ഓൺലൈൻ വ്യാപാര പോർട്ടലിലൂടെ കാർ വിൽക്കുന്നതിനു പരസ്യം നൽകിയ ശേഷം ഇടപാടുകാരനെ തിരഞ്ഞ് പോയ യുവാവിനെ കാണാതായിട്ട് 200 ദിവസം കഴിഞ്ഞു;സി ബി ഐ അന്വേഷണത്തില്‍ പ്രതീക്ഷ അര്‍പ്പിച്ച് ബന്ധുക്കള്‍.

ബെംഗളൂരു: നഗരത്തിലെ ടെക്കിയായ അജിതാഭിനെ കാണാതായി 200 ദിനം പിന്നിട്ടിട്ടും തുമ്പുണ്ടാകാത്തതിനെ തുടർന്ന്, ഇദ്ദേഹത്തിന്റെ തിരോധാന കേസ് സിബിഐക്കു കൈമാറണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ പ്രതിഷേധവുമായി രംഗത്ത്.

ഓൺലൈൻ വ്യാപാര പോർട്ടലിലൂടെ കാർ വിൽക്കുന്നതിനു പരസ്യം നൽകിയ ശേഷം, ഇടപാടുകാരനെ കാണാൻ കഴിഞ്ഞ ഡിസംബർ 18നു വീട്ടിൽ നിന്നിറങ്ങിയ അജിതാഭ് മടങ്ങിയെത്തിയില്ലെന്നാണ് കേസ്.

  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്

ഇത്രയേറെ ദിനം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്താത്തതിനെ തുടർന്ന് സഹോദരി പ്രഗ്യയുടെ നേതൃത്വത്തിൽ ഇന്നലെ ടൗൺഹാളിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. അജിതാഭിനെ കണ്ടെത്താനാകുമെന്ന് കർണാടക സിഐഡി വിഭാഗം തുടർച്ചയായി ഉറപ്പു നൽകുന്നുണ്ടെങ്കിലും ഈ കേസ് വേണ്ടത്ര ഗൗരവമായി ഏറ്റെടുത്തിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും പ്രഗ്യ ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts