ഇനി തിക്കി തിരക്കി യാത്ര ചെയ്യേണ്ട;ആറ് കോച്ചുള്ള മെട്രോ ട്രെയിനുകൾ അടുത്തമാസം ഓടിത്തുടങ്ങും.

ബെംഗളൂരു∙ നമ്മ മെട്രോയിൽ ആറ് കോച്ചുകളുമായുള്ള ആദ്യ ട്രെയിൻ അടുത്ത മാസത്തോടെ ഓടിത്തുടങ്ങും. ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബിഇഎംഎൽ) ആറ് കോച്ചുകളുള്ള ട്രെയിൻ 14ന് ബിഎംആർസിഎല്ലിന് കൈമാറും. പരീക്ഷണഓട്ടം പൂർത്തിയാക്കി റെയിൽവേ സുരക്ഷ കമ്മിഷണറുടെ അനുമതി ലഭിച്ചതിന് ശേഷമേ സർവീസ് ആരംഭിക്കുകയുള്ളൂ. നിലവിൽ മൂന്ന് കോച്ചുകളുള്ള ട്രെയിൻ ഉപയോഗിച്ചാണ് സർവീസ്. പ്രതിദിന യാത്രക്കാരുടെ എണ്ണം നാലു ലക്ഷം കടന്നതോടെ മൂന്ന് കോച്ചുകളിൽ തിങ്ങി ഞെരുങ്ങി യാത്ര ചെയ്യേണ്ട അവസ്ഥയാണ്. ആറ് കോച്ചുകൾ വരുന്നതോടെ ഒരു കോച്ച് വനിതകൾക്കായി നീക്കിവയ്ക്കും. നിലവിൽ പർപ്പിൾ, ഗ്രീൻ…

Read More

ഇന്ന് പ്രധാനമന്ത്രി നഗരത്തില്‍;കർണാടക പരിവർത്തനയാത്രക്ക് ഇന്ന് സമാപനം.

ബെംഗളൂരു : മൂന്നു ഹെലിപാ‍ഡ്, 20 എൽഇഡി സ്ക്രീൻ, ലക്ഷക്കണക്കിനു പ്രവർത്തകർ… ഇന്നു പാലസ് ഗ്രൗണ്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടി ഗംഭീരമാക്കാനുള്ള സർവസന്നാഹങ്ങളും ബിജെപി ഒരുക്കിക്കഴിഞ്ഞു. പാർട്ടി സംസ്ഥാനാധ്യക്ഷൻ ബി.എസ്.യെഡിയൂരപ്പയുടെ നേതൃത്വത്തിൽ നടന്ന 90 ദിവസത്തെ കർണാടക പരിവർത്തനയാത്രയുടെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്യാനാണു മോദിയെത്തുന്നത്. കന്നഡ സംഘടനകൾ ഇന്നു പ്രഖ്യാപിച്ചിരുന്ന ബെംഗളൂരു ബന്ദ് പിൻവലിക്കുകകൂടി ചെയ്തതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ലക്ഷക്കണക്കിനു പ്രവർത്തകരെ സമ്മേളനത്തിൽ പങ്കെടുപ്പിക്കാനാകുമെന്ന വിശ്വാസത്തിലാണു ബിജെപി. ചിത്രദുർഗയിൽനിന്നുമാത്രം 25000 പ്രവർത്തകർ എത്തുമെന്നു പാർട്ടി നേതാക്കൾ പറയുന്നു. സമ്മേളനത്തിൽ…

Read More

പ്രധാനമന്ത്രിയെ ഘെരാവോ ചെയ്യാൻ പുറപ്പെട്ട കർഷകർ കസ്റ്റഡിയിൽ

ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനു മുന്നോടിയായി ഹുബ്ബള്ളിയിൽ അൻപതിലേറെ കർഷകർ കരുതൽ തടങ്കലിൽ. മോദിയെ ഘെരാവോ ചെയ്യാനായി ബെംഗളൂരുവിലേക്കു പുറപ്പെട്ട കർഷകരെയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ബസിൽ കയറ്റി ധാർവാ‍ഡിലേക്കു കൊണ്ടുപോയി. ഗോവയുമായുള്ള മഹാദായി നദീജല പ്രശ്നം പ്രധാനമന്ത്രി ഇടപെട്ടു പരിഹരിക്കണമെന്ന ആവശ്യവുമായാണ് ഇവർ ബെംഗളൂരുവിലേക്കു തിരിച്ചത്. ബിജെപിയുടെ പരിവർത്തന റാലി സമാപന സമ്മേളനം നടക്കുന്ന പാലസ് ഗ്രൗണ്ടിനു സമീപത്തും പ്രതിഷേധക്കാർ കടക്കാതിരിക്കാൻ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.

Read More

കൊൽക്കത്തയെ തകർത്തു ബാഗ്ലൂർ എഫ്സി

എ.ടി.കെയെ ഏകപക്ഷീയമായ 2 ഗോളുകൾക്ക് തോൽപ്പിച്ച് ബെംഗളൂരു എഫ്.സി ലീഗിൽ ഒന്നാം സ്ഥാനം ദൃഢമാക്കി. അവസാന 20 മിനിറ്റ് 10 പേരായി കളിച്ചാണ് ബെംഗളൂരു വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ 69ആം മിനുട്ടിൽ രാഹുൽ ബേക്കേ രണ്ടാമത്തെ മഞ്ഞ കാർഡ് കണ്ട് പുറത്തുപോയതോടെയാണ് ബെംഗളൂരു എഫ്.സി 10 പേരായി ചുരുങ്ങിയത്. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഗോൾ പോസ്റ്റിനു മുൻമ്പിൽ അവസരങ്ങൾ കളഞ്ഞു കുളിച്ചതാണ് എ.ടി.കെക്ക് വിനയായത്. ബെംഗളൂരു ഗോൾ പോസ്റ്റിൽ ഗുർപ്രീത് സിംഗിന്റെ പ്രകടനവും എ.ടി.കെക്ക് തിരിച്ചടിയായി. മത്സരം തുടങ്ങി മൂന്നാമത്തെ മിനുറ്റിൽ തന്നെ ബെംഗളൂരു…

Read More

ബി.എം.എഫ് ഫേസ്ബുക്ക്‌ കൂട്ടായ്മയുടെ കൂടിച്ചേരല്‍ കബ്ബന്‍ പാര്‍ക്കില്‍ നടന്നു..

ബെംഗളൂരു : ബി എം എഫ് ഫേസ്ബുക്ക്‌ കൂട്ടായ്മയുടെ മീറ്റ്‌ 28.01.2018 കബ്ബന്‍ പാര്‍ക്കില്‍ നടന്നു,ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.സിനിമ പിന്നണി ഗായിക നിമ്മി ചക്കിങ്ങല്‍ പ്രാര്‍ത്ഥന ഗാനം ആലപിച്ചു. ഉച്ചക്ക് 02:30 ആരംഭിച്ച പരിപാടികള്‍ വൈകുന്നേരം ഏഴുമണിയോടെ അവസാനിച്ചു.കുറഞ്ഞ സമയത്ത് തീരുമാനിച്ച പരിപടിയായിട്ടുപോലും  അന്‍പതോളം പേര്‍ പങ്കെടുത്തു,പ്രജിത്ത് കുമാര്‍ കേക്ക് മുറിച്ചു. നിമ്മി ചക്കിങ്ങല്‍ ,ഫൈസല്‍,ശ്രുതി നായര്‍,ആരോമല്‍ ഹര്ജിത്,സജീവ്‌ ഉണ്ണി,ജൈസണ്‍,ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ജംഷീര്‍,പ്രജിത്ത്,സൈഫുദ്ദീന്‍,ബിജുമോന്‍,ഫാറൂക്ക്,സുമേഷ്,ശിഹാബ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Read More

വരവറിയിച്ച് കൌമാരഭാരതം;ഫൈനലിൽ ഓസ്ട്രേലിയയെ തകർത്തു കപ്പടിച്ചു.

മൗണ്ട് മൗഗ്നൂയി (ന്യൂസീലൻഡ്) ∙കൗമാരക്കരുത്തിൽ ഇന്ത്യ. അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഓസ്ട്രേലിയയെ എട്ടു വിക്കറ്റിനു തകർത്ത് ഇന്ത്യ നാലാം വട്ടവും കിരീടം സ്വന്തമാക്കി. മൂന്നു തവണ ലോകകപ്പ് നേടിയിട്ടുള്ള ഓസീസിനെ തുരത്തിയ ഇന്ത്യൻ ടീം ടൂർണമെന്റിൽ ഒരു കളി പോലും തോൽക്കാതെയാണു കിരീടമുയർത്തിയത്. കിടിലം, ഗംഭീരം, കിടിലോൽക്കിടിലം… കലാശപ്പോരിൽ ഓസീസിനെ നിഷ്പ്രഭമാക്കിയ ഇന്ത്യയുടെ ഫൈനൽ പോരാട്ടത്തെ എങ്ങനെ വിശേഷിപ്പിക്കും?. അപരാജിത കുതിപ്പിന്റെ അവസാനം നാലാം ലോകകപ്പിൽ മുത്തമിട്ട പൃഥ്വി ഷായുടെയും സംഘത്തിന്റെയും ചോരത്തിളപ്പിന് എന്തുവിശേഷണം നൽകും? ആയുധപ്പുരയിലെ ആയുധങ്ങൾക്കു അടുത്ത പതിറ്റാണ്ടിലും…

Read More

കാഴ്ച്ചയുടെ പുതിയതലങ്ങള്‍ തേടുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത‍;ബാലന്‍ നമ്പ്യാരുടെ കലാസൃഷ്ടികളുടെ പ്രദർശനം നാളെ നാഷനൽ ഗാലറി ഓഫ് മോഡേൺ ആർട്സിൽ.

ബെംഗളൂരു:  കേന്ദ്ര ലളിതകലാ അക്കാദമി മുൻ ആക്ടിങ് ചെയർമാനും പ്രമുഖ ശിൽപിയും രാജാരവിവർമ്മ പുരസ്കാര ജേതാവുമായ ബാലൻ നമ്പ്യാരുടെ ആറു പതിറ്റാണ്ടു കാലത്തെ കലാസൃഷ്ടികളുടെ പ്രദർശനം ‘സ്കൾപ്റ്റിങ് ഇൻ ടൈം’ നാളെ മുതൽ. നാഷനൽ ഗാലറി ഓഫ് മോഡേൺ ആർട്സിൽ (എൻജിഎംഎ) വൈകിട്ട് ആറിന് പ്രദർശനം ആരംഭിക്കും. 1971 മുതൽ നമ്പ്യാരുടെ ശിക്ഷണം സ്വീകരിച്ചു വരുന്നവരിൽ ഏറ്റവും പ്രായം കുറഞ്ഞയാളും കൂടിയയാളും ചേർന്ന് തെയ്യ കലശത്തറയിൽ 64 കോത്തിരി കൊളുത്തി പ്രദർശനം ഉദ്ഘാടനം ചെയ്യും. തുടർന്ന് 6.45 വരെ മിഴാവു മേളം.മാർച്ച് മൂന്നു വരെയാണു…

Read More

സംസ്ഥാനാന്തര കവർച്ചാ സംഘത്തെ സിനിമ സ്റ്റൈലില്‍ വെടിവച്ചുവീഴ്ത്തി ബെംഗളൂരു പോലിസ്.

ബെംഗളൂരു : രണ്ടാഴ്ച മുൻപ് രാത്രി പട്രോളിങ് സംഘത്തെ ആക്രമിക്കുകയും തോക്ക് തട്ടിയെടുക്കുകയും ചെയ്ത കവർച്ചക്കാരെ റെയ്ഡിൽ പൊലീസ് വെടിവച്ചുവീഴ്ത്തി. സംസ്ഥാനാന്തര കവർച്ചാ സംഘത്തിലെ നാലുപേരാണ് നഗരത്തിലെ ഒളിത്താവളത്തിൽ നടന്ന റെയ്ഡിൽ പിടിയിലായത്. സംഘത്തിലെ ഒരാളെ കഴിഞ്ഞ ദിവസം മധ്യപ്രദേശിൽ നിന്ന് പിടികൂടിയിരുന്നു. 17നു പുലർച്ചെ ടാറ്റാനഗറിലാണ് കോൺസ്റ്റബിൾ പരമേശ്വരയും സിദ്ധപ്പയും ആക്രമിക്കപ്പെട്ടത്. സംശയാസ്പദമായ രീതിയിൽ ചിലർ ചുറ്റിയടിക്കുന്നതായി സന്ദേശം ലഭിച്ചതിനെ തുടർന്നു ബൈക്കിലെത്തിയ ഇവരെ നാലംഗസംഘം കത്തിയും ഇരുമ്പുവടിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. വെടി ഉതിർക്കാതിരിക്കാൻ കോൺസ്റ്റബിളിന്റെ കൈയിൽനിന്നു റൈഫിൾ ബലമായി പിടിച്ചെടുത്ത് കടന്നുകളഞ്ഞു.…

Read More

നഗരത്തിന്റെ ട്രാഫിക്‌ ചിത്രം മാറ്റിയെഴുതാവുന്ന സബേർബൻ ട്രെയിന്‍ പദ്ധതിയില്‍ ഏഴ് റൂട്ടുകൾ.

ബെംഗളൂരു : കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ച ബെംഗളൂരു സബർബൻ റെയിൽ പദ്ധതിയിലെ 160 കിലോമീറ്റർ പുതിയ പാതയിലുള്ളത് ഏഴു റൂട്ടുകൾ.ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷൻ (കെഎസ്ആർ)– യെലഹങ്ക– ചന്നസന്ദ്ര– ബയ്യപ്പനഹള്ളി– കെഎസ്ആർ (45 കിലോമീറ്റർ), ലോട്ടെഗോലഹള്ളി– ഹെബ്ബാൾ– ബാനസവാടി– ബയ്യപ്പനഹള്ളി (15 കിലോമീറ്റർ), ബയ്യപ്പനഹള്ളി– വൈറ്റ്ഫീൽഡ്, യശ്വന്ത്പുര– ചിക്കബാനവാര– നെലമംഗല, യെലഹങ്ക– രാജനകുണ്ടെ, യെഹലങ്ക– ദേവനഹള്ളി, കെഎസ്ആർ ബെംഗളൂരു–കെംഗേരി (100 കിലോമീറ്റർ) എന്നിവയാണിവ. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ റെയിൽവേയുടെ പിങ്ക് ബുക്ക് ഇറങ്ങിയാലേ വ്യക്തമാവുകയുള്ളൂ. എന്നാൽ 58 ട്രെയിനുകളിലായി 116 സർവീസുകൾ ഉണ്ടാകുമെന്നു റെയിൽവേ അധികൃതർ…

Read More

രക്ഷകനായി വീണ്ടും വിനീത്, പുണെയെ തോൽപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്.

ജാക്കി ചന്ദിന്റെയും വിനീതിന്റേയും “സ്ക്രീമറുകളുടെ” ബലത്തിൽ കേരളം ടൂർണമെൻറിൽ നിലനിൽപ്പിനുഅനിവാര്യമായ ജയം സ്വന്തമാക്കി. പുണെക്ക് വേണ്ടി അൽഫാറോ ആണ് ഏക ഗോൾ  പെനാൽറ്റിയിൽ നിന്നും സ്കോർ ചെയ്തത്.തൊണ്ണൂറു മിനിറ്റും കഴിഞ്ഞു  സമനിലയിലേക്കു നീങ്ങിക്കൊണ്ടിരുന്നു കളിയിൽ ഇഞ്ചുറി ടൈമിൽ വിനീതിന്റെ കാലിൽ നിന്നും പിറന്ന ഒരു തകർപ്പൻ ഗോൾ വിജയം കേരളത്തിന്റേതാക്കുകയായിരുന്നു. പുതിയ സൈനിങ്‌ പുൾഗയെ ഇറക്കാതെ,  നാല് ഫോരെയ്‌നെഴ്സിനെ മാത്രം ആണ് ജെയിംസ് പുണെക്കെതിരെ കളത്തിൽ ഇറക്കിയത്. ആദ്യമായി വെസും പേസിക്കും ഒരുമിച്ചിറങ്ങയപ്പോൾ ലാലുത്താറ റൈറ്റ് വിങ്ങിൽ കളിക്കുകയായിരുന്നു. ഹ്യൂമിനൊപ്പം സ്‌ട്രൈക്കർ ആയി വീണ്ടും വിനീതിനെ കളിപ്പിച്ചപ്പോൾ ജാക്കിയും മിലാനും പേക്കൂസോണും പ്രശാന്തും മിഡിൽ കളിച്ചു. പരിക്ക് മാറി…

Read More
Click Here to Follow Us