ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജെന്‍സ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബെംഗളൂരു വിദ്യാർഥിക്ക് വാര്‍ഷിക ശമ്പളം 1.2 കോടി.

ബെംഗളൂരു : ഗൂഗിളിന്റെ നിർമിത ബുദ്ധി ഗവേഷണ ടീമിൽ ബെംഗളൂരുവിൽ എംടെക്കിനു പഠിക്കുന്ന ഇരുപത്തിരണ്ടുകാരനും. ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി ബെംഗളൂരു (ഐഐടി-ബി) വിദ്യാർഥിയും മുംബൈ നിവാസിയുമായ ആദിത്യ പളിവാളാണ് അൻപതംഗ സംഘത്തിൽ ഇടംപിടിച്ചത്. ആദിത്യയെ കൂടാതെ നാലുപേർ കൂടി ഇന്ത്യയിൽനിന്നുണ്ട്. 1.2 കോടി രൂപയാണു വാർഷിക ശമ്പളം. ആദിത്യ 18നു ന്യൂയോർക്കിൽ ചുമതലയേൽക്കും. 111 രാജ്യങ്ങളിലെ 3098 സർവകലാശാലകളിൽനിന്നുള്ള അരലക്ഷം വിദ്യാർഥികളിൽ നിന്നാണ് 50 പേരെ തിരഞ്ഞെടുത്തത്. കോഡിങ് വിദഗ്ധനായ ആദിത്യ കഴിഞ്ഞ രണ്ടുവർഷമായി എസിഎം ഇന്റർനാഷനൽ കൊളീജിയറ്റ് പ്രോഗ്രാമിങ്…

Read More
Click Here to Follow Us