ചെന്നൈ: കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ നിർമ്മിത അതിവേഗ തീവണ്ടി പാളത്തിലേക്ക്. ട്രെയിൻ 18 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ഈ സെമി ഹൈസ്പീഡ് ട്രെയിൻ വരുന്ന സെപ്തംബറിൽ ഓട്ടം ആരംഭിക്കും എന്നാണ് റെയിൽവേ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമമായ ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ചെന്നൈയിലെ ഇൻഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മാണം പൂർത്തിയായി വരുന്നഈ ട്രെയിനിന് മണിക്കൂറിൽ 160 കി.മീ വേഗതയിൽ വരെ സഞ്ചരിക്കാൻ സാധിക്കും. ഓടുന്നതിന് പ്രത്യേക എഞ്ചിന്‍റെ ആവശ്യമില്ല എന്നാതണ് ട്രെയിൻ 18 ന്‍റെ പ്രധാന സവിശേഷത. മെട്രോ ട്രെയിനുകളിലെന്ന പോലെ എഞ്ചിനോട് കൂടിയാണ്…
Read MoreDay: 9 July 2018
ടെലി ബാങ്കിങ് തട്ടിപ്പിനിരയായി മുന്‍ എംഎല്‍എ ക്ക് നഷ്ട്ടം 49000 രൂപ.
ബെംഗളൂരു : ടെലി ബാങ്കിങ് തട്ടിപ്പിനിരയായി മംഗളൂരുവിൽനിന്നുള്ള മുൻ എംഎൽഎ ജെ.ആർ.ലോബോ. ബാങ്ക് ഉദ്യോഗസ്ഥൻ ചമഞ്ഞു വിളിച്ചയാൾക്കു വിശദാംശങ്ങൾ നൽകിയതിനെ തുടർന്നു ലോബോയുടെ ബാങ്ക് അക്കൗണ്ടിൽനിന്നു നഷ്ടമായത് 49000 രൂപ. കഴിഞ്ഞ വ്യാഴാഴ്ച ലോബോയെ ഫോണിൽ വിളിച്ചയാൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥൻ എന്നു പരിചയപ്പെടുത്തി. കെവൈസി വിവരങ്ങൾ നൽകാത്തതിനാൽ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതായി അറിയിച്ചു. ബാങ്ക് ബ്രാഞ്ചുമായി ബന്ധപ്പെടാമെന്നു ലോബോ പറഞ്ഞപ്പോൾ, ഫോൺ വഴിയും ഇതു ശരിയാക്കാമെന്നു വിളിച്ചയാൾ ഉറപ്പുനൽകി. തുടർന്നു ഡെബിറ്റ് കാർഡിന്റെ സിവിവി ചോദിച്ചപ്പോൾ നൽകാനാവില്ലെന്നു മറുപടി നൽകി.…
Read More‘പറയുന്ന സ്ഥലത്ത് വരാം, തന്നെ ആര്‍ക്കും തൊടാനാവില്ല’: വിജയ് മല്യ
ന്യൂഡല്‍ഹി: അന്വേഷണ ഏജന്‍സികള്‍ പറയുന്നിടത്ത് ഹാജരാവാമെന്നും ബ്രിട്ടനിലുള്ള സമ്പാദ്യം കൈമാറാന്‍ തയ്യാറാണെന്നും ഒൻപതിനായിരം കോടി രൂപയുടെ വായ്പയെടുത്ത് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യ. അദ്ദേഹ൦ അന്വേഷണ ഏജന്‍സിയോട് ഹാജരാവാനുള്ള തിയതിയും സമയവും സ്ഥലവും ചോദിച്ചിരിക്കുകയാണ്. മല്യയുടെ സമ്പത്ത് പിടിച്ചെടുക്കാന്‍ വ്യഗ്രതപ്പെടുന്ന അന്വേഷണ ഏജന്‍സിയോടായാണ് മല്യ ഇപ്രകാരം പറഞ്ഞത്. അദ്ദേഹത്തിന്‍റെ പരാമര്‍ശത്തില്‍ കാര്യമില്ലാതില്ല. മല്യ പറയുന്നതനുസരിച്ച് ലണ്ടനിലെ വസതിയും, ബ്രിട്ടണിലെ കണ്ട്രി റെസിടെന്‍സും അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ പേരിലാണ്. മല്യയുടെ അഭിപ്രായത്തില്‍ ഈ സമ്പത്തില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് തൊടാന്‍പോലും കഴിയില്ല. കൂടാതെ അന്വേഷണ ഏജന്‍സികള്‍…
Read Moreനിർഭയ കേസിൽ പ്രതികളുടെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി. നാലു പ്രതികൾക്കും വധശിക്ഷ തന്നെ ലഭിക്കും.
ന്യൂഡൽഹി : നിർഭയ കേസിൽ പ്രതികളുടെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി. നാലു പ്രതികൾക്കും വധശിക്ഷ തന്നെ ലഭിക്കും. വധശിക്ഷ ലഭിച്ചതിൽ മൂന്നു പേർ മാത്രമേ പുനഃപരിശോധന ഹർജി നൽകിയിരുന്നുള്ളു. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആർ. ഭാനുമതി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണു വിധി പ്രഖ്യാപിച്ചത്. പ്രതികൾക്ക് വിചാരണക്കോടതി നൽകിയ വധശിക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവച്ചിരുന്നു. 2012 ഡിസംബർ 16ന് ആണ് ഓടിക്കൊണ്ടിരുന്ന ബസിൽ ഫിസിയോതെറപ്പി വിദ്യാർഥിനി കൂട്ടമാനഭംഗത്തിനിരയായത്. പിന്നീടു സിംഗപ്പുരിൽ ചികിൽസയിലിരിക്കെ മരിച്ചു. പ്രതികളായ മുകേഷ് (29), വിനയ്…
Read Moreസ്മാര്‍ട്ട് ഫോണ്‍ സമ്മാനമായി നേടാന്‍ ഒരവസരം കൂടി!വായനക്കാരുടെ അഭ്യര്‍ഥനയെ മാനിച്ച് ബെംഗളൂരുവാർത്തയും ഫ്യുച്ചെര്‍ ടെക് കൺസെല്‍ട്ടെന്‍സിയും ചേര്‍ന്ന് നടത്തുന്ന ലോകകപ്പ് പ്രവചന മത്സരത്തില്‍ പങ്കെടുക്കാന്‍ ഒരവസരം കൂടി നല്‍കുന്നു;മുന്‍പ് പ്രവചിച്ചവര്‍ക്കും പങ്കെടുക്കാം..
വായനക്കാരുടെ നിരന്തരമായ അഭ്യര്‍ഥനയെ തുടര്‍ന്ന് പ്രവചന മത്സരത്തില്‍ ഒരു മാറ്റം വരുത്തുന്നു…മത്സര ഫലങ്ങള്‍ പ്രവചനാതീതമാകുകയും പലര്‍ക്കും അവസരം ലഭിക്കുകയും ചെയ്തില്ല എന്നാ പരാതി പല വായനക്കാരില്‍ നിന്നും ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്ന് 09.07.2018 വൈകുന്നേരം 05:30 മുതല്‍ നാളെ 10.07.2018 വൈകുന്നേരം 05:30 വരെ പ്രവചന ഫോം തുറന്നു വയ്ക്കുന്നതാണ്. നിങ്ങള്ക്ക് നിങ്ങളുടെ പ്രവചനം നടത്താം,ജൂണ്‍ 28 വരെ നടന്ന പ്രവചന മത്സരത്തില്‍ വിജയികള്‍ ഇല്ലെങ്കില്‍ മാത്രമേ ഈ പ്രവചനങ്ങള്‍ സമ്മാനത്തിന് പരിഗണിക്കുകയുള്ളൂ. മുന്‍പ് പ്രവചിച്ച ആള്‍ക്കും വീണ്ടും പ്രവചിക്കാന്‍ അവസരമുണ്ട്.. മറ്റെല്ലാം നിബന്ധനകളും…
Read Moreഓൺലൈൻ വ്യാപാര പോർട്ടലിലൂടെ കാർ വിൽക്കുന്നതിനു പരസ്യം നൽകിയ ശേഷം ഇടപാടുകാരനെ തിരഞ്ഞ് പോയ യുവാവിനെ കാണാതായിട്ട് 200 ദിവസം കഴിഞ്ഞു;സി ബി ഐ അന്വേഷണത്തില്‍ പ്രതീക്ഷ അര്‍പ്പിച്ച് ബന്ധുക്കള്‍.
ബെംഗളൂരു: നഗരത്തിലെ ടെക്കിയായ അജിതാഭിനെ കാണാതായി 200 ദിനം പിന്നിട്ടിട്ടും തുമ്പുണ്ടാകാത്തതിനെ തുടർന്ന്, ഇദ്ദേഹത്തിന്റെ തിരോധാന കേസ് സിബിഐക്കു കൈമാറണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ പ്രതിഷേധവുമായി രംഗത്ത്. ഓൺലൈൻ വ്യാപാര പോർട്ടലിലൂടെ കാർ വിൽക്കുന്നതിനു പരസ്യം നൽകിയ ശേഷം, ഇടപാടുകാരനെ കാണാൻ കഴിഞ്ഞ ഡിസംബർ 18നു വീട്ടിൽ നിന്നിറങ്ങിയ അജിതാഭ് മടങ്ങിയെത്തിയില്ലെന്നാണ് കേസ്. ഇത്രയേറെ ദിനം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്താത്തതിനെ തുടർന്ന് സഹോദരി പ്രഗ്യയുടെ നേതൃത്വത്തിൽ ഇന്നലെ ടൗൺഹാളിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. അജിതാഭിനെ കണ്ടെത്താനാകുമെന്ന് കർണാടക സിഐഡി വിഭാഗം തുടർച്ചയായി ഉറപ്പു നൽകുന്നുണ്ടെങ്കിലും…
Read Moreനിരവധി വ്യാപാര-വാണിജ്യ കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യ-ദക്ഷിണ കൊറിയ
ന്യൂഡല്‍ഹി: നിരവധി വ്യാപാര-വാണിജ്യ കരാറുകളില്‍ ഇന്ത്യയും ദക്ഷിണ കൊറിയയും ഒപ്പുവെച്ചു. ദക്ഷിണ കൊറിയയില്‍നിന്നുള്ള ഭരണത്തലവന്മാരുടെ ഇന്ത്യാ സന്ദര്‍ശനവേളയിലാണ് ഇത്. കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി സുരേഷ് പ്രഭുവും ദക്ഷിണ കൊറിയന്‍ വാണിജ്യമന്ത്രി കിം ഹ്യൂ-ചോഗ് ചേര്‍ന്നാണ് കരാറുകളില്‍ ഒപ്പിട്ടത്. പുതിയ വ്യാപാര വാണിജ്യ ബന്ധങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് പ്രഭു അഭിപ്രായപ്പെട്ടു. ഈ വാണിജ്യ കരാറുകള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മറ്റൊരു തലത്തിലേയ്ക്കാണ് എത്തിക്കുക എന്നും മന്ത്രി അഭിപ്രായപ്പെട്ടു. കരാറില്‍ ഏര്‍പ്പെടുന്നതിന്…
Read Moreയു എസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റുമരിച്ച സംഭവം : അക്രമിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പതിനായിരം ഡോളര്‍ ഇനാം …!
ന്‍സാസ് സിറ്റി : യു എസിലെ റസ്റ്റോറന്റില്‍ കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ടു അക്രമിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ പതിനായിരം ഡോളര്‍ ഇനാം പ്രഖ്യാപിച്ചു …തെലുങ്കാനയിലെ വാറംഗല്‍ സ്വദേശിയായ ശരത് കോപ്പുവാണ് കൊല്ലപ്പെട്ടത് ….മോഷണ ശ്രമത്തിനിടെയാണ് ദാരുണ സംഭവം അരങ്ങേറിയതെന്നു അധികാരികള്‍ വ്യക്തമാക്കി ..കൂടുതല്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും കഴിഞ്ഞ വര്ഷം വംശീയതയ്ക്ക് ഇരയായി വെടിയേറ്റ് മരിച്ച മറ്റൊരു ഹൈദരാബാദ് സ്വദേശി ശ്രീനിവാസ് കുച്ചിബോട്ലയുടെ കൊലപാതകമായി ബന്ധപ്പെടും അന്വേഷണം നടക്കുന്നുവെന്നും പോലീസ് അറിയിച്ചു …വാറംഗലില്‍ എഞ്ചിനീയറിംഗ്…
Read Moreദിലീപിനെ തിരിച്ചെടുത്തത് എല്ലാവരുടെയും തീരുമാനപ്രകാരം.
കൊച്ചി: ഡബ്ല്യുസിസിയുമായി ചർച്ചയ്ക്കു തയാറാണെന്ന് താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് മോഹൻലാൽ. ഇന്നു ചേർന്നത് അമ്മയുടെ എക്സിക്യൂട്ടീവ് യോഗമല്ല. എക്സിക്യൂട്ടീവ് ചേർന്നശേഷം ഡബ്ല്യുസിസിയുമായി ചർച്ച നടത്തും. ജനറൽ ബോഡിയിൽ എല്ലാവരുടെയും തീരുമാനപ്രകാരമാണ് ദിലീപിനെ തിരിച്ചെടുത്തത്. ദിലീപ് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിട്ടില്ലെന്ന് യോഗത്തിൽ പലരും അഭിപ്രായപ്പെട്ടിരുന്നു. ജനറൽ ബോഡി യോഗത്തിൽ ആരും ഈ അഭിപ്രായത്തിന് എതിരായി ഒന്നും പറഞ്ഞില്ല. ആർക്കുവേണമെങ്കിലും അഭിപ്രായം പറയാം. പക്ഷേ ആരും അതിനെതിരെ പറഞ്ഞില്ലെന്നും വാർത്താസമ്മേളനത്തിൽ മോഹൻലാൽ പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ സംഘടനയിൽ തിരിച്ചെടുത്തതിനെത്തുടർന്നാണ് വനിതാ കൂട്ടായ്മയായ…
Read Moreഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജെന്‍സ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബെംഗളൂരു വിദ്യാർഥിക്ക് വാര്‍ഷിക ശമ്പളം 1.2 കോടി.
ബെംഗളൂരു : ഗൂഗിളിന്റെ നിർമിത ബുദ്ധി ഗവേഷണ ടീമിൽ ബെംഗളൂരുവിൽ എംടെക്കിനു പഠിക്കുന്ന ഇരുപത്തിരണ്ടുകാരനും. ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി ബെംഗളൂരു (ഐഐടി-ബി) വിദ്യാർഥിയും മുംബൈ നിവാസിയുമായ ആദിത്യ പളിവാളാണ് അൻപതംഗ സംഘത്തിൽ ഇടംപിടിച്ചത്. ആദിത്യയെ കൂടാതെ നാലുപേർ കൂടി ഇന്ത്യയിൽനിന്നുണ്ട്. 1.2 കോടി രൂപയാണു വാർഷിക ശമ്പളം. ആദിത്യ 18നു ന്യൂയോർക്കിൽ ചുമതലയേൽക്കും. 111 രാജ്യങ്ങളിലെ 3098 സർവകലാശാലകളിൽനിന്നുള്ള അരലക്ഷം വിദ്യാർഥികളിൽ നിന്നാണ് 50 പേരെ തിരഞ്ഞെടുത്തത്. കോഡിങ് വിദഗ്ധനായ ആദിത്യ കഴിഞ്ഞ രണ്ടുവർഷമായി എസിഎം ഇന്റർനാഷനൽ കൊളീജിയറ്റ് പ്രോഗ്രാമിങ്…
Read More