പാര്‍ലമെന്‍റ് സ്തംഭനത്തില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 12ന് ഉപവാസ സമരവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

ന്യൂഡൽഹി: പ്രതിപക്ഷ പാര്‍ട്ടികളുടെ പാര്‍ലമെന്‍റ് സ്തംഭനത്തില്‍ പ്രതിഷേധിച്ച് ഉപവാസ സമരവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഏപ്രില്‍ 12ന് ഉപവാസ സമരം. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കര്‍ണാടകയിലെ ഹുബ്ലിയില്‍ മോദിയുടെ ഉപവാസ സമരത്തില്‍ പങ്കു ചേരും. ബിജെപി എംപിമാര്‍ അവരുടെ മണ്ഡലങ്ങളിലാകും ഉപവാസ സമരം നടത്തുക.

  നഗരത്തിൽ ഇന്ന് 6 വരെ ഗതാഗത നിയന്ത്രണം

കോണ്‍ഗ്രസിന്‍റെത് വിഘടന രാഷ്ട്രീയമാണെന്ന് ബിജെപി എംപിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി ആരോപിച്ചു. പാർലമെന്‍റ് തടസ്സപ്പെട്ട 23 ദിവസത്തെ ശമ്പളവും മറ്റ് അലവൻസുകളും എൻഡിഎ എംപിമാർ ഉപേക്ഷിക്കുമെന്നും യോഗത്തിന് ശേഷം ബിജെപി വ്യക്തമാക്കിയിരുന്നു.

ബിജെപിയുടെ ഉപവാസ സമരത്തിന് തടയിടാന്‍ നേരത്തെ തന്നെ സമാനമായ സമരം കോണ്‍ഗ്രസും സംഘടിപ്പിച്ചിരുന്നു. സമാധാനം, സഹവര്‍ത്തിത്വം എന്നീ സന്ദേശങ്ങള്‍ പങ്കു വച്ചായിരുന്നു കോണ്‍ഗ്രസിന്‍റെ ഉപവാസ സമരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം
[masterslider id="10"]

Related posts