ഓല ടാക്സി ഡ്രൈവറെ മര്‍ദിച്ച് രണ്ടംഗസംഘം കാറ് തട്ടിയെടുത്തു.

ബെംഗളൂരു: വെബ് ടാക്സി ഡ്രൈവറെ മർദിച്ച് രണ്ടംഗ സംഘം കാറുമായി കടന്നുകളഞ്ഞു. കാർ ഉപേക്ഷിച്ച നിലയിൽ പിന്നീട് കണ്ടെത്തി. ഓല വെബ്ടാക്സി ഡ്രൈവർ പുരുഷോത്തമനെയാണ് മർദിച്ചത്. തലഗട്ടപുര ബിജിഎസ് ആശുപത്രിയിലേക്ക് പോകാൻ വേണ്ടി മൊബൈൽ ആപ് വഴി കാർ ബുക്ക് ചെയ്ത സംഘം കുറച്ചു വഴി പിന്നിട്ടപ്പോൾ പുരുഷോത്തമനെ മർദിച്ച് പുറത്തിറക്കി കാറുമായി കടക്കുകയായിരുന്നു. പുരുഷോത്തമൻ തലഗട്ടപുര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ടു കിലോമീറ്റർ അകലെ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

Read More

അടിമുടി മാറാന്‍ നമ്മ മെട്രോ,ഇനി ഫാമിലി ടിക്കെറ്റും,ഫ്ലാറ്റ് ഫെയർ സംവിധാനവും.

ബെംഗളൂരു : നമ്മ മെട്രോയിൽ ഫാമിലി ടിക്കറ്റ് സംവിധാനം ആരംഭിക്കാനുള്ള പദ്ധതിയുമായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ). വാരാന്ത്യങ്ങളിലും അവധിദിവസങ്ങളിലും കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. നാലോ അതിലധികമോ പേർ ഒരുമിച്ച് യാത്രചെയ്യുമ്പോൾ ഫാമിലി ടിക്കറ്റ് ലഭിക്കും. സാധാരണ ടോക്കൺ ടിക്കറ്റിനേക്കാൾ നിരക്കിളവും ലഭിക്കും. ഫാമിലി ടിക്കറ്റ് സംബന്ധിച്ച് രൂപരേഖയായെങ്കിലും ഇത് നടപ്പാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ബിഎംആർസിഎൽ എംഡി മഹേന്ദ്ര ജെയിൻ പറഞ്ഞു. തിരക്കില്ലാത്ത സമയങ്ങളിൽ ഫ്ലാറ്റ് ഫെയർ സംവിധാനം ആരംഭിക്കാനും ലക്ഷ്യമിടുന്നുണ്ട്. രാവിലെ അഞ്ച് മുതൽ…

Read More

ജനങ്ങളുടെയല്ല, കോൺഗ്രസിന്റെ കാരുണ്യത്തിലാണ് താൻ മുഖ്യമന്ത്രിയായതെന്ന കുമാരസ്വാമിയുടെ പ്രസ്താവനയ്ക്കെതിരെ വിമർശനം കടുപ്പിച്ച് ബിജെപി.

ബെംഗളൂരു: ജനങ്ങളുടെയല്ല, കോൺഗ്രസിന്റെ കാരുണ്യത്തിലാണ് താൻ മുഖ്യമന്ത്രിയായതെന്ന കുമാരസ്വാമിയുടെ പ്രസ്താവനയ്ക്കെതിരെ വിമർശനം കടുപ്പിച്ച് ബിജെപി. മുഖ്യമന്ത്രിയുടെ പ്രസ്താവന വേദനിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് ബി.എസ്. യെഡിയൂരപ്പ ആരോപിച്ചു. കുമാരസ്വാമി ജനങ്ങളോടു മാപ്പു പറയണം. അധികാരത്തിൽ തുടരാൻ കന്നഡിഗരുടെ താൽപര്യങ്ങളിൽ കുമാരസ്വാമി വിട്ടുവീഴ്ചയ്ക്കു തയാറാകുമോ എന്ന് കേന്ദ്ര മന്ത്രി ഡി.വി. സദാനന്ദ ഗൗഡ ട്വിറ്ററിൽ കുറിച്ചു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രി ജനങ്ങളെ ഇത്തരത്തിൽ നിന്ദിക്കാൻ പാടില്ലെന്നും ഇത്തരം പ്രസ്താവനകളിലൂടെ തരംതാഴാൻ പാടില്ലെന്നും ബിജെപിയുടെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു. കോൺഗ്രസിനെ പ്രീതിപ്പെടുത്താൻ‌ കുമാരസ്വാമി എന്തുതരം…

Read More

സംസ്ഥാനത്തെ ആറരക്കോടി ജനങ്ങളോടല്ല,കോണ്‍ഗ്രസിനോടാണ് എനിക്ക് വിധേയത്വം എന്ന് തുറന്നു പറഞ്ഞ് മുഖ്യമന്ത്രി.

ബെംഗളൂരു: സഖ്യകക്ഷിയായ കോൺഗ്രസിന്റെ അനുവാദമില്ലാതെ, കാർഷിക വായ്പ എഴുതിത്തള്ളുന്നതു പോലുള്ള കാര്യത്തിൽ തീരുമാനമെടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. കോൺഗ്രസിന്റെ കാരുണ്യത്തിലാണ് താനെന്നു കാർഷിക വായ്പ എഴുതിത്തള്ളുന്ന കാര്യത്തിൽ ഒരാഴ്ച സമയം ചോദിച്ചു കൊണ്ട് കുമാരസ്വാമി ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. ഇതേക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, സംസ്ഥാനത്തെ ആറരക്കോടി ജനങ്ങളുടെ വോട്ടിന്റെ അടിസ്ഥാനത്തിലല്ല താൻ മുഖ്യമന്ത്രി പദത്തിൽ ഇരിക്കുന്നതെന്ന് അദ്ദേഹം ആവർത്തിച്ചു. തന്റേത് ഒരു സ്വതന്ത്ര സർക്കാരല്ലെന്നും ജനങ്ങളോടു വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നതാണെന്നും, ഇപ്പോൾ കോൺഗ്രസ് നേതാക്കളോടു പ്രതിജ്ഞാബദ്ധനാണെന്നും കുമാരസ്വാമി വിശദീകരിച്ചു. സംസ്ഥാനത്തിന്റെ വികസന വിഷയങ്ങളോടുള്ള ഉത്തരവാദിത്തം…

Read More

ഡീസൽവില കൂടിയതോടെ വജ്ര എസി ബസുകളിൽ ഏർപ്പെടുത്തിയിരുന്ന നിരക്കിളവ് പിൻവലിക്കാന്‍ തയ്യാറായി ബിഎംടിസി.

ബെംഗളൂരു : ഡീസൽവില പിടിവിട്ടു കുതിക്കുന്നതോടെ വജ്ര എസി ബസുകളിൽ ഏർപ്പെടുത്തിയിരുന്ന നിരക്കിളവ് ബിഎംടിസി പിൻവലിക്കാനൊരുങ്ങുന്നു. 15 ശതമാനം മുതൽ 37 ശതമാനം വരെയാണ് ടിക്കറ്റ് നിരക്കിൽ കുറവ് വരുത്തിയിരുന്നത്. പ്രതിദിന നഷ്ടം പത്ത് ലക്ഷം രൂപവരെ ഉയർന്ന സാഹചര്യത്തിലാണ് നിരക്ക് ഉയർത്താനുള്ള നടപടി. കഴിഞ്ഞ ജനുവരി മുതലാണ് മിനിമം നിരക്ക് രണ്ട് കിലോമീറ്റിന് 15 രൂപയുണ്ടായിരുന്നത് 10 രൂപയായി കുറച്ചത്. ഈ നിരക്ക് പുനഃസ്ഥാപിക്കാനാണ് നീക്കം. കൂടാതെ ഐടി സോണുകളിലേക്കടക്കമുള്ള ടിക്കറ്റ് നിരക്കിലും കുറവ് വരുത്തിയിരുന്നു. നമ്മ മെട്രോ സർവീസ് വന്നതോടെ യാത്രക്കാരുടെ…

Read More

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി യുഎസിൽ നിന്നു മടങ്ങിയെത്തും വരെ മന്ത്രിസഭാ വികസനത്തിനു സാധ്യതയില്ലെന്ന് കോൺഗ്രസ്.

ബെംഗളൂരു : കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി യുഎസിൽ നിന്നു മടങ്ങിയെത്തും വരെ മന്ത്രിസഭാ വികസനത്തിനു സാധ്യതയില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ. ജൂൺ ആദ്യവാരത്തോടെയെ മന്ത്രിസഭ സംബന്ധിച്ചുള്ള ചിത്രം വ്യക്തമാകൂ. കോൺഗ്രസ് കൈവശം വയ്ക്കുന്ന വകുപ്പുകളെ കുറിച്ച് രാഹുലുമായി ചർച്ച ചെയ്യാൻ അവസരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം മടങ്ങി വന്നതിനു ശേഷമേ തുടർനടപടികൾ ഉണ്ടാകുവെന്നും കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് സിദ്ധരാമയ്യ വ്യക്തമാക്കി. അഭിപ്രായ ഭിന്നത ഉടൻ പരിഹരിക്കും: മുഖ്യമന്ത്രി കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദിന്റെ ഡൽഹിയിലെ വസതിയിൽ മുഖ്യമന്ത്രി കുമാരസ്വാമിയുടെയും ഉപമുഖ്യമന്ത്രി ജി. പരമേശ്വരയുടെയും സിദ്ധരാമയ്യയുടെയും നേതൃത്വത്തിൽ…

Read More

വാട്‌സ്ആപ്പില്‍ ആളുകളെ ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്

വാട്‌സ്ആപ്പില്‍ ആളുകളെ ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. നമ്പറുകള്‍ ബ്ലോക്ക് ചെയ്തിട്ടും ആ നമ്പറുകളില്‍ നിന്നും തുടര്‍ന്നും സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്നും തങ്ങളെ ബ്ലോക്ക് ചെയ്തയാളുകളുടെ സ്റ്റാറ്റസും പ്രൊഫൈല്‍ വിവരങ്ങളും കാണാന്‍ സാധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ട്വിറ്റര്‍ വഴിയും മറ്റ് സോഷ്യല്‍ മീഡിയകള്‍ വഴിയുമാണ് ഉപയോക്താക്കള്‍ ഈ പ്രശ്‌നം മറ്റുള്ളവരെ അറിയിച്ചത്. എന്നാല്‍ ഈ വിഷയത്തെ കുറിച്ച് വാട്‌സ്ആപ്പ് അധികൃതര്‍ ഔദ്യോഗികമായി യാതൊരു വിധ പ്രതികരണവും നടത്തിയിട്ടില്ല. വാട്‌സ്ആപ്പിന്‍റെ എല്ലാ ഉപയോക്താക്കള്‍ക്കും ഈ പ്രശ്‌നം ഇല്ല. ഐഓഎസ്, ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രമാണ് പ്രശ്‌നം ശ്രദ്ധയില്‍പെട്ടിട്ടുളളത്. ബ്ലോക്ക്…

Read More

കേരളത്തിലെ പഴങ്ങളും പച്ചക്കറികളും വിലക്കി ഗള്‍ഫ് രാജ്യങ്ങള്‍

കേരളത്തില്‍ ഭീതി പടര്‍ത്തിയ നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തുനിന്നുമുള്ള പഴ പച്ചക്കറി കയറ്റുമതിക്ക് വിലക്കേര്‍പ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍. യുഎഇയും ബഹറിനുമാണ് തത്കാലം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യം ബഹറിനും പിന്നാലെ യുഎഇയുമാണ് വിലക്കേർപ്പെടുത്തിയത്. പഴവും പച്ചക്കറികളും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ കയറ്റി അയക്കേണ്ടെന്ന് കേന്ദ്ര സർക്കാറിനെയാണ് അറിയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്‍റെ അറിയിപ്പ് കയറ്റുമതി വ്യാപാരികൾക്കും ലഭിച്ചു. തുടര്‍ന്ന് പ്രശ്നത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് കയറ്റുമതി വ്യാപാരികൾ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരിയ്ക്കുകയാണ്. ഇതുമൂലം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് വ്യാപാരികള്‍ക്ക് ഉണ്ടാവുന്നത്. കേരളത്തില്‍നിന്നും കയറ്റി അയയ്ക്കുന്ന…

Read More

ചര്‍ച്ച പരാജയം; നാളെ മുതൽ 48 മണിക്കൂര്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും

ന്യൂഡല്‍ഹി: വേതന വര്‍ധന ആവശ്യപ്പെട്ട് നാളെ മുതല്‍ 48 മണിക്കൂര്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കിൽ. ശമ്പള വര്‍ധന ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ സംഘടന ഇന്ത്യൻ ബാങ്ക് അസോസിയേഷനുമായി നടത്തിയ അവസാനവട്ട ചർച്ചയും പരാജയപ്പെട്ട സാഹചര്യത്തില്‍ ഈ മാസം 30, 31 തീയതികളില്‍ രാജ്യവ്യാപകമായി പണിമുടക്ക് നടക്കും. ജീവനക്കാരുടെ സമരംമൂലം രാജ്യത്ത് ബാങ്കിംഗ് പ്രവര്‍ത്തനം തടസപ്പെടും. ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ യു.എഫ്.ബി.എയാണ് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന് പണിമുടക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത്. സമരം ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ നടന്നുവെങ്കിലും ഫലം കണ്ടില്ല. സഹകരണ, ഗ്രാമീൺ ബാങ്കുകൾ ഒഴിച്ചുള്ള രാജ്യത്തെ…

Read More

ജസ്റ്റിസ് ഋഷികേശ് റോയ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

കൊച്ചി: ജസ്റ്റിസ് ഋഷികേശ് റോയ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായി. ജസ്റ്റിസ് ആന്‍റണി ഡൊമനിക് ഇന്ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. നിലവില്‍ ഗുവാഹത്തി ഹൈക്കോടതി ജസ്റ്റിസാണ് ഋഷികേശ് റോയ്. ജസ്റ്റിസ് ഋഷികേശ് റോയിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി സ്ഥലം മാറ്റിക്കൊണ്ടുള്ള വിജ്ഞാപനം രാഷ്ട്രപതി ഭവന്‍ പുറപ്പെടുവിച്ചു. ജസ്റ്റിസ് ഋഷികേശ് റോയിയെ കേരള ഹൈക്കോടതിയിലേക്ക് മാറ്റാനുള്ള ശുപാര്‍ശ ജനുവരിയിലാണ്  കൊളീജിയം നല്‍കിയത്. അദ്ദേഹം ജൂണ്‍ 11-ന് കേരളാ ഹൈക്കോടതിയില്‍ ചുമതലയേറ്റെടുക്കും. 1982 ല്‍ ഡല്‍ഹി സര്‍വ്വകലാശാലയിലെ ക്യാംപസ് ലോ സെന്‍ററില്‍…

Read More
Click Here to Follow Us