എന്നിവർ വിമാനത്താവളത്തിൽ ഉണ്ടായിരുന്നു, അന്വേഷണസംഘത്തെ കണ്ടപ്പോർ അവർ ഓടി രക്ഷപ്പെടുകയായിരുന്നു എന്നും മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.

  വെറ്ററിനറി കോളേജ് സ്റ്റേഷൻ ഔട്ട്! നമ്മ മെട്രോ റൂട്ടിൽ വൻ അഴിച്ചുപണി; ചെലവ് ചുരുക്കാൻ കേന്ദ്രത്തിന്റെ 'കത്രികവെപ്പ്'

സർക്കാർ സംവിധാനങ്ങളെ മുഖ്യമന്ത്രി ദുരുപയോഗപ്പെടുത്തുകയാണെന്ന് ബി.ജെ.പി ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിങ്ക് ലൈന് വേഗത സർട്ടിഫിക്കറ്റ് ലഭിച്ചു; ആഗസ്റ്റ് 15-ന് ബെന്നാർഘട്ട വഴി ട്രെയിൻ പായുമ്പോൾ മുംബൈ പിന്നിലാകും!
[masterslider id="10"]

Related posts