മരട് അപകടം: ഡ്രൈവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ്

കൊച്ചി: കൊച്ചി മരടില്‍ ഡേകെയര്‍ സെന്ററിന്‍റെ സ്‌കൂള്‍ വാന്‍ ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളും ആയയും ഉള്‍പ്പടെ മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അനില്‍കുമാറിനെതിരെ കേസെടുത്തു. ഐപിസി 304 എ വകുപ്പ് ചുമത്തി മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. അന്വേഷണത്തില്‍ മറ്റ് കുറ്റങ്ങള്‍ തെളിഞ്ഞാല്‍ ഇയാള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും.

കിഡ്സ്‌ വേള്‍ഡ് ഡേകെയര്‍ സെന്ററിന്‍റെ വാനാണ് മരട് കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞത്. സംഭവത്തില്‍ ആദിത്യന്‍, വിദ്യാ ലക്ഷ്മി (4 വയസ്) എന്നീ കുട്ടികളും ആയ ലതാ ഉണ്ണിയുമാണ്‌ മരിച്ചത്.

  യൂട്യൂബർ 'തൊപ്പി'യും ഗ്യാങ്ങും കുടുങ്ങുമോ? കാത്തിരിക്കുന്നത് എട്ടിന്റെ പണി? വിവാദത്തിൽ ഒടുവിൽ വൻ ട്വിസ്റ്റ്!

വാന്‍ ഡ്രൈവറുടെ അശ്രദ്ധയാണ്‌ അപകടത്തിനിടയാക്കിയതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. വാഹനം അപകടത്തില്‍പ്പെടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോള്‍ ഇത് വ്യക്തമാവുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഇടുങ്ങിയ വഴിയിലൂടെ അമിതവേഗത്തില്‍ തിരിഞ്ഞതാണ് അപകടത്തിന് കാരണമെന്ന്‍ മോട്ടോര്‍ വാഹനവകുപ്പും വ്യക്തമാക്കി.

  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും

അതേസമയം അനില്‍കുമാര്‍ ഇപ്പോഴും എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്‌ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തർക്കങ്ങൾക്കൊടുവിൽ പോലീസ് സ്റ്റേഷനിൽ വെച്ച് ഉറപ്പിച്ച വിവാഹം; ഒടുവിൽ കാറിലെ തീപിടിത്തത്തിൽ ദുരൂഹമരണം; കാറിൽ ഗർഭിണി വെന്ത് മരിച്ച സംഭവത്തിൽ ദുരൂഹതആരോപിച്ചു കുടുംബം
[masterslider id="10"]

Related posts