ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സിനു തുടർച്ചയായ രണ്ടാം വിജയം. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഹോംഗ്രൗണ്ടായ ചെപ്പോക്കിലേക്കുള്ള തിരിച്ചവരവില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ആരാധകരെ നിരാശപ്പെടുത്തിയില്ല. കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉയർത്തിയ 203 റണ്‍സിന്റെ കൂറ്റൻ വിജയലക്ഷ്യം അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ഒരു പന്ത് ശേഷിക്കെ ചെന്നൈ മറികടന്നു.
അവസാന ഓവറിൽ 17 റണ്‍സാണ് ചെന്നൈയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. വിനയ് കുമാർ എറിഞ്ഞ ഓവറിലെ ആദ്യ പന്ത് നോബോളാകുകയും ഈ പന്ത് ഡ്വെയ്ൻ ബ്രാവോ സിക്സറിനു പറത്തുകയും ചെയ്തു. ഓവറിലെ അഞ്ചാം പന്ത് രവീന്ദ്ര ജഡേജയും വേലിക്കെട്ടിനു മുകളിലൂടെ പറത്തിയതോടെ ചെന്നൈ വിജയച്ചിരി ചിരിച്ചു.
സാം ബില്ലിംഗ്സ്(23 പന്തിൽ 56), ഷെയ്ൻ വാട്സണ്(19 പന്തിൽ 42), അന്പാട്ടി റായിഡു(26 പന്തിൽ 39) എന്നിവർ ചെന്നൈക്കായി മികച്ച പ്രകടനം കാഴ്ചവച്ചു. വാട്സണും റായിഡുവും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 5.5 ഓവറിൽ 75 റണ്‍സ് അടിച്ചുകൂട്ടി. നായകൻ ധോണി 28 പന്തിൽ 25 റണ്‍സ് നേടി പുറത്തായി. ജഡേജ(ഏഴു പന്തിൽ 11), ഡ്വെയ്ൻ ബ്രാവോ(അഞ്ചു പന്തിൽ 11) എന്നിവർ പുറത്താകാതെനിന്നു.
നേരത്തെ, വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ആന്ദ്രെ റസലിന്റെ തകർപ്പൻ പ്രകടനത്തിന്റെ പിൻബലത്തിലാണ് കോൽക്കത്ത നൈറ്റ് റൈഡേഴ്സിനു കൂറ്റൻ സ്കോർ നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത കോൽക്കത്ത നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 202 റണ്‍സ് അടിച്ചുകൂട്ടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.