ടെലി ബാങ്കിങ് തട്ടിപ്പിനിരയായി മുന്‍ എംഎല്‍എ ക്ക് നഷ്ട്ടം 49000 രൂപ.

ബെംഗളൂരു : ടെലി ബാങ്കിങ് തട്ടിപ്പിനിരയായി മംഗളൂരുവിൽനിന്നുള്ള മുൻ എംഎൽഎ ജെ.ആർ.ലോബോ. ബാങ്ക് ഉദ്യോഗസ്ഥൻ ചമഞ്ഞു വിളിച്ചയാൾക്കു വിശദാംശങ്ങൾ നൽകിയതിനെ തുടർന്നു ലോബോയുടെ ബാങ്ക് അക്കൗണ്ടിൽനിന്നു നഷ്ടമായത് 49000 രൂപ. കഴിഞ്ഞ വ്യാഴാഴ്ച ലോബോയെ ഫോണിൽ വിളിച്ചയാൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥൻ എന്നു പരിചയപ്പെടുത്തി. കെവൈസി വിവരങ്ങൾ നൽകാത്തതിനാൽ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതായി അറിയിച്ചു.

  പാചകം വിറകടുപ്പിലാണോ? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം!! വിറകടുപ്പിലെ പുക വെറുമൊരു പുകയല്ല

ബാങ്ക് ബ്രാഞ്ചുമായി ബന്ധപ്പെടാമെന്നു ലോബോ പറഞ്ഞപ്പോൾ, ഫോൺ വഴിയും ഇതു ശരിയാക്കാമെന്നു വിളിച്ചയാൾ ഉറപ്പുനൽകി. തുടർന്നു ഡെബിറ്റ് കാർഡിന്റെ സിവിവി ചോദിച്ചപ്പോൾ നൽകാനാവില്ലെന്നു മറുപടി നൽകി. ഒഴുക്കുള്ള ഇംഗ്ലിഷ് പറഞ്ഞു ലോബോയുടെ വിശ്വാസം നേടിയെടുത്തശേഷം ഡെബിറ്റ് കാർഡ് നമ്പറും ഒറ്റത്തവണ പാസ്‌വേർഡും (ഒടിപി) കരസ്ഥമാക്കി. അക്കൗണ്ടിൽനിന്നു 49000 രൂപ നഷ്ടപ്പെട്ടതിന്റെ സന്ദേശമാണു പിന്നീടു ലഭിച്ചതെന്നു കദ്രി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലിവ്-ഇൻ പങ്കാളിക്കൊപ്പം താമസിച്ചാൽ കുടുങ്ങില്ല; നിയമത്തിന്റെ നൂൽപ്പാലം കടന്ന് കർണാടക ഹൈക്കോടതി വിധി ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവളത്തിൽ റെക്കോർഡ് ചൂട്: പത്തു വർഷത്തിനിടയിലെ ഉയർന്ന താപനിലയിൽ മൂന്നാമത്
[masterslider id="10"]

Related posts

Click Here to Follow Us