ബെംഗളൂരു : ഭരണ സൗകര്യത്തിനായി ബെംഗളൂരു മഹാനഗരസഭ(ബിബിഎംപി)യെ അഞ്ച് കോർപറേഷനായി തിരിക്കണമെന്നു സർക്കാരിനു മൂന്നംഗ ബിബിഎംപി റീസ്ട്രക്ചറിങ് കമ്മിറ്റിയുടെ ശുപാർശ. ഇതുവഴി ബെംഗളൂരുവിനെ വിഭജിക്കുകയല്ല, വികേന്ദ്രീകൃതമായ മൂന്നുതല ഭരണത്തിലൂടെ നഗര സംരക്ഷണമാണ് ലക്ഷ്യമിടുന്നതെന്നും മുൻ ചീഫ് സെക്രട്ടറിയും സമിതി ചെയർമാനുമായ ബി.എസ്.പാട്ടീൽ പറഞ്ഞു. കോർപറേഷൻ എത്ര വേണമെന്നതു സർക്കാരിന്റെ വിവേചനാധികാരമാണ്. മൂന്ന് അല്ലെങ്കിൽ അഞ്ച് കോർപറേഷനായി തിരിക്കുകയാണ് അഭികാമ്യം. ‘ബ്രാൻഡ് ബെംഗളൂരു’ പ്രതിച്ഛായ നിലനിർത്താൻ എല്ലാ കോർപറേഷനിലും നഗരത്തിന്റെ പേര് നിർബന്ധമാക്കും. ഭരണ സൗകര്യത്തിനായി ബെംഗളൂരു സർവകലാശാലയെ മൂന്നായി വിഭജിച്ചതുപോലെ ബിബിഎംപിയിലും വികേന്ദ്രീകൃത ഭരണം…
Read MoreMonth: June 2018
വൈദ്യുതി”പോയാല്‍”വിവരം അറിയിക്കാന്‍ മിത്ര ആപ്പിലൂടെ ബെസ്കോം ഒരുങ്ങുന്നു.
ബെംഗളൂരു: പെട്ടെന്നുണ്ടാകുന്ന വൈദ്യുതി മുടക്കത്തെക്കുറിച്ച് ഉപയോക്താക്കൾക്കു മൊബൈൽ വഴി തൽസമയ വിവരം ലഭ്യമാക്കാൻ ബെസ്കോം ഒരുങ്ങുന്നു. ആറു മാസം മുൻപിറക്കിയ ബെസ്കോ മിത്ര മൊബൈൽ ആപ്പിൽ ഇതിനാവശ്യമായ മാറ്റം വരുത്തും. യാതൊരു അറിയിപ്പുമില്ലാതെയുള്ള വൈദ്യുതി മുടക്കത്തെക്കുറിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണു തീരുമാനം. ഓരോ ഭാഗത്തുമുണ്ടാകുന്ന വൈദ്യുതി മുടക്കം, എപ്പോൾ പുനഃസ്ഥാപിക്കും തുടങ്ങിയ വിവരങ്ങളാണ് ആപ്പ് വഴി ലഭിക്കുക. ബെസ്കോം മിത്ര ആപ്പ് ഇതിനകം 1.13 ലക്ഷം പേർ ഡൗൺലോഡ് ചെയ്തിട്ടുണ്ട്.
Read Moreവീഡിയോയില്‍ ഒന്നും സത്യമില്ല;ഞങ്ങള്‍ എന്നും ഒറ്റക്കെട്ട്;സിദ്ധാരമയ്യ താല്കാലിക വെടി നിരത്തലിന് തയ്യാര്‍..
ബെംഗളൂരു : കോൺഗ്രസ്–ജനതാദൾ (എസ്) സഖ്യസർക്കാർ രൂപീകരിച്ചതിൽ തനിക്ക് അതൃപ്തിയില്ലെന്നും സർക്കാരിന്റെ സ്ഥിരതയെച്ചൊല്ലി സംശയം വേണ്ടെന്നും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. ബിജെപിയെ അധികാരത്തിൽ നിന്നകറ്റി നിർത്താനാണ് സഖ്യ സർക്കാർ രൂപീകരിച്ചത്. ഈ സർക്കാർ സുസ്ഥിരമായിരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. സഖ്യസർക്കാരിന്റെ നിലനിൽപ്പിൽ സംശയം പ്രകടിപ്പിച്ചും കുമാരസ്വാമി സമ്പൂർണ ബജറ്റ് അവതരിപ്പിക്കുന്നതിൽ അതൃപ്തി രേഖപ്പെടുത്തിയുമുള്ള സിദ്ധരാമയ്യയുടെ വിഡിയോ ഒരാഴ്ചയായി സഖ്യ സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ബെൽത്തങ്ങാടിയിൽ പ്രകൃതി ചികിൽസക്കിടെ കാണാനെത്തിയവരോട് സംസാരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. എന്നാലതു സാധാരണ സംഭാഷണമായിരുന്നുവെന്നും താൻ ഏതു സാഹചര്യത്തിലാണ് അങ്ങനെ സംസാരിച്ചതെന്നു നിങ്ങൾക്കറിയില്ലെന്നും…
Read Moreഇലക്ട്രോണിക് സിറ്റി,അത്തിബലെ ടോൾ പ്ലാസകളിലെ ടോൾ നിരക്ക് വർധന നാളെ നിലവിൽ വരും.
ബെംഗളൂരു: ഇലക്ട്രോണിക് സിറ്റി, അത്തിബലെ ടോൾ പ്ലാസകളിലെ ടോൾ നിരക്ക് വർധന നാളെ നിലവിൽ വരും. ഇലക്ട്രോണിക് സിറ്റി മേൽപാലത്തിലെ പ്രതിമാസ ടോൾ പാസ് നിരക്കുകളിലാണ് വർധന. ഒറ്റത്തവണ യാത്രയ്ക്കുള്ള നിരക്കുകളിൽ മാറ്റമില്ല. ഇരുചക്രവാഹനങ്ങളുടെ പ്രതിമാസ പാസ് നിരക്ക് 545 രൂപയുണ്ടായിരുന്നത് 560 രൂപയായും ഉയരും. അത്തിബലെ ടോൾ പ്ലാസയിൽ ഇരുചക്രവാഹനങ്ങൾക്ക് സൗജന്യമാണ്. കാറിന് ഒരുവശത്തേക്ക് 25 രൂപ ഉണ്ടായിരുന്നത് 30 രൂപയായി ഉയരും. ബാംഗ്ലൂർ ടോൾവെ പ്രൈവറ്റ് ലിമിറ്റഡിന്റെ നിയന്ത്രണത്തിലാണ് രണ്ട് ടോൾ പ്ലാസകളും.
Read More‘മൈ സ്റ്റോറി’ ജൂലൈ 6ന് തീയേറ്ററുകളില്‍
‘എന്ന് നിന്റെ മൊയ്തീന്’ ചിത്രത്തിനുശേഷം പ്രിഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന മൈ സ്റ്റോറി എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. റോഷ്നി ദിനകര്‍ സംവിധാനം ചെയുന്ന ചിത്രം ജൂലൈ 6ന് തീയേറ്ററുകളില്‍ എത്തും. റിലീസ് തീയതി അറിയിച്ച് പ്രിഥ്വിരാജ് തന്നെയാണ് ഫേസ്ബുക്കില്‍ കുറിച്ചത്. തൊണ്ണൂറുകള്‍ പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തില്‍ സമകാലിക വിഷയങ്ങളും കോര്‍ത്തിണക്കിയിട്ടുണ്ട്. രണ്ട് കാലഘട്ടങ്ങളിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. പോര്‍ച്ചുഗലിലായിരുന്നു ചിത്രത്തിന്റെ ഏറിയ ഭാഗവും ചിത്രീകരിച്ചത്. ശങ്കര്‍ രാമകൃഷ്ണന് രചന നിര്‍വ്വഹിച്ച ചിത്രത്തിന്റെ നിര്‍മ്മാണം റോഷ്നി ദിനകര്‍ തന്നെയാണ്. സണ്ണി വെയ്ന്‍, നന്ദു, മനോജ്.…
Read Moreമീഡിയാ ഫയലുകള്‍ ഒളിപ്പിച്ചു വെയ്ക്കാന്‍ പുതിയ ഫീച്ചറൊരുക്കി വാട്സ്ആപ്പ്
മീഡിയാ ഫയലുകള്‍ ഗാലറിയില്‍ നിന്നും ഒളിപ്പിച്ചുവെയ്ക്കുന്നതിനായി വാട്സ്ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. വാട്സ്ആപ്പിന്റെ 2.18.194 ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഫയലുകള്‍ ഒളിപ്പിച്ചുവെയ്ക്കുന്ന മീഡിയാ വിസിബിലിറ്റി ഫീച്ചര്‍ ചേര്‍ത്തിരിക്കുന്നത്. മുന്‍പും വാട്സ്ആപ്പ് ഈ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നെങ്കിലും പിന്നീട് ഇത് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍, പുതിയ ബീറ്റാ അപ്ഡേറ്റില്‍ വാട്സ്ആപ്പിലെ ഗ്രൂപ്പ് ഇന്ഫോയിലും കോണ്ടാക്റ്റ് ഇന്‍ഫോയിലുമാണ് മീഡിയാ വിസിബിലിറ്റി ഓപ്ഷന് ലഭ്യമാകുക. ഡിഫോള്‍ട്ട്, യെസ്, നോ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളാണ് ഈ ഇന്ഫോയിലുണ്ടാകുക. ഇതില്‍ കോണ്ടാക്റ്റ് ഇന്‍ഫോയിലെ മീഡിയാ വിസിബിലിറ്റി ഫീച്ചറില്‍ ‘No’ എന്ന ഓപ്ഷന് തെരഞ്ഞെടുത്താല്‍ ഒരു…
Read Moreസ്വിസ് ബാങ്കില്‍ വര്‍ധിച്ചത് ഇന്ത്യക്കാരുടെ ‘വെള്ള’പ്പണ൦: മോദിയെ പരിഹസിച്ച് രാഹുല്‍
ന്യൂഡല്‍ഹി: കള്ളപ്പണം തിരികെക്കൊണ്ടുവരുമെന്ന പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ നിക്ഷേപസമ്പാദ്യം 50% ഉയര്‍ന്ന് 7,000 കോടി രൂപയായി വര്‍ധിച്ചുവെന്ന് അടുത്തിടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതാണ് രാഹുല്‍ ഗാന്ധി ആയുധമാക്കിയത്. 2014, HE said: I will bring back all the "BLACK" money in Swiss Banks & put 15 Lakhs in each Indian bank A/C. 2016, HE said: Demonetisation will cure India of…
Read Moreപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛനും സുഹൃത്തും അറസ്റ്റില്‍
പാലക്കാട്: പാലക്കാട് എടത്തനാട്ടുകരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛനും സുഹൃത്തും അറസ്റ്റില്‍. എടത്തനാട്ടുകര സ്വദേശികളായ മുഹമ്മദാലിയേയും സുഹൃത്ത് മുഹമ്മദിനേയുമാണ് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. പെണ്‍കുട്ടിയെ ജൂണ്‍ 16, 17 തീയതികളില്‍ പീഡിപ്പിച്ചുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുട്ടിയുടെ അമ്മയെ രണ്ടാമത് വിവാഹം ചെയ്തയാളാണ് മുഹമ്മദലി. മാതാവ് ഇല്ലാത്ത തക്കം നോക്കി ഇയാളും സുഹൃത്തും ചേര്‍ന്ന് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ സൂചിപ്പിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പ്രതികള്‍ പൊലീസ് കസ്റ്റഡിയിലാണുള്ളത്.
Read More6 കോച്ചുകള്‍ ഉള്ള നമ്മ മെട്രോ ട്രെയിനിന് സമയ മാറ്റം.
ബെംഗളൂരു: ഓഫിസ് സമയത്തെ തിരക്കനുസരിച്ച് നമ്മ മെട്രോ ആറു കോച്ച് ട്രെയിനിന്റെ റൂട്ടിലും സമയക്രമത്തിലും മാറ്റം വരുത്തി. 2000 പേർക്കു യാത്ര ചെയ്യാവുന്ന ട്രെയിനിൽ നിലവിൽ 1500–1600 പേരാണ് യാത്ര ചെയ്യുന്നത്. തിരക്കേറിയ സ്റ്റേഷനുകളും സമയവും അനുസരിച്ച് ട്രെയിൻ സർവീസിൽ വരുത്തിയ മാറ്റം കൂടുതൽപേർക്കു യാത്ര ചെയ്യാൻ സൗകര്യമൊരുക്കുമെന്നാണ് ബിഎംആർസിഎൽ കണക്കുകൂട്ടുന്നത്. പുതിയ സമയക്രമം * (പുറപ്പെടുന്ന സ്റ്റേഷൻ–എത്തുന്ന സ്റ്റേഷൻ ക്രമത്തിൽ) 1. ബയ്യപ്പനഹള്ളി (രാവിലെ 8.02)–മൈസൂരു റോഡ് (രാവിലെ 8.41) 2. മൈസൂരു റോഡ് (8.45)–ബയ്യപ്പനഹള്ളി (9.23) 3. ബയ്യപ്പനഹള്ളി(10.44)–മൈസൂരു റോഡ്(11.23) 4.…
Read Moreഅയര്‍ലന്‍ഡിനെതിരായ രണ്ടാം ടി 20 യിലും ഇന്ത്യയ്ക്ക് ആധികാരിക വിജയം ..ഐറിഷ് ടീമിനെതിരെ തകര്‍ത്തത് 143 റണ്‍സിനു , പരമ്പര സ്വന്തം ….!
ഡബ്ലിന്‍ : ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായുള്ള ടി 20 പരമ്പരയില്‍ അയര്‍ലണ്ടിനെതിരെ ഇന്ത്യക്ക് വമ്പന്‍ ജയം ..ആദ്യം ബാറ്റ് ചെയ്ത കോഹ്ലി പട ഇരുപതോവറില്‍ നാലു വിക്കറ്റിനു അടിച്ചു കൂട്ടിയത് 213 റണ്‍സ് ..മറുപടി ബാറ്റിംഗില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കെതിരെ പിടിച്ചു നില്ക്കാന് കഴിയാതെ ഇരുന്ന അയര്‍ലണ്ട് 12.3 ഓവറില്‍ 70റണ്‍സിനു എല്ലാവരും കൂടാരം കയറി ..ഇതോടെ രണ്ടു മത്സരങ്ങളുടെ പരമ്പര രണ്ടും വിജയിച്ചു ഇന്ത്യ സ്വന്തമാക്കി ..ടി 20 യിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണ് ഇത് .. ഇന്ത്യക്ക് വേണ്ടി ലോകേഷ്…
Read More