രക്ഷകനായി വീണ്ടും വിനീത്, പുണെയെ തോൽപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്.

ജാക്കി ചന്ദിന്റെയും വിനീതിന്റേയും “സ്ക്രീമറുകളുടെ” ബലത്തിൽ കേരളം ടൂർണമെൻറിൽ നിലനിൽപ്പിനുഅനിവാര്യമായ ജയം സ്വന്തമാക്കി. പുണെക്ക് വേണ്ടി അൽഫാറോ ആണ് ഏക ഗോൾ  പെനാൽറ്റിയിൽ നിന്നും സ്കോർ ചെയ്തത്.തൊണ്ണൂറു മിനിറ്റും കഴിഞ്ഞു  സമനിലയിലേക്കു നീങ്ങിക്കൊണ്ടിരുന്നു കളിയിൽ ഇഞ്ചുറി ടൈമിൽ വിനീതിന്റെ കാലിൽ നിന്നും പിറന്ന ഒരു തകർപ്പൻ ഗോൾ വിജയം കേരളത്തിന്റേതാക്കുകയായിരുന്നു.

പുതിയ സൈനിങ്‌ പുൾഗയെ ഇറക്കാതെ,  നാല് ഫോരെയ്‌നെഴ്സിനെ മാത്രം ആണ് ജെയിംസ് പുണെക്കെതിരെ കളത്തിൽ ഇറക്കിയത്. ആദ്യമായി വെസും പേസിക്കും ഒരുമിച്ചിറങ്ങയപ്പോൾ ലാലുത്താറ റൈറ്റ് വിങ്ങിൽ കളിക്കുകയായിരുന്നു. ഹ്യൂമിനൊപ്പം സ്‌ട്രൈക്കർ ആയി വീണ്ടും വിനീതിനെ കളിപ്പിച്ചപ്പോൾ ജാക്കിയും മിലാനും പേക്കൂസോണും പ്രശാന്തും മിഡിൽ കളിച്ചു. പരിക്ക് മാറി ബെർബയും ഗുഡ്‌ജോണിനൊപ്പം സബിലിസ്റ്റിൽ ഇടം പിടിച്ചു.

ജയിക്കാൻ വേണ്ടി തന്നെയാണ് കേരളം കളത്തിൽ ഇറങ്ങിയത്, അതുകൊണ്ടു തന്നെ ഇതുവരെ കാണാത്ത രീതിയിലുള്ള അറ്റാക്കിനാണ് കേരളത്തിന്റെ ഫസ്റ്റ് ഹാഫ് സാക്ഷ്യം വഹിച്ചത്. ആക്രമിച്ചു കളിക്കാറുള്ള പുണെയെ നിലത്തു നില്ക്കാൻ അവസരം നൽകാതെ ഹ്യൂമേട്ടനും പിള്ളേരും തിരിച്ചാക്രമിച്ചപ്പോൾ കളിയുടെ എല്ലാ മേഖലകളിലും കേരളം പുണെയുടെ മേൽ ആധിപത്യം ഉറപ്പിച്ചു. എന്നാൽ ഹാഫ് ടൈം കഴിയാറായപ്പോളേക്കും ഹ്യൂമേട്ടൻ പരിക്ക് പറ്റിയത് കേരളത്തിന് തിരിച്ചടിയായി, പകരം ഗുഡ്‌ജോണിനെയാണ് ജെയിംസ് കളത്തിൽ ഇറക്കിയത്. പുണെയുടെ അറ്റാക്ക് ലെഫ്റ്റ് വിങ്ങിലൂടെ മർസെലെനിയോയുടെയും ഡിയേഗോ കാർലോസിന്റെയും  നീക്കങ്ങൾ കേന്ദ്രീകരിച്ചു ആയിരുന്നപ്പോൾ കേരളത്തിന്റെ അറ്റാക്ക് കൂടുതലും റൈറ്റ് വിങ്ങിലൂടെ ജാക്കിയുടെയും ലാലുവിന്റെയും മുന്നേറ്റങ്ങളിലൂടെ ആയിരുന്നു. കേരളത്തിനെ അപേക്ഷിച്ചു ഫൈനൽ തേർഡിലെ പാസ്സിങ്ങിൽ പുണെ മികച്ചു നിന്നപ്പോൾ കേരള ഡിഫൻസിനെ ചോദ്യം ചെയ്യാൻ അവർക്കായി. എന്നാൽ ഫിനിഷിങ്ങിൽ രണ്ടു ടീമും പരാജയ പെട്ടപ്പോൾ ഹാഫ് ടൈമിൽ ഗോളൊന്നും പിറന്നില്ല.

പകരക്കാരനായിറങ്ങിയ ഗുഡ്‌ജോൺ സെറ്റ് ചെയ്തു വച്ച ബോൾ ബോക്സിനു പുറത്തുനിന്നും വലതു കാലുകൊണ്ട് നീട്ടിയടിച്ചു ജാക്കി ആണ് ആദ്യ ഗോൾ അടിച്ചു  കേരളത്തിനെ ലീഡിലെത്തിച്ചത്. തുടർന്ന് ഇരുപതു മിനിറ്റുകൾക്കുശേഷം 78 ആം മിനുറ്റിൽ ബോക്സിനുള്ളിൽ ഗോൾകീപ്പർ റോയ് അൽഫാരോയെ ഫൗൾ ചെയ്തെന്നു വിധിച്ചു റഫറി പുണെക്ക് പെനാൽറ്റി അനുവദിക്കുകയായിരുന്നു. പിഴവ് വരുത്താതെ ലക്‌ഷ്യം കണ്ട അൽഫാറോ പുണെയെ മാച്ചിൽ തിരിച്ചു കൊണ്ടുവന്നു. ഹ്യൂമേട്ടൻ പോയതോടെ ക്ഷീണിച്ച ബ്ലാസ്റ്റേഴ്‌സ് ഇനി ഒരു ഗോൾ അടിക്കില്ല എന്ന് വിചാരിച്ചിരിക്കുമ്പോളാണ്. മധ്യനിരയിൽ നിന്നും പേക്കൂസോണിന്റെ ബോൾ നെഞ്ചത്തെടുത്തു തിരിഞ്ഞു ഇടതു കാലുകൊണ്ട് പോസ്റ്റിന്റെ ടോപ് കോർണർ കണക്കാക്കി വിനീത് ബോൾ അടിച്ചുവിട്ടത്, പുണെ ഗോളി യുടെ ഫുൾ ലെങ്ത് ഡൈവിനു ഒന്ന് സ്പർശിക്കാൻ പോലും അവസരം നൽകാതെ ബോൾ പുണെ പോസ്റ്റിലേക്ക് താഴ്ന്നിറങ്ങുകയായിരുന്നു, സമനില പ്രതീക്ഷിച്ചു കളിച്ച പുണെക്ക് കിട്ടിയ ഒന്നൊന്നര അടികൂടി ആയി അത്.

പുനെക്കുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചു മർസെലിനോ ഹീറോ ഓഫ് ദി മാച്ച് കരസ്ഥമാക്കി. കേരളത്തിന് വേണ്ടി  ലാലുത്താരയും ജാക്കി ചന്ദും നല്ല കളി പുറത്തെടുത്തപ്പോൾ, പെനാൽട്ടി വഴങ്ങിയതൊഴിച്ചാൽ ഗോൾകീപ്പർ റോയും തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചു. മലയാളിതാരം പ്രശാന്ത് ഈ കളിയും നിരാശപെടുത്തിയപ്പോൾ മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ കേരളത്തിന്റെ മധ്യനിരയും മുന്നേറ്റ നിരയും ഇന്നും പരാജയപെട്ടു. ഈ മൂന്നു പോയിന്റോടുകൂടി പതിനാലു കളിയിൽ നിന്നും 20 പോയിന്റോടെ കേരളം അഞ്ചാമതാണിപ്പോൾ. കൊൽക്കട്ടയുമായിട്ടാണ് കേരളത്തിന്റെ അടുത്ത കളി, നാല് മഞ്ഞ കാർഡ് കിട്ടിയ ജിങ്കാനു കളിയ്ക്കാൻ പറ്റാത്തത് കേരളത്തിന് തിരിച്ചടി ആകും. ഇനിയുള്ള നാല് കളികളും ജയിച്ചാൽ മാത്രമേ സെമി ഫൈനൽ കളിക്കാനുള്ള ചാൻസ് കേരളത്തിന് നിലനില്കുന്നുള്ളൂ.  ഹ്യൂമേട്ടന്റെ ഇഞ്ചുറി സീരിയസ് ആണെങ്കിൽ അതത്ര എളുപ്പം ആകില്ല കേരളത്തിന്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us