ബി.എം.എഫ് ഫേസ്ബുക്ക്‌ കൂട്ടായ്മയുടെ കൂടിച്ചേരല്‍ കബ്ബന്‍ പാര്‍ക്കില്‍ നടന്നു..

ബെംഗളൂരു : ബി എം എഫ് ഫേസ്ബുക്ക്‌ കൂട്ടായ്മയുടെ മീറ്റ്‌ 28.01.2018 കബ്ബന്‍ പാര്‍ക്കില്‍ നടന്നു,ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.സിനിമ പിന്നണി ഗായിക നിമ്മി ചക്കിങ്ങല്‍ പ്രാര്‍ത്ഥന ഗാനം ആലപിച്ചു. ഉച്ചക്ക് 02:30 ആരംഭിച്ച പരിപാടികള്‍ വൈകുന്നേരം ഏഴുമണിയോടെ അവസാനിച്ചു.കുറഞ്ഞ സമയത്ത് തീരുമാനിച്ച പരിപടിയായിട്ടുപോലും  അന്‍പതോളം പേര്‍ പങ്കെടുത്തു,പ്രജിത്ത് കുമാര്‍ കേക്ക് മുറിച്ചു. നിമ്മി ചക്കിങ്ങല്‍ ,ഫൈസല്‍,ശ്രുതി നായര്‍,ആരോമല്‍ ഹര്ജിത്,സജീവ്‌ ഉണ്ണി,ജൈസണ്‍,ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ജംഷീര്‍,പ്രജിത്ത്,സൈഫുദ്ദീന്‍,ബിജുമോന്‍,ഫാറൂക്ക്,സുമേഷ്,ശിഹാബ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Read More

വരവറിയിച്ച് കൌമാരഭാരതം;ഫൈനലിൽ ഓസ്ട്രേലിയയെ തകർത്തു കപ്പടിച്ചു.

മൗണ്ട് മൗഗ്നൂയി (ന്യൂസീലൻഡ്) ∙കൗമാരക്കരുത്തിൽ ഇന്ത്യ. അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഓസ്ട്രേലിയയെ എട്ടു വിക്കറ്റിനു തകർത്ത് ഇന്ത്യ നാലാം വട്ടവും കിരീടം സ്വന്തമാക്കി. മൂന്നു തവണ ലോകകപ്പ് നേടിയിട്ടുള്ള ഓസീസിനെ തുരത്തിയ ഇന്ത്യൻ ടീം ടൂർണമെന്റിൽ ഒരു കളി പോലും തോൽക്കാതെയാണു കിരീടമുയർത്തിയത്. കിടിലം, ഗംഭീരം, കിടിലോൽക്കിടിലം… കലാശപ്പോരിൽ ഓസീസിനെ നിഷ്പ്രഭമാക്കിയ ഇന്ത്യയുടെ ഫൈനൽ പോരാട്ടത്തെ എങ്ങനെ വിശേഷിപ്പിക്കും?. അപരാജിത കുതിപ്പിന്റെ അവസാനം നാലാം ലോകകപ്പിൽ മുത്തമിട്ട പൃഥ്വി ഷായുടെയും സംഘത്തിന്റെയും ചോരത്തിളപ്പിന് എന്തുവിശേഷണം നൽകും? ആയുധപ്പുരയിലെ ആയുധങ്ങൾക്കു അടുത്ത പതിറ്റാണ്ടിലും…

Read More

കാഴ്ച്ചയുടെ പുതിയതലങ്ങള്‍ തേടുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത‍;ബാലന്‍ നമ്പ്യാരുടെ കലാസൃഷ്ടികളുടെ പ്രദർശനം നാളെ നാഷനൽ ഗാലറി ഓഫ് മോഡേൺ ആർട്സിൽ.

ബെംഗളൂരു:  കേന്ദ്ര ലളിതകലാ അക്കാദമി മുൻ ആക്ടിങ് ചെയർമാനും പ്രമുഖ ശിൽപിയും രാജാരവിവർമ്മ പുരസ്കാര ജേതാവുമായ ബാലൻ നമ്പ്യാരുടെ ആറു പതിറ്റാണ്ടു കാലത്തെ കലാസൃഷ്ടികളുടെ പ്രദർശനം ‘സ്കൾപ്റ്റിങ് ഇൻ ടൈം’ നാളെ മുതൽ. നാഷനൽ ഗാലറി ഓഫ് മോഡേൺ ആർട്സിൽ (എൻജിഎംഎ) വൈകിട്ട് ആറിന് പ്രദർശനം ആരംഭിക്കും. 1971 മുതൽ നമ്പ്യാരുടെ ശിക്ഷണം സ്വീകരിച്ചു വരുന്നവരിൽ ഏറ്റവും പ്രായം കുറഞ്ഞയാളും കൂടിയയാളും ചേർന്ന് തെയ്യ കലശത്തറയിൽ 64 കോത്തിരി കൊളുത്തി പ്രദർശനം ഉദ്ഘാടനം ചെയ്യും. തുടർന്ന് 6.45 വരെ മിഴാവു മേളം.മാർച്ച് മൂന്നു വരെയാണു…

Read More

സംസ്ഥാനാന്തര കവർച്ചാ സംഘത്തെ സിനിമ സ്റ്റൈലില്‍ വെടിവച്ചുവീഴ്ത്തി ബെംഗളൂരു പോലിസ്.

ബെംഗളൂരു : രണ്ടാഴ്ച മുൻപ് രാത്രി പട്രോളിങ് സംഘത്തെ ആക്രമിക്കുകയും തോക്ക് തട്ടിയെടുക്കുകയും ചെയ്ത കവർച്ചക്കാരെ റെയ്ഡിൽ പൊലീസ് വെടിവച്ചുവീഴ്ത്തി. സംസ്ഥാനാന്തര കവർച്ചാ സംഘത്തിലെ നാലുപേരാണ് നഗരത്തിലെ ഒളിത്താവളത്തിൽ നടന്ന റെയ്ഡിൽ പിടിയിലായത്. സംഘത്തിലെ ഒരാളെ കഴിഞ്ഞ ദിവസം മധ്യപ്രദേശിൽ നിന്ന് പിടികൂടിയിരുന്നു. 17നു പുലർച്ചെ ടാറ്റാനഗറിലാണ് കോൺസ്റ്റബിൾ പരമേശ്വരയും സിദ്ധപ്പയും ആക്രമിക്കപ്പെട്ടത്. സംശയാസ്പദമായ രീതിയിൽ ചിലർ ചുറ്റിയടിക്കുന്നതായി സന്ദേശം ലഭിച്ചതിനെ തുടർന്നു ബൈക്കിലെത്തിയ ഇവരെ നാലംഗസംഘം കത്തിയും ഇരുമ്പുവടിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. വെടി ഉതിർക്കാതിരിക്കാൻ കോൺസ്റ്റബിളിന്റെ കൈയിൽനിന്നു റൈഫിൾ ബലമായി പിടിച്ചെടുത്ത് കടന്നുകളഞ്ഞു.…

Read More

നഗരത്തിന്റെ ട്രാഫിക്‌ ചിത്രം മാറ്റിയെഴുതാവുന്ന സബേർബൻ ട്രെയിന്‍ പദ്ധതിയില്‍ ഏഴ് റൂട്ടുകൾ.

ബെംഗളൂരു : കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ച ബെംഗളൂരു സബർബൻ റെയിൽ പദ്ധതിയിലെ 160 കിലോമീറ്റർ പുതിയ പാതയിലുള്ളത് ഏഴു റൂട്ടുകൾ.ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷൻ (കെഎസ്ആർ)– യെലഹങ്ക– ചന്നസന്ദ്ര– ബയ്യപ്പനഹള്ളി– കെഎസ്ആർ (45 കിലോമീറ്റർ), ലോട്ടെഗോലഹള്ളി– ഹെബ്ബാൾ– ബാനസവാടി– ബയ്യപ്പനഹള്ളി (15 കിലോമീറ്റർ), ബയ്യപ്പനഹള്ളി– വൈറ്റ്ഫീൽഡ്, യശ്വന്ത്പുര– ചിക്കബാനവാര– നെലമംഗല, യെലഹങ്ക– രാജനകുണ്ടെ, യെഹലങ്ക– ദേവനഹള്ളി, കെഎസ്ആർ ബെംഗളൂരു–കെംഗേരി (100 കിലോമീറ്റർ) എന്നിവയാണിവ. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ റെയിൽവേയുടെ പിങ്ക് ബുക്ക് ഇറങ്ങിയാലേ വ്യക്തമാവുകയുള്ളൂ. എന്നാൽ 58 ട്രെയിനുകളിലായി 116 സർവീസുകൾ ഉണ്ടാകുമെന്നു റെയിൽവേ അധികൃതർ…

Read More

രക്ഷകനായി വീണ്ടും വിനീത്, പുണെയെ തോൽപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്.

ജാക്കി ചന്ദിന്റെയും വിനീതിന്റേയും “സ്ക്രീമറുകളുടെ” ബലത്തിൽ കേരളം ടൂർണമെൻറിൽ നിലനിൽപ്പിനുഅനിവാര്യമായ ജയം സ്വന്തമാക്കി. പുണെക്ക് വേണ്ടി അൽഫാറോ ആണ് ഏക ഗോൾ  പെനാൽറ്റിയിൽ നിന്നും സ്കോർ ചെയ്തത്.തൊണ്ണൂറു മിനിറ്റും കഴിഞ്ഞു  സമനിലയിലേക്കു നീങ്ങിക്കൊണ്ടിരുന്നു കളിയിൽ ഇഞ്ചുറി ടൈമിൽ വിനീതിന്റെ കാലിൽ നിന്നും പിറന്ന ഒരു തകർപ്പൻ ഗോൾ വിജയം കേരളത്തിന്റേതാക്കുകയായിരുന്നു. പുതിയ സൈനിങ്‌ പുൾഗയെ ഇറക്കാതെ,  നാല് ഫോരെയ്‌നെഴ്സിനെ മാത്രം ആണ് ജെയിംസ് പുണെക്കെതിരെ കളത്തിൽ ഇറക്കിയത്. ആദ്യമായി വെസും പേസിക്കും ഒരുമിച്ചിറങ്ങയപ്പോൾ ലാലുത്താറ റൈറ്റ് വിങ്ങിൽ കളിക്കുകയായിരുന്നു. ഹ്യൂമിനൊപ്പം സ്‌ട്രൈക്കർ ആയി വീണ്ടും വിനീതിനെ കളിപ്പിച്ചപ്പോൾ ജാക്കിയും മിലാനും പേക്കൂസോണും പ്രശാന്തും മിഡിൽ കളിച്ചു. പരിക്ക് മാറി…

Read More

ബെലന്തൂർ തടാകത്തിൽ വീണ്ടും തീപിടിത്തം

ബെംഗളൂരു : വൻ തീപിടിത്തം ഉണ്ടായി രണ്ടാഴ്ചയ്ക്കുള്ളിൽ ബെലന്തൂർ തടാകത്തിൽ വീണ്ടും തീയും പുകയും. കഴിഞ്ഞ ദിവസം മൂന്നിടങ്ങളിലായുണ്ടായ തീപിടിത്തം അഗ്നിശമനസേനയും ഇന്ത്യൻ സൈന്യവും ചേർന്നു നിയന്ത്രണവിധേയമാക്കി. തടാകത്തിലെ അഗ്നിബാധ സംബന്ധിച്ച കേസ് ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) ഈ മാസം അവസാനം പരിഗണിക്കാനിരിക്കെ ഉണ്ടായ പുകയും തീയും സർക്കാരിനെയും പ്രാദേശിക ഭരണകൂടങ്ങളെയും പ്രതിരോധത്തിലാക്കി. തടാകത്തിൽ തീപിടിത്തം ഉണ്ടായതായി നാലുമണിയോടെയാണ് അഗ്നിശമനസേനയ്ക്കു വിവരം ലഭിച്ചതെന്നു ചീഫ് ഫയർ ഓഫിസർ ബസവണ്ണ പറഞ്ഞു. കഴിഞ്ഞ തവണ തീപിടിത്തം ഉണ്ടായിടത്താണു വീണ്ടും പുക ഉയർന്നത്. അഗ്നിശമനസേനയിലെ 25…

Read More

വാടക ചോദിക്കുമ്പോള്‍ സൂക്ഷികുക;വീട്ടുടമസ്ഥനെ തല്ലി കൊന്ന് തലയറുത്ത് കുഴിച്ചിട്ടു.

ബെംഗളൂരു : വാടക നൽകുന്നതിൽ വീഴ്ച വരുത്തിയതു ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്തിയശേഷം തല അറുത്തുമാറ്റി. നെലമംഗല കംപലിഹള്ളി സ്വദേശി മഞ്ജുനാഥ് (38) ആണു കൊല്ലപ്പെട്ടത്. തല വയലിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മഞ്ജുനാഥിന്റെ വാടകക്കാരൻ അൽതാഫിനെ (45) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിൽ പങ്കാളികളാണെന്ന സംശയത്താൽ ഇയാളുടെ പ്രായപൂർത്തിയാകാത്ത രണ്ട് ആൺമക്കളെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കഴിഞ്ഞ 23നു വീട്ടിൽ നിന്നിറങ്ങിയ മഞ്ജുനാഥ് തിരിച്ചെത്തിയില്ല. ഭാര്യ പല്ലവിയുടെ സഹോദരൻ വയലിൽ എത്തിയപ്പോൾ മഞ്ജുനാഥിന്റെ ബൈക്ക് കണ്ടെത്തി. തുടർന്നു മഞ്ജുനാഥിനെ കാണാനില്ലെന്നു നെലമംഗല…

Read More

ജനങ്ങളെ ഷോക്കടിപ്പിക്കാന്‍ തയ്യാറായി വിതരണ കമ്പനികൾ;വൈദ്യുതി നിരക്ക് ഇനിയും കൂടും

ബെംഗളൂരു: കർണാടകയിൽ വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ വൈദ്യുതി വിതരണ കമ്പനികൾ റെഗുലേറ്ററിന് കമ്മിഷന് അപേക്ഷ നൽകി. യൂണിറ്റിന് 83 പൈസ മുതൽ ഒരു രൂപ 10 പൈസ വരെ നിരക്ക് വർധിപ്പിക്കാനാണു കമ്പനികൾ നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് റെഗുലേറ്ററി അതോറിറ്റി ചെയർമാൻ എം.കെ.ശങ്കരലിംഗെ ഗൗഡ പറഞ്ഞു. ബെംഗളൂരു നഗരത്തിലെ വൈദ്യുതി വിതരണ ചുമതലയുള്ള ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്കോം) 83 പൈസയുടെ വർധനയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹുബ്ബള്ളി, ഗുൽബർഗ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയാണ് ഒരു രൂപ പത്ത് പൈസയുടെ നിരക്ക് വർധന ആവശ്യപ്പെട്ടിരിക്കുന്നത്. നിരക്ക്…

Read More

ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളക്കുള്ള ഡെലിഗേറ്റ് റജിസ്ട്രേഷൻ ആരംഭിച്ചു

ബെംഗളൂരു : ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയുടെ ഓഫ് ലൈൻ ഡെലിഗേറ്റ് റജിസ്ട്രേഷൻ ആരംഭിച്ചു. ഓൺലൈൻ റജിസ്ട്രേഷൻ അടുത്ത ദിവസം ആരംഭിക്കും. ഓപ്പൺ കാറ്റഗറിക്ക് 600 രൂപയും വിദ്യാർഥികൾ, ഫിലിം സൊസൈറ്റി അംഗങ്ങൾ, 60വയസ്സ് കഴിഞ്ഞവർ എന്നിവർക്ക് 300 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. കർണാടക ചലനച്ചിത്ര അക്കാദമിയുടെ നന്ദിനി എഫ്എച്ച്എസ് ലേഔട്ടിലെ ആസ്ഥാനം, ഇൻഫൻട്രി റോഡിലെ കർണാടക ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഓഫിസ്, ഹൈഗ്രൗണ്ട്സ് ക്രസന്റ് റോഡിലെ കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് ആസ്ഥാനം, ബനശങ്കരിയിലെ സുചിത്ര ഫിലിം സൊസൈറ്റി എന്നിവിടങ്ങളിൽ…

Read More
Click Here to Follow Us