കൊച്ചി: മഹാരാജാസ് കോളേജിൽ എസ് എഫ് ഐ നേതാവ് വധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് എസ് എഫ് ഐ ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന് എതിരെ. ദൌര്‍ഭാഗ്യകരമായ ആ സംഭവത്തിൽ ടൈംസ് ഓഫ് ഇന്ത്യ എഴുതിയ വാർത്തയും തലക്കെട്ടും ആണ് എസ് എഫ് ഐയെ ചൊടിപ്പിച്ചത്. “കാമ്പസ് ഫ്രണ്ട് എസ്എഫ്‌ഐക്കെതിരെ അതേ നാണയത്തിൽ തിരിച്ചടിച്ചു!” എന്ന വിധത്തിൽ നൽകിയ വാർത്തക്കെതിരെ പ്രതിഷേധവുമായി എസ്എഫ്‌ഐ പ്രവർത്തകർ രംഗത്തെത്തി. ‘campus front pays SFI back in same Coin’ എന്ന തലക്കെട്ട് അടങ്ങുന്ന പത്രം സൈബർ ലോകത്ത് വൈറലായിരുന്നു. ഇതിന്…
Read MoreDay: 3 July 2018
ഡബ്ല്യുസി സി തകര്‍ന്നു;മഞ്ജു വാര്യര്‍ രാജിവച്ചു.
കൊച്ചി: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവില്‍ നിന്ന് മഞ്ജു വാര്യര്‍ രാജിവെച്ചതായി റിപ്പോര്‍ട്ട്. കൈരളി ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഡബ്ല്യു.സി.സിയില്‍ നിന്ന് രാജിവെച്ച കാര്യംമഞ്ജു വാര്യര്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ അറിയിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ഡബ്ല്യു.സി.സിയിലെ അംഗങ്ങള്‍ അമ്മയില്‍ നിന്നും രാജിവെച്ച വിഷയത്തില്‍ നേരത്തെ പ്രതികരിക്കാനില്ലെന്ന് മഞ്ജുവാര്യര്‍ പറഞ്ഞിരുന്നു. അച്ഛന്റെ മരണാനന്തരചടങ്ങുകളുടെ ഭാഗമായുള്ള യാത്രയിലാണ് താനെന്നും അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയാണെന്നുമായിരുന്നു താരവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്. ബുധനാഴ്ച…
Read Moreസൗദിയില്‍ വനിതകള്‍ക്കുള്ള ഡ്രൈവിങ് ലൈസന്‍സ് ലഭിച്ച ആദ്യ ഇന്ത്യക്കാരി മലയാളി
റിയാദ്: സൗദിയില്‍ വനിതകള്‍ക്കുള്ള ഡ്രൈവിങ് ലൈസന്‍സ് ലഭിച്ച ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടത്തിന് ഉടമയായത് മലയാളി നഴ്‌സ്. പത്തനംതിട്ട കുമ്പഴ പുതുപ്പറമ്പില്‍ മാത്യു. ടി. തോമസിന്‍റെ ഭാര്യ സാറാമ്മ തോമസാണ് ഈ നേട്ടത്തിന് അര്‍ഹയായത്. ഇക്കഴിഞ്ഞ ജൂണ്‍ 28നാണ് സാറാമ്മയ്ക്ക് ലൈസന്‍സ് ലഭിച്ചത്. ഒന്‍പത് വര്‍ഷമായി സൗദി ദമാം ജുബൈല്‍ കിങ് അബ്ദുള്‍ അസീസ് നേവല്‍ ബേസ് മിലിട്ടറി ആശുപത്രിയില്‍ നഴ്‌സായി സേവനം അനുഷ്ഠിച്ചുവരികയാണ് സാറാമ്മ. ജൂണ്‍ 24നാണ് സൗദിയില്‍ വനിതകളുടെ ഡ്രൈവിങ് വിലക്കിന് അന്ത്യം കുറിച്ചത്. കാലങ്ങളായി പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്ന തീരുമാനമാണ്…
Read Moreശസ്ത്രക്രിയയ്ക്കിടെ മയക്കാന്‍ നല്‍കിയ മരുന്നിന്റെ അളവ് കൂടിപ്പോയി സംസാര ശേഷി നഷ്ട്ടപ്പെട്ട സംഭവത്തില്‍ ഡോക്ടര്‍ക്ക് 10 ലക്ഷം രൂപ പിഴ.
ബെംഗളൂരു: ശസ്ത്രക്രിയയ്ക്കിടെ മയക്കാന്‍ നല്‍കിയ മരുന്നിന്റെ ഡോസ് കൂടിപ്പോയതിനെ തുടര്‍ന്ന് പത്തുവയസ്സുകാരന്റെ സംസാരശേഷി നഷ്ടപ്പെട്ട സംഭവത്തില്‍ ഡോക്ടര്‍ക്ക് 10 ലക്ഷം രൂപ പിഴ. ബാംഗ്ലൂർ അഡീഷനൽ ഡിസ്ട്രിക്ട് ഉപഭോക്തൃ കോടതിയാണ് ഡോക്ടര്‍ക്ക് എതിരെ വിധി പുറപ്പെടുവിച്ചത്. കെംപഗൗഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ (കിംസ്) റസിഡന്റ് മെഡിക്കൽ ഓഫിസർക്കാണ് പിഴ. 2007 മാർച്ച് 14നാണ് ഓട്ടോറിക്ഷ ഇടിച്ചു പരുക്കേറ്റ ശരത്ഗൗഡയെ കിംസ് ആശുപത്രിയിലെത്തിക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് വാർഡിലേക്ക് മാറ്റിയ കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് നിംഹാൻസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് ചികിൽസ പിഴവ് കണ്ടെത്തിയത്.
Read Moreമദ്യപിച്ച് വാഹനമോടിക്കുന്നവരെ ജാഗ്രതൈ!
ബെംഗളൂരു: വൈകി പാര്‍ട്ടിയും മറ്റും കഴിഞ്ഞ് വാഹന മോടിച്ചു വീട്ടിലേക്ക് വരുന്നത് ചിലര്‍ക്ക് സന്തോഷം തരുന്ന കാര്യമാണ്,എന്നാല്‍ സൂക്ഷിച്ചോളൂ.നഗരത്തില്‍ മദ്യപിച്ച് വാഹനം ഓടിച്ച കേസുകളിൽ ആറുമാസത്തിനുള്ളിൽ 1265 പേരുടെ ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കിയതായി ട്രാഫിക് പൊലീസ്. മദ്യപിച്ച് വാഹനം ഓടിക്കുന്ന സംഭവങ്ങൾ നഗരത്തിൽ വർധിച്ച സാഹചര്യത്തിലാണ് പരിശോധന കർശനമാക്കിയത്. 631 കേസുകളുമായി ട്രാഫിക് ഈസ്റ്റ് ഡിവിഷനാണ് മുന്നിൽ. 162 കേസുകളുമായി നോർത്ത് ഡിവിഷനാണ് ഏറ്റവും പിന്നിൽ.
Read Moreകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നെന്ന ആരോപണം: ആള്‍ക്കൂട്ടം 5 പേരെ തല്ലിക്കൊന്നു
മുംബൈ: മഹാരാഷ്ട്രയിലെ ധുലെ ജില്ലയില്‍ ആള്‍ക്കൂട്ടം 5 പേരെ തല്ലിക്കൊന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമെന്ന് ആരോപിച്ചാണ് ജനക്കൂട്ടം ഇവരെ ആക്രമിച്ചത്. സോളാപൂരിൽ നിന്നുള്ള ഗോസാവി ഗോത്രത്തിൽപ്പെട്ട ഏഴ് പേരടങ്ങുന്ന സംഘമാണ് തങ്ങളുടെ യാത്രാ മധ്യേ ആദിവാസി ഗ്രാമമായ റെയിന്‍പാടയില്‍ എത്തിയത്. ഇവര്‍ വീടുകള്‍ കയറിയിറങ്ങി ഭക്ഷണ സാധനങ്ങള്‍ ശേഖരിക്കുന്നവരായിരുന്നു. റെയിന്‍പാടയിലെ തിരക്കുള്ള ചന്തയില്‍ തങ്ങള്‍ക്ക് പരിചയമില്ലാത്ത ഒരു സംഘം ആളുകളെ കണ്ടത് ജനങ്ങളില്‍ സംശയം ജനിപ്പിച്ചു. ഈ സംഘത്തെയാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ എന്ന് സംശയിച്ച് ആള്‍ക്കൂട്ടം ആക്രമിച്ചത്. അതേസമയം, സംഘത്തിലെ രണ്ടുപേര്‍ ഓടി രക്ഷപെട്ടു.…
Read More“ഡോണിനെ”പോക്കിയിട്ടും മാലപൊട്ടിക്കലിനു ശമനമില്ല;രണ്ടാഴ്ചക്കിടെ രജിസ്റ്റര്‍ ചെയ്തത് നിരവധി കേസുകള്‍.
ബെംഗളൂരു: നഗരത്തിൽ മാലപൊട്ടിക്കുന്ന സംഘം വീണ്ടും സജീവമാകുന്നു. രണ്ടാഴ്ചയ്ക്കിടെ ഒട്ടേറെ കേസുകളാണ് നഗരത്തിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിൽ റിപ്പോർട്ട്‌ചെയ്തിരിക്കുന്നത്. അന്തർസംസ്ഥാന മാലമോഷണ സംഘമാണ് ഇതിന്റെ പിന്നിലെന്നാണ് പോലീസ് പറയുന്നത്. ഈ സംഘത്തിലെ ഒട്ടേറെപ്പേരെ ഇതിനോടകം പിടികൂടിയിട്ടുണ്ടെങ്കിലും മാലപൊട്ടിക്കുന്ന കേസുകൾ വർധിച്ചുവരുന്നത് പോലീസിനെയും കുഴയ്ക്കുകയാണ്. കഴിഞ്ഞദിവസം എം.ജി. റോഡിൽ പരിഭ്രാന്തി സൃഷ്ടിച്ച മാലമോഷ്ടാവിനെ ഏറെനേരത്തെ ശ്രമത്തിനൊടുവിലാണ് പോലീസ് പിടികൂടിയത്. യുവതിയുടെ കഴുത്തിൽനിന്ന് മാലപൊട്ടിച്ച് ഓടുന്നതിനിടെ രണ്ടു പോലീസുകാരുൾപ്പെടെ നാലുപേരെയാണ് മോഷ്ടാവ് പരിക്കേൽപ്പിച്ചത്. മൂന്നൂമാസംമുമ്പ് ജയിൽമോചിതനായ കുറ്റവാളിയാണ് ഇതെന്ന് പോലീസ് പിന്നീട് അറിയിച്ചു. ലഹരിക്ക് അടിമയായ ഇയാളെ…
Read Moreമോശം കാലാവസ്ഥയില്‍ കൈലാസത്തില്‍ കുടുങ്ങി മലയാളികളും
കാഠ്മണ്ഡു: അഞ്ച് ദിവസമായി കൈലാസത്തില്‍ കുടുങ്ങി കിടക്കുന്ന മലയാളികളെ രക്ഷിക്കാന്‍ നടപടിയില്ല. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് നാല് മലയാളികള്‍ ഉള്‍പ്പെടുന്ന തീര്‍ത്ഥാടക സംഘം നേപ്പാളില്‍ കുടങ്ങിയത്. സിമികോട്ട് എന്ന ക്യാംപിലാണ് ഇവരിപ്പോള്‍ ഉള്ളത്. ഇക്കഴിഞ്ഞ 21 നാണ് 37 അംഗ തീര്‍ത്ഥാടക സംഘം കേരളത്തില്‍ നിന്ന് കൈലാസ-മാനസസരോവര്‍ സന്ദര്‍ശനത്തിന് പോയത്. സന്ദര്‍ശനം പൂര്‍ത്തിയാക്കി 27 ന് മടങ്ങാനിരിക്കേയാണ് കാലാവസ്ഥ പ്രതികൂലമായത്. കേരളത്തില്‍ നിന്ന് പോയ സംഘത്തിലെ കോഴിക്കോട് സ്വദേശി ചന്ദ്രന്‍, ഭാര്യ വനജ, മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി രമാദേവി, എറണാകുളം സ്വദേശി ലക്ഷ്മി എന്നിവരാണ്…
Read Moreസര്‍ക്കാര്‍ അനുവദിച്ച ബംഗ്ലാവില്‍ താമസിക്കില്ലെന്ന് യെദ്യൂരപ്പ
ബെംഗളൂരു: കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാര്‍ അനുവദിച്ച ബംഗ്ലാവില്‍ താമസിക്കാന്‍ തയ്യാറാകാതെ പ്രതിപക്ഷ നേതാവും ബിജെപി അദ്ധ്യക്ഷനുമായ ബി. എസ് യെദ്യൂരപ്പ. താന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ താമസിച്ച ബംഗ്ലാവ് അനുവദിക്കണമെന്നാണ് യെദ്യൂരപ്പയുടെ ആവശ്യം. അതേസമയം റെയ്സ് കോഴ്സ് റോഡിലുള്ള നാലാം നമ്പര്‍ ബംഗ്ലാവ് അനുവദിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ജൂണ്‍ 30ന് ഉത്തരവിറക്കിയിരുന്നു. ഇത് വേണ്ട എന്നുള്ള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് യെദ്യൂരപ്പയും. താന്‍ ആവശ്യപ്പെട്ട ബംഗ്ലാവ് സര്‍ക്കാര്‍ അനുവദിക്കാത്തതില്‍ യെദ്യൂരപ്പ നിരാശനാണ്. ‘എന്‍റെ അപേക്ഷ പരിഗണിക്കാത്തതിനാല്‍ സര്‍ക്കാര്‍ അനുവദിച്ച ബംഗ്ലാവില്‍ ഞാന്‍ താമസിക്കില്ല. ബെംഗളൂരുവില്‍ എത്തിയാല്‍…
Read Moreഇരട്ടപ്രഹരം!എ സി ബസുകളുടെ നിരക്ക് കൂട്ടിയതിന് പിന്നാലെ വായുവജ്രയുടെയും നിരക്ക് കൂട്ടി ജനങ്ങളെ ഉപദ്രവിക്കാൻ ബിഎംടിസി.
ബെംഗളൂരു: കർണാടക ആർ.ടി.സി. വോൾവോ ബസ് നിരക്ക് വർധിപ്പിച്ചതിനുപിന്നാലെ ബി.എം.ടി.സി.യുടെ വായുവജ്ര ബസുകളുടെ ടിക്കറ്റ് നിരക്കും കുത്തനെ കൂട്ടി. 3.45 ശതമാനം മുതൽ 26 ശതമാനം വരെയാണ് നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. നഗരത്തിൽനിന്ന് വിമാനത്താവളത്തിലേക്ക് ഉൾപ്പെടെ സർവീസ് നടത്തുന്ന ബി.എം.ടി.സി.യുടെ എ.സി. വോൾവോ ബസാണ് വായുവജ്ര. വാഹനത്തിന്റെ പരിപാലനച്ചെലവും ഡീസൽ വിലവർധനയും കണക്കിലെടുത്താണ് നിരക്ക് വർധനയെന്ന് ബി.എം.ടി.സി. അധികൃതർ അറിയിച്ചു. ജൂലായ് ഒന്നുമുതൽ നിരക്ക് വർധന പ്രാബല്യത്തിലായി. അതേസമയം, യാത്രക്കാരുടെ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞ ജനുവരിയിൽ യാത്രക്കാരെ ആകർഷിക്കാനായി വായുവജ്ര ബസുകളിൽ 29 ശതമാനം വരെ…
Read More