യു എസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റുമരിച്ച സംഭവം : അക്രമിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പതിനായിരം ഡോളര്‍ ഇനാം …!

ന്‍സാസ് സിറ്റി : യു എസിലെ റസ്റ്റോറന്റില്‍ കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ്‌ മരിച്ച സംഭവവുമായി ബന്ധപ്പെട്ടു അക്രമിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ പതിനായിരം ഡോളര്‍ ഇനാം പ്രഖ്യാപിച്ചു …തെലുങ്കാനയിലെ വാറംഗല്‍ സ്വദേശിയായ ശരത് കോപ്പുവാണ് കൊല്ലപ്പെട്ടത് ….മോഷണ ശ്രമത്തിനിടെയാണ് ദാരുണ സംഭവം അരങ്ങേറിയതെന്നു അധികാരികള്‍ വ്യക്തമാക്കി ..കൂടുതല്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും കഴിഞ്ഞ വര്ഷം വംശീയതയ്ക്ക് ഇരയായി വെടിയേറ്റ്‌ മരിച്ച മറ്റൊരു ഹൈദരാബാദ് സ്വദേശി ശ്രീനിവാസ് കുച്ചിബോട്ലയുടെ കൊലപാതകമായി ബന്ധപ്പെടും അന്വേഷണം നടക്കുന്നുവെന്നും പോലീസ് അറിയിച്ചു …വാറംഗലില്‍ എഞ്ചിനീയറിംഗ് ബിരുദ ധാരിയായ ശരത് തുടര്‍ പഠനത്തിനായാണ്‌ യു എസി ല്‍ എത്തിയത് …സംഭവം നടക്കുമ്പോള്‍ റസ്റ്റോറന്റില്‍ ശരത് അടക്കം അഞ്ചുപേര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത് …പെട്ടെന്ന് സ്ഥാപനത്തിലെയ്ക്ക് കടന്നു വന്ന തോക്കു ധാരിയായ അക്രമിയെ കണ്ടയുടനെ എല്ലാവരും പിന്‍ തിരിഞ്ഞു ഒളിക്കാന്‍ ശ്രമിച്ചെങ്കിലും ശരത്തിന് വേഗത്തില്‍ നീങ്ങാന്‍ കഴിഞ്ഞില്ല …അദ്ദേഹത്തിന്റെ നേര്‍ക്ക് അക്രമി അഞ്ചു റൌണ്ട് നിറയൊഴിച്ചുവന്നു ദ്രിക്സാക്ഷികള്‍ മൊഴി നല്‍കി ..
 
സംഭവത്തില്‍ ചിക്കാഗോയിലെ കണ്‍സുലേറ്റ്‌ ജനറല്‍ ഓഫ് ഇന്ത്യ അനുശോചനം അറിയിച്ചു ….
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ
  വൈകി വന്നാൽ എ.ഐ പൂട്ടും; സർക്കാർ ജീവനക്കാർ രാവിലെ 10-നകം ഓഫീസിലെത്തണം, കടുത്ത നടപടിയുമായി കർണാടക
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രായപൂർത്തിയാകാത്ത കാമുകിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി; 16-കാരനും ബന്ധുക്കളും പിടിയിൽ; കാരണം ഞെട്ടിക്കുന്നത്
[masterslider id="10"]

Related posts