ഐപിഎല്‍: ചെന്നൈയ്ക്ക് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വി​ജ​യം.

ചെ​ന്നൈ: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നു തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വി​ജ​യം. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഹോംഗ്രൗണ്ടായ ചെപ്പോക്കിലേക്കുള്ള തിരിച്ചവരവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകരെ നിരാശപ്പെടുത്തിയില്ല. കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് ഉ​യ​ർ​ത്തി​യ 203 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ഒ​രു പ​ന്ത് ശേ​ഷി​ക്കെ ചെ​ന്നൈ മ​റി​ക​ട​ന്നു.

അ​വ​സാ​ന ഓ​വ​റി​ൽ 17 റ​ണ്‍​സാ​ണ് ചെ​ന്നൈ​യ്ക്ക് വി​ജ​യി​ക്കാ​ൻ വേ​ണ്ടി​യി​രു​ന്ന​ത്. വി​ന​യ് കു​മാ​ർ എ​റി​ഞ്ഞ ഓ​വ​റി​ലെ ആ​ദ്യ പ​ന്ത് നോ​ബോ​ളാ​കു​ക​യും ഈ ​പ​ന്ത് ഡ്വെ​യ്ൻ ബ്രാ​വോ സി​ക്സ​റി​നു പ​റ​ത്തു​ക​യും ചെ​യ്തു. ഓ​വ​റി​ലെ അ​ഞ്ചാം പ​ന്ത് ര​വീ​ന്ദ്ര ജ​ഡേ​ജ​യും വേ​ലി​ക്കെ​ട്ടി​നു മു​ക​ളി​ലൂ​ടെ പ​റ​ത്തി​യ​തോ​ടെ ചെ​ന്നൈ വി​ജ​യ​ച്ചി​രി ചി​രി​ച്ചു.

  ലോകകപ്പിന് പിന്നാലെ റാങ്കിങ്ങിലും ഇന്ത്യൻ വിപ്ലവം; സഞ്ജുവിന്റെ അശ്വമേധം, ഒന്നാം സ്ഥാനത്ത് മാറ്റമില്ല! ടോപ് 10-ൽ നാല് ഇന്ത്യക്കാർ

സാം ​ബി​ല്ലിം​ഗ്സ്(23 പ​ന്തി​ൽ 56), ഷെ​യ്ൻ വാ​ട്സ​ണ്‍(19 പ​ന്തി​ൽ 42), അ​ന്പാ​ട്ടി റാ​യി​ഡു(26 പ​ന്തി​ൽ 39) എ​ന്നി​വ​ർ ചെ​ന്നൈ​ക്കാ​യി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. വാ​ട്സ​ണും റാ​യി​ഡു​വും ചേ​ർ​ന്ന് ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ 5.5 ഓ​വ​റി​ൽ 75 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി. നാ​യ​ക​ൻ ധോ​ണി 28 പ​ന്തി​ൽ 25 റ​ണ്‍​സ് നേ​ടി പു​റ​ത്താ​യി. ജ​ഡേ​ജ(​ഏ​ഴു പ​ന്തി​ൽ 11), ഡ്വെ​യ്ൻ ബ്രാ​വോ(​അ​ഞ്ചു പ​ന്തി​ൽ 11) എ​ന്നി​വ​ർ പു​റ​ത്താ​കാ​തെ​നി​ന്നു.

  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ

നേ​ര​ത്തെ, വെ​സ്റ്റ് ഇ​ൻ​ഡീ​സ് ഓ​ൾ​റൗ​ണ്ട​ർ ആ​ന്ദ്രെ റ​സ​ലി​ന്‍റെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​ത്തി​ന്‍റെ പി​ൻ​ബ​ല​ത്തി​ലാ​ണ് കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നു കൂ​റ്റ​ൻ സ്കോ​ർ നേ​ടി​യ​ത്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റു ചെ​യ്ത കോ​ൽ​ക്ക​ത്ത നി​ശ്ചി​ത ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 202 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പിന് പിന്നാലെ റാങ്കിങ്ങിലും ഇന്ത്യൻ വിപ്ലവം; സഞ്ജുവിന്റെ അശ്വമേധം, ഒന്നാം സ്ഥാനത്ത് മാറ്റമില്ല! ടോപ് 10-ൽ നാല് ഇന്ത്യക്കാർ
[masterslider id="10"]

Related posts

Click Here to Follow Us