‘പറയുന്ന സ്ഥലത്ത് വരാം, തന്നെ ആര്‍ക്കും തൊടാനാവില്ല’: വിജയ് മല്യ

ന്യൂഡല്‍ഹി: അന്വേഷണ ഏജന്‍സികള്‍ പറയുന്നിടത്ത് ഹാജരാവാമെന്നും ബ്രിട്ടനിലുള്ള സമ്പാദ്യം കൈമാറാന്‍ തയ്യാറാണെന്നും ഒൻപതിനായിരം കോടി രൂപയുടെ വായ്പയെടുത്ത് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യ.

അദ്ദേഹ൦ അന്വേഷണ ഏജന്‍സിയോട് ഹാജരാവാനുള്ള തിയതിയും സമയവും സ്ഥലവും ചോദിച്ചിരിക്കുകയാണ്. മല്യയുടെ സമ്പത്ത് പിടിച്ചെടുക്കാന്‍ വ്യഗ്രതപ്പെടുന്ന അന്വേഷണ ഏജന്‍സിയോടായാണ് മല്യ ഇപ്രകാരം പറഞ്ഞത്. അദ്ദേഹത്തിന്‍റെ പരാമര്‍ശത്തില്‍ കാര്യമില്ലാതില്ല. മല്യ പറയുന്നതനുസരിച്ച് ലണ്ടനിലെ വസതിയും, ബ്രിട്ടണിലെ കണ്ട്രി റെസിടെന്‍സും അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ പേരിലാണ്.

മല്യയുടെ അഭിപ്രായത്തില്‍ ഈ സമ്പത്തില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് തൊടാന്‍പോലും കഴിയില്ല. കൂടാതെ
അന്വേഷണ ഏജന്‍സികള്‍ നുണ പറയുന്നതായും അദ്ദേഹം ആരോപിച്ചു.

  വാണിജ്യ എൽ.പി.ജി സിലിണ്ടർ വിലയിൽ വൻ കുറവ്: ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കും ആശ്വാസം

തന്‍റെ പേരിൽ ചില കാറുകളും ആഭരണങ്ങളും മാത്രമേ ഉള്ളൂവെന്നും കോടതിയുടെ ഉത്തരവനുസരിച്ച്, അത് നൽകാൻ താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കോടതി ഉത്തരവനുസരിച്ച് അവര്‍ തന്‍റെ പേരിലുള്ള സമ്പത്ത് മാത്രമേ കൈയ്യടക്കാനാവൂ, അതുകൂടാതെ ഒന്നും നേടാന്‍ അവര്‍ക്ക് കഴിയില്ല എന്നും മല്യ പറഞ്ഞു.

ഒൻപതിനായിരം കോടി രൂപയുടെ വായ്പയെടുത്ത് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയ്ക്കെതിരേ നടക്കുന്ന വാദ൦ ജൂലായ് 31 ന് അവസാനിക്കും. സെപ്റ്റംബര്‍ ആദ്യ ആഴ്ചയില്‍ തന്നെ കേസില്‍ കോടതി വിധി പറയും.

  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം

അതേസമയം, കഴിഞ്ഞമാസം വിജയ് മല്യയ്ക്കെതിരേ മുംബൈയിലെ പ്രത്യേക കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രത്യേക കള്ളപ്പണവിരുദ്ധ കോടതി ജഡ്ജി എം.എസ് ആസ്മിയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കൂടാതെ മല്യയുടെ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികള്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു
[masterslider id="10"]

Related posts