ബെംഗളൂരു : ജയനഗർ നിയമസഭാ തിരഞ്ഞെടുപ്പിൽ 55 ശതമാനത്തോളം പോളിങ്. ജനതാദൾ പിന്തുണയുള്ള കോൺഗ്രസ് സ്ഥാനാർഥി സൗമ്യ റെഡ്ഡിയും ബിജെപിയുടെ ബി.എൻ.പ്രഹ്ലാദും നേർക്കുനേർ ഏറ്റുമുട്ടിയ തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. വോട്ടെണ്ണൽ നാളെ എൻഎംകെആർവി കോളജിൽ.ബിജെപിയുടെ സിറ്റിങ് എംഎൽഎ ബി.എൻ.വിജയകുമാറിന്റെ മരണത്തെ തുടർന്നാണ് ഇവിടെ തിരഞ്ഞെടുപ്പു മാറ്റിവയ്ക്കേണ്ടിവന്നത്. തുടർന്ന് സഹോദരൻ പ്രഹ്ലാദിനെ ബിജെപി സ്ഥാനാർഥിയാക്കുകയായിരുന്നു. ആംആദ്മി പാർട്ടി സംസ്ഥാന അധ്യക്ഷൻ രഹികൃഷ്ണ റെഡ്ഡി ഉൾപ്പെടെ 19 സ്ഥാനാർഥികളാണ് ജയനഗറിൽ മൽസരിച്ചത്.കോൺഗ്രസ് – ജനതാദൾ സഖ്യം നിലവിൽ വന്നതിനുശേഷം ഇരു പാർട്ടികളും കൈകോർക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും…
Read MoreMonth: June 2018
രാജ്യസഭാ സീറ്റ് വിവാദം: ‘പറ്റിപ്പോയെ’ന്ന്‍ ചെന്നിത്തല; കലിയടങ്ങാതെ നേതൃത്വം
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടു നല്‍കിയതില്‍ വീഴ്ച പറ്റിയെന്ന് സമ്മതിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്നലെ ചേർന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് ചെന്നിത്തല ഇക്കാര്യം ഏറ്റുപറഞ്ഞത്. ഭാവിയില്‍ ഇത്തരം തീരുമാനങ്ങള്‍ രാഷ്ട്രീയകാര്യ സമതിയില്‍ ചര്‍ച്ച ചെയ്തേ തീരുമാനിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉടലെടുത്ത കലാപം അവസാനിക്കുന്നില്ലെന്നതിന്‍റെ തെളിവാണ് ഇന്നലെ ചേർന്ന രാഷ്ട്രീയകാര്യ സമതിയില്‍ കാണാന്‍ കഴിഞ്ഞത്. കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടിയെ കടന്നാക്രമിച്ച പി. ജെ കുര്യന്‍ ഇത്തവണയും ചാണ്ടിക്കെതിരെ കടുത്ത ആരോപണമുയര്‍ത്തി. ഉമ്മന്‍ചാണ്ടിക്ക്…
Read Moreമരട് അപകടം: ഡ്രൈവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ്
കൊച്ചി: കൊച്ചി മരടില്‍ ഡേകെയര്‍ സെന്ററിന്‍റെ സ്‌കൂള്‍ വാന്‍ ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളും ആയയും ഉള്‍പ്പടെ മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അനില്‍കുമാറിനെതിരെ കേസെടുത്തു. ഐപിസി 304 എ വകുപ്പ് ചുമത്തി മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. അന്വേഷണത്തില്‍ മറ്റ് കുറ്റങ്ങള്‍ തെളിഞ്ഞാല്‍ ഇയാള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. കിഡ്സ് വേള്‍ഡ് ഡേകെയര്‍ സെന്ററിന്‍റെ വാനാണ് മരട് കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞത്. സംഭവത്തില്‍ ആദിത്യന്‍, വിദ്യാ ലക്ഷ്മി (4 വയസ്) എന്നീ കുട്ടികളും ആയ ലതാ ഉണ്ണിയുമാണ് മരിച്ചത്. വാന്‍ ഡ്രൈവറുടെ അശ്രദ്ധയാണ്…
Read Moreകനത്ത മണ്ണിടിച്ചില്‍;ട്രെയിനുകള്‍ റദ്ദാക്കി.
ബെംഗളൂരു : കനത്ത മഴയിൽ ഹാസൻ ജില്ലയിലെ എടക്കുമരി, കഡഗരവള്ളി, ശ്രീവാഗിലു എന്നിവിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ബെംഗളൂരു-മംഗളൂരു പാതയിൽ ട്രെയിൻ സർവീസുകൾ റദ്ദാക്കി. ടിക്കറ്റ് എടുത്തവരുടെ പണം തിരികെ നൽകുമെന്ന് റെയിൽവേ അറിയിച്ചു. ഇന്നലെ ഇരു ദിശയിൽനിന്നുമുള്ള ട്രെയിനുകൾ വഴിയിൽ പിടിച്ചിട്ടത് യാത്രക്കാരെ വലച്ചു. തുടർന്ന് ബസിലും മറ്റുമാണ് യാത്ര തുടർന്നത്.യശ്വന്തപുര-കാർവാർ എക്സ്പ്രസ് (16515) ഹാസനിൽ യാത്ര അവസാനിപ്പിച്ചപ്പോൾ മംഗളൂരു-യശ്വന്തപുര ഗോമതേശ്വര എക്സ്പ്രസ് (16576) പാലക്കാട്, ഈറോഡ് വഴി ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു.
Read Moreകാനറ ബാങ്ക് എടിഎമ്മില്‍ നിന്നും അഞ്ചു ലക്ഷം രൂപ കവര്‍ന്നു ..!സംഭവം നടന്നത് അനേക്കല്ലില്‍…
ബെംഗലൂരു: അനെക്കല്‍ താലൂക്കില്‍ കമ്മസാന്ദ്രയിലെ പ്രദേശത്ത് സ്ഥാപിച്ചിരുന്ന കാനറ ബാങ്കിന്റെ എടിഎം ല്‍ നിന്നും അഞ്ചു ലക്ഷം രൂപ അപഹരിച്ചു ..ശനിയാഴ്ച രാത്രിയിലാണ് മോഷണം നടന്നതെന്ന് പോലീസ് പറഞ്ഞു.പിറ്റേന്ന്‍ ബാങ്ക് അധികൃതര്‍ എടിഎം പ്രവര്‍ത്തനരഹിതമായ മെസേജ് ലഭിച്ചതിനെ തുടര്‍ന്ന്‍ കാശ് നിറയ്ക്കാന്‍ എത്തിയതോടെ ആണ് വിവരം അറിയുന്നത് … മെഷീന്‍ തകരാറിലായത് മോഷണത്തെ തുടര്‍ന്നെന്ന് മനസ്സിലാക്കിയ അധികൃതര്‍ പോലീസിനെ വിവരം ധരിപ്പിച്ചു …ക്യാബിനില്‍ സ്ഥാപിച്ചിരുന്ന ക്യാമറയുടെ ദിശ തിരിച്ചു വെച്ചതായും , മറ്റൊന്ന്‍ തുണി ഉപയോഗിച്ചതായും അന്വേഷണത്തില്‍ ബോധ്യമായി .. എ ടി…
Read Moreരണ്ടു വയസ്സുള്ള മകന്റെ മുന്‍പില്‍ ദമ്പതികള്‍ തൂങ്ങിമരിച്ചു;മാതാപിതാക്കള്‍ പിടഞ്ഞുമരിക്കുന്നത് കണ്ട് ഒന്നും ചെയ്യാന്‍ കഴിയാതെ കുട്ടി;അമിതമായ ഫേസ്ബുക്ക് ആസക്തിയാണ് കുടുംബ കലഹത്തിലേക്കും ആത്മഹത്യയിലേക്കും നീങ്ങിയത് എന്ന് സംശയം.
ബെംഗലൂരു : ഭാര്യ അമിതമായി ഫേസ്ബുക്ക് ഉപയോഗിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം മൂര്‍ച്ചിച്ചു ഭാര്യയും ഭര്‍ത്താവും രണ്ട് വയസ്സുള്ള മകന്റെ മുന്‍പില്‍ വീടിനുള്ളില്‍ കെട്ടി തൂങ്ങി മരിച്ചു …!രണ്ടു വയസ്സുള്ള ഏക മകനെ ദ്രിക്സാക്ഷിയാണ് ഈ ദമ്പതികള്‍ ഈ പാതകം ചെയ്തതെന്ന് പോലീസ് പറഞ്ഞു …പീനിയയില്‍ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായ അനൂപ് (24) ഭാര്യ സൌമ്യ (24)എന്നിവരെയാണ് ഇന്നലെ രാവിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ..! കുടക് ജില്ലയിലെ സോമവാര്‍ പേട്ട് സ്വദേശികളായ ഇരുവരും ബാഗല്‍ ഗുണ്ടേയ്ക്ക് സമീപമുള്ള രാമയ്യ ലേ ഔട്ടിലെ…
Read Moreഡിമാർട്ട് സൗജന്യ വൗച്ചറുകൾ നൽകുന്നു എന്ന തരത്തിലുള്ള വ്യാജവാർത്ത ഷെയർ ചെയ്ത് കുടുങ്ങാതിരിക്കുക!
ബെംഗളൂരു : കുറച്ച് ദിവസങ്ങളായി വാട്സ് ആപ്പിൽ പങ്കുവക്കപ്പെടുന്ന ഒരു സന്ദേശമാണ് ” ഡിമാർട്ട് അതിന്റെ 17 മത്തെ വാർഷികം ആചരിക്കുന്ന വേളയിൽ 2500 രൂപയുടെ ഷോപ്പിംഗ് വൗച്ചറുകൾ നൽകുന്നു എന്നത് “എന്നിട്ട് ഒരു ഹൈപ്പർലിങ്കും നൽകിയിട്ടുണ്ട്. ഇത്തരം വാർത്തകൾ തെറ്റാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ തിരിച്ചറിയാൻ കഴിയുമെന്ന് മാത്രമല്ല, ഡിമാർട്ട് എന്ന സ്ഥാപനം ഈ വാർത്തയോട് പ്രതികരിച്ചിട്ടുമുണ്ട്.ഇത്തരം വൗച്ചറുകൾ ഞങ്ങൾ നൽകുന്നില്ല എന്ന് മാത്രമല്ല ഇത്തരം ചതിക്കുഴികളിൽ വീണു പോകരുത് എന്നും ഡിമാർട്ട് തങ്ങളുടെ സ്ഥാപനങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന നോട്ടീസ് ബോർഡുകളിലുടെ വ്യക്തമാക്കുന്നു. ഡിമാർട്ടിന്റെ ഔദ്യോഗിക…
Read Moreആക്ഷന്‍ രംഗങ്ങളുമായി ഉലക നായകന്‍ ”ടച്ച്” വീണ്ടും ..! വിശ്വരൂപം രണ്ടിന്റെ ട്രെയിലര്‍ പുറത്തു വിട്ടു ..!
ചെന്നൈ : കണ്ണഞ്ചിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളുമായി കമല്‍ ഹാസന്‍ ചിത്രം വിശ്വ രൂപം രണ്ടാം പതിപ്പിന്റെ ട്രെയിലര്‍ പുറത്തിറങ്ങി …ചിത്രത്തിന്റെ ഹിന്ദി വേര്‍ഷന്‍ അമീര്‍ ഖാനും , തമിഴ് മകള്‍ ശ്രുതി ഹാസനും , തെലുങ്ക് പതിപ്പ് ജൂനിയര്‍ എന്‍ ടി ആറും ചേര്‍ന്നാണ് പുറത്തു വിട്ടത് ..ഒരു മിനിട്ട് നാല്പത്തിയെഴ് സെക്കന്റ് ആണ് ട്രെയിലര്‍ ദൈര്‍ഘ്യം …ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് സൂചിപ്പിക്കുന്ന വിധത്തിലാണ് രംഗങ്ങള്‍ ..! ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചു പുറത്തു വന്ന ഒന്നാം പതിപ്പ് ബോക്സ്…
Read Moreമഴക്കെടുതി : കര്‍ണ്ണാടകയില്‍ മൂന്നു മാസത്തിനിടെ മരണപ്പെട്ടത് 104 പേര്‍….സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു ..!
ബെംഗലൂരു : സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് കാലവര്‍ഷ ക്കെടുതിയില്‍ കര്‍ണ്ണാടകയില്‍ 30 ജില്ലകളിലായി മരണപ്പെട്ടത് 104 പേര്‍ ..ഇതില്‍ മിന്നലേറ്റ് ആണ് കൂടുതലും മരണം.. 94 പേര്‍ …! റൂറല്‍ ഏരിയയില്‍ ആണ് കൂടുതലും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് സര്‍ക്കാര്‍ പരിശോധിച്ചു ..! ഇതനുസരിച്ച് മരണപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കുമെന്നും അറിയിച്ചു …കലാമിറ്റി റിലീഫ് ഫണ്ടിന്റെ പേരില്‍ മരണപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപയും , മുഖ്യ മന്ത്രിയുടെ പ്രത്യേക ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപയും നല്‍ക്കാന്‍ തീരുമാനമായി ..റവന്യൂമന്ത്രി നേതൃത്വത്തില്‍ ചേര്‍ന്ന…
Read Moreകൊടിഗെഹള്ളി റയില്‍വേ അണ്ടര്‍പാസ് : നിര്‍മ്മാണത്തില്‍ മന്ദത , യാത്രക്കാര്‍ക്ക് ദുരിതം മാത്രം !
ബെംഗലൂരു : കൊടിഗെ ഹള്ളി -തിണ്ട് ലൂ ഭാഗത്തെ റയില്‍വേ അണ്ടര്‍ പാസ് നിര്‍മ്മാണം തുടങ്ങി വെച്ചിട്ട് നാളുകളായെങ്കിലും പണി പൂര്‍ത്തിയാക്കാന്‍ വേണ്ട നടപടികള്‍ എങ്ങുമെത്താതെ നീളുന്നു ..ഇത് മൂലം പാളം മുറിച്ചു കടക്കുന്ന കുട്ടികള്‍ ഉള്‍പ്പടെയുള്ള സ്ഥലവാസികളായ കാല്‍ നടയാത്രക്കാര്‍ക്ക് തീരാ ദുരിതമാണ് സൃഷ്ടിക്കുന്നത് …ബി ബി എം പിയും സൌത്ത് വെസ്റ്റെണ്‍ റയില്‍വേയും ചേര്‍ന്നാണ് നിര്‍മ്മാണം ആരംഭിച്ചത് ..! നേരത്തെ ലെവല്‍ ക്രോസ് ഗേറ്റ് ആയിരുന്ന സ്ഥലത്ത് കോഡിഗെ ഹള്ളി -തിന്‍ടുലു ദൂരം നാമമാത്രമായിരുന്നു വെങ്കില്‍ ഇന്നത് അവിടെയ്ക്ക് നാലു കിലോമീറ്റര്‍…
Read More