ബെംഗളൂരു : നമ്മ മെട്രോ നിർമാണ ജോലികളെ തുടർന്നുണ്ടാകുന്ന മലിനീകരണം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുമെന്നു ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ(ബിഎംആർസിഎൽ). മലിനീകരണ തോത് നിരീക്ഷിക്കുന്നതിനായി ബിഎംആർസിഎല്ലും കരാറുകാരും പ്രത്യേക സമിതി രൂപീകരിക്കും. പരിസ്ഥിതി ആഘാതം കഴിവതും കുറച്ചുകൊണ്ടായിരിക്കും നിർമാണം. വൈറ്റ്ഫീൽഡിൽ മെട്രോ നിർമാണത്തെ തുടർന്നുണ്ടായ വായു മലിനീകരണത്തിനെതിരെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Read MoreDay: 16 June 2018
യൂസർ ഡവലപ്മെന്റ് ഫീസിൽ 74% ഇളവ്;ആഭ്യന്തര–രാജ്യാന്തര വിമാന നിരക്ക് കുറയും.
ബെംഗളൂരു : രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർ നൽകേണ്ട യൂസർ ഡവലപ്മെന്റ് ഫീസിൽ (യുഡിഎഫ്) 74% ഇളവ് നൽകാൻ എയർപോർട് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റി (എഇആർഎ) ശുപാർശ. നിലവിൽ രാജ്യാന്തര റൂട്ടിൽ 1226 രൂപയും ആഭ്യന്തര റൂട്ടിൽ 306 രൂപയുമാണ് യാത്രക്കാരൻ യുഡിഎഫ് ആയി നൽകേണ്ടത്. റഗുലേറ്ററി അതോറിറ്റി നിർദേശം നടപ്പായാൽ ഇവ യഥാക്രമം 316 രൂപയും 79 രൂപയുമായി കുറയും. ബെംഗളൂരുവിൽനിന്നുള്ള ആഭ്യന്തര–രാജ്യാന്തര വിമാന നിരക്കും ഇതനുസരിച്ചു കുറയും. ഓഹരി ഉടമകളും വിവിധ വിമാനക്കമ്പനികളും അനുമതി നൽകിയാൽ 2020 മാർച്ച് 31 വരെ ബെംഗളൂരുവിൽനിന്നു…
Read Moreസംസ്ഥാനത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ 22 കോടി രൂപ അനുവദിച്ചു.
ബെംഗളൂരു : സംസ്ഥാനത്ത് മഴ നാശം വിതച്ച ജില്ലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സർക്കാർ 22 കോടി രൂപ അനുവദിച്ചതായി റവന്യു മന്ത്രി ആർ.വി.ദേശ്പാണ്ഡെ. മൂന്നു കോടി വീതം ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകൾക്കു ലഭിക്കും. ഓരോ ജില്ലയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അഞ്ച് കോടി രൂപ കരുതിവയ്ക്കേണ്ടതുണ്ട്. ദക്ഷിണ കന്നഡയിൽ മഴ അപകടങ്ങളിൽ ഏഴു പേരാണ് മരിച്ചത്. ഇതിൽ മൂന്നുപേരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപ സഹായധനം നൽകി. ശേഷിച്ചവരുടെ ആശ്രിതർക്കും ഉടൻ അഞ്ച് ലക്ഷം വീതം നൽകുമെന്നു മന്ത്രി പറഞ്ഞു. കൃഷിനാശം സംബന്ധിച്ച് കണക്കെടുപ്പ്…
Read Moreഗൗരിലങ്കേഷ് വധക്കേസിൽ പ്രതികളായ നാലുപേരേയും നുണപരിശോധനക്ക് വിധേയരാക്കും.
ബെംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസിലെ മുഖ്യ ആസൂത്രകൻ പുണെ സ്വദേശി അമോൽ കാലെ(37)യെന്നു സൂചന. ഇയാൾക്കു പുറമെ ഗൗരിയെ വെടിവച്ചെന്നു സംശയിക്കുന്ന പരശുറാം വാഗ്മർ, മറ്റു പ്രതികളായ അമിത് ദേഗ്വേക്കർ, മനോഹർ ഇവ്ഡെ എന്നിവരെക്കൂടി നുണപരിശോധനയ്ക്കു വിധേയമാക്കിയേക്കും. പരസ്പരവിരുദ്ധമായ മൊഴികൾ നൽകുന്നതിനെ തുടർന്നാണിത്. മറ്റൊരു പ്രതി നവീൻകുമാറിനു നേരത്തേ നുണപരിശോധന നടത്തിയിരുന്നു. പരശുറാമിനൊപ്പം ചോദ്യം ചെയ്യുന്നതിനിടെ അമോൽ കാലെ വിഷണ്ണനായി ചുവരിൽ തലയിടിച്ചതായും കവിളിനു മുകളിൽ മുറിവേറ്റതായും സൂചനയുണ്ട്. ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നൽകി അമോൽ കാലെയേയും പരശുറാം വാഗ്മറേയും…
Read Moreറെക്കോഡുകള്‍ ഒന്നൊന്നായി തിരുത്തിക്കൊണ്ടുള്ള സ്വര്‍ണവര്‍ണമുള്ള ഒരു ഹാട്രിക്ക്. കളവും കളിയും അടക്കിവാണ സ്പെയിൻ മത്സരം സ്വന്തമാക്കുമെന്ന് ഉറപ്പിച്ചപ്പോഴായിരുന്നു ഈ ഹാട്രിക്കിലൂടെ ക്രിസ്റ്റ്യാനോ പോർച്ചുഗലിനെ ഒറ്റയ്ക്ക് തോളിലേറ്റി സമനിലയിലെത്തിച്ചത്
സോച്ചി: റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളിലെ ഇത്തവണത്തെ ആദ്യ ക്ലാസിക്കില്‍ യൂറോപ്യന്‍ ചാംപ്യന്‍മാരായ പോര്‍ച്ചുഗലും മുന്‍ ലോക, യൂറോപ്യന്‍ ജേതാക്കളായ സ്‌പെയിനും ഒപ്പത്തിനൊപ്പം. ഗോള്‍മഴ തന്നെ കണ്ട പോരാട്ടത്തില്‍ ഇരുടീമും മൂന്നു ഗോള്‍ വീതം നേടി പോയിന്റ് പങ്കുവയ്ക്കുകയായിരുന്നു. നികുതി വെട്ടിപ്പിന് ക്രിസ്റ്റ്യാനോ രണ്ടു വര്‍ഷം തടവും കൂറ്റന്‍ സംഖ്യ പിഴയും ഒടുക്കാന്‍ വിധി വന്നത് സ്‌പെയിനിനെതിരായ പോര്‍ച്ചുഗലിന്റെ മത്സരത്തിന് അഞ്ചു മണിക്കൂര്‍ മുന്‍പാണ്. ക്രിസ്റ്റ്യാനോ പക്ഷേ, ഈ വാര്‍ത്തയോട് പ്രതികരിച്ചത് സോച്ചിയിലെ പുല്‍ത്തകിടിയിലാണ്. ലോകകപ്പിന്റെ ചരിത്രത്തില്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെ പോര്‍ച്ചുഗീസ് താരമാണ് ക്രിസ്റ്റ്യാനോ. 1966ല്‍…
Read Moreഒതുങ്ങിയിരിക്കാന്‍ ഉദ്ദേശമില്ല; പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരും
ദുബായ്: ബിസിനസില്‍ ഉയര്‍ച്ചകളും താഴ്ചകളുമുണ്ടാകുമെന്നും പൂര്‍വാധികം ശക്തിയോടെ താന്‍ തിരിച്ചുവരുമെന്നും അറ്റ്‌ലസ് രാമചന്ദ്രന്‍ പറഞ്ഞു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ മൂന്നുവര്‍ഷത്തോളം ജയിലിലായിരുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. വായ്പയ്ക്ക് ഈടായി നല്‍കിയ സെക്യൂരിറ്റി ചെക്ക് ബാങ്ക് ഹാജരാക്കിയപ്പോള്‍ മടങ്ങിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതെന്ന് അറ്റ്‌ലസ് രാമചന്ദ്രന്‍ പറഞ്ഞു. ബാങ്കുകളില്‍നിന്നു വായ്പയെടുത്താണ് ബിസിനസ് നടത്തുന്നത്. വായ്പാ തിരിച്ചടവില്‍ ഒരു തവണ ചെറിയ താമസം വന്നു. യുഎഇയില്‍ ചെക്ക് മടങ്ങുന്നത് കുറ്റമാണ്. അങ്ങനെയാണു പ്രശ്‌നങ്ങള്‍ തുടങ്ങിയത്. എന്നാല്‍ ബാങ്ക് പെട്ടെന്ന് ചെക്ക്…
Read More‘സംസ്‌കാരമുള്ള കുട്ടികളെ ഉണ്ടാക്കൂ, അല്ലെങ്കില്‍ പ്രസവിക്കാതിരിക്കൂ’ സ്ത്രീകളോട് ബി.ജെ.പി എം.എല്‍.എ
ഗുണ: ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ട ജനങ്ങളെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് പ്രസ്താവനകള്‍ നടത്തുക ഇന്ന് ചില നേതാക്കള്‍ക്ക് ഹരമായി മാറിയിരിക്കുകയാണ്. ഈ പട്ടികയില്‍ ബിജെപി നേതാക്കന്മാരുടെ സ്ഥാനം മുന്‍പന്തിയില്‍ തന്നെ. രണ്ട് ബിജെപി എല്‍എമാര്‍ വിചിത്രമായ പ്രസ്താവനകള്‍ നല്‍കി മാധ്യമ ശ്രദ്ധ നേടി. കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശവുമായി മധ്യപ്രദേശില്‍നിന്നുള്ള ബി.ജെ.പി എം.എല്‍.എ പന്നലാല്‍ ശാക്യ. ‘സംസ്‌കാരമുള്ള കുട്ടികളെ ഉണ്ടാക്കുന്നില്ലെങ്കില്‍ പ്രസവിക്കാതിരിക്കൂ’ എന്നാണ് സ്ത്രീകളോട് എം.എല്‍.എയുടെ ‘ഉപദേശം’. കഴിഞ്ഞ ദിവസം നടത്തിയ ഒരു പരിപാടിക്കിടെയാണ് എം.എല്‍.എയുടെ ഈ വിടുവായത്തം. കോണ്‍ഗ്രസിനെതിരെ വിമര്‍ശനമുന്നയിക്കാന്‍ വേണ്ടിയാണ് പരാമര്‍ശം ഉന്നയിച്ചത്. ”ദാരിദ്ര്യത്തെ…
Read Moreഇത് സിനിമാ രംഗമല്ല… അതുക്കും മേലെ….
കുത്തി ഒഴുകുന്ന മലവെള്ളത്തെ വകഞ്ഞു മാറ്റി, ഒഴുക്ക് കൂടിയാൽ, ഒന്നങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ, വലിയൊരു അപകടത്തിൽ പെടുന്ന ചപ്പാത്തിൽ കൂടി കടന്നുവരുന്നത് കുട്ടമ്പുഴ പോലീസ് സ്റ്റേഷനിലെ ജീപ്പാണ്. ഇത്തരം വെല്ലുവിളികൾ നിറഞ്ഞതും അപകട സാദ്ധ്യതകൾ എറിയതുമായ ജോലി സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നവരുമാണ് പോലീസ് ഉദ്യോഗസ്ഥർ. മഴ കനത്തതോടെ മൂന്നു ദിവസമായി പുറംലോകവുമായി ബന്ധപ്പെടാനാകാതെ എറണാകുളം കോതമംഗലം മേഖലയിലെ മണികണ്ഠൻ ചാൽ, കല്ലേലിമേട് പ്രദേശങ്ങളും ആദിവാസി ഊരുകളും ഒറ്റപ്പെട്ട നിലയിലായിരുന്നു. ഇവിടെ വിവാഹപാർട്ടികൾ അടക്കം നൂറുകണക്കിനാളുകൾ അക്ഷരാർത്ഥത്തിൽ കുടുങ്ങുകയായിരുന്നു. ഇവിടെ രക്ഷാപ്രവർത്തനത്തിനെത്തിയ കുട്ടമ്പുഴ എസ്ഐ ശ്രീ കുമാർ,…
Read Moreദളിത് ആണ്‍കുട്ടികളെ നഗ്നരാക്കി മര്‍ദ്ദിച്ച സംഭവം; ആര്‍.എസ്.എസിനെയും ബിജെപിയേയും വിമര്‍ശിച്ച് രാഹുല്‍
ജാഗണ്‍: ആര്‍.എസ്.എസിന്‍റെയും ബിജെപിയുടെയും വിഷ രാഷ്ട്രീയത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ജാഗണ്‍ ജില്ലയിലെ ഗ്രാമത്തില്‍ നടന്ന സംഭവമാണ് വിമര്‍ശനത്തിനാധാരം. പൊതുകുളത്തില്‍ കുളിച്ചതിന് മൂന്ന് ദളിത് ആണ്‍കുട്ടികളെ നഗ്നരാക്കി മര്‍ദ്ദിക്കുകയും പൊതുനിരത്തിലൂടെ നടത്തിക്കുകയും ചെയ്തിരുന്നു. ഈ സംഭവമാണ് ആര്‍.എസ്.എസിനെയും ബിജെപിയേയും വിമര്‍ശിക്കാന്‍ കാരണമായത്. മാനവികതയുടെ മഹത്വം നഷ്ടപ്പെടുവെന്ന ഈ കാലഘട്ടത്തില്‍ ഇത്തരം സംഭവങ്ങള്‍ക്കെതിരെ പ്രതികരിച്ചില്ലെങ്കില്‍ ചരിത്രം മാപ്പ് തരില്ല എന്നും അദ്ദേഹം ട്വിറ്റെറില്‍ കുറിച്ചു. https://twitter.com/RahulGandhi/status/1007519009158332416 ചൂട് സഹിക്കാനാവാതെയാണ് മൂന്ന് ദളിത് ആണ്‍കുട്ടികള്‍ പൊതു കുളത്തില്‍ മുങ്ങിക്കുളിച്ചത്.…
Read Moreഗൗരി ലങ്കേഷിനു നേരെ നിറയൊഴിച്ചത് പരശുറാം വാഗ്മരെ; സ്ഥിരീകരിച്ച് പോലീസ്
ബംഗളുരു: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനു നേരെ നിറയൊഴിച്ചത് അറസ്റ്റിലായ ആറംഗസംഘത്തിൽ ഉൾപ്പെട്ട പരശുറാം വാഗ്മരെയെന്ന് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം അറിയിച്ചു. സാമൂഹ്യപ്രവർത്തകരായിരുന്ന ഗോവിന്ദ് പൻസാരെ, എം.എം.കൽബുർഗി എന്നിവരെ കൊലപ്പെടുത്താൻ ഉപയോഗിച്ച അതേ തോക്കാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താനും ഉപയോഗിച്ചതെന്ന് അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ഫോറൻസിക് പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. അതേസമയം, ഈ തോക്ക് ഇതേവരെ അന്വേഷണ സംഘത്തിനു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അഞ്ചു സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഹിന്ദു വലതുപക്ഷ തീവ്രവാദ സംഘടനയുടെ ഭാഗമാണ് ഇവർ. മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ, കർണാടക,…
Read More