ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നേപ്പാളില്‍

ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാളില്‍ എത്തി.

ഇന്ന് രാവിലെ പത്തരയ്ക്ക് നേപ്പാളിലെ ജനക്പുര്‍ വിമാനത്തവളത്തില്‍ ഇറങ്ങിയ അദ്ദേഹത്തെ വിശിഷ്ട വ്യക്തികള്‍ ചേര്‍ന്ന് സ്വീകരിച്ചു. രാജ്യത്തെ വിവിധ പ്രാദേശിക കലാകാരന്മാർ പുഷ്പവൃഷ്ടിയോടെയാണ് പ്രധാനമന്ത്രിയെ എതിരേറ്റത്.

പ്രധാനമന്ത്രി പിന്നീട് നേപ്പാളിലെ മിത്തിലാ മേഖലയിലുള്ള റാം ജാനകി മന്ദിർ സന്ദർശിക്കും.  ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഈ ക്ഷേത്രപരിസരത്ത് വിപുലമായ സുരക്ഷാ  ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!

ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ  നേപ്പാള്‍ സന്ദര്‍ശനം. കാഠ്മണ്ഡു, ജനക്പുര്‍, മുക്തിനാഥ് എന്നിവിടങ്ങളിലാണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ മോദിയുടെ പരിപാടികള്‍

നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുമായി മോദി ഔദ്യോഗിക ചര്‍ച്ച നടത്തും. ഇന്ത്യയുടെ സഹായത്തോടെ നിര്‍മ്മിക്കുന്ന 900 മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതിക്ക് ഇരു പ്രധാനമന്ത്രിമാരും ഒന്നിച്ച്‌ തറക്കല്ലിടും.

  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്

പ്രധാനമന്ത്രിയായശേഷം മോദിയുടെ മൂന്നാം നേപ്പാള്‍ സന്ദര്‍ശനമാണിത്. 2014ല്‍ സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കാനായിരുന്നു ആദ്യ സന്ദര്‍ശനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts