എന്നാൽ 58 ട്രെയിനുകളിലായി 116 സർവീസുകൾ ഉണ്ടാകുമെന്നു റെയിൽവേ അധികൃതർ അറിയിച്ചു. ദിവസേന കുറഞ്ഞതു രണ്ടുലക്ഷം പേർക്ക് ഇതു പ്രയോജനകരമാകും. വൈറ്റ്ഫീൽഡ്, ഐടിപിഎൽ എന്നിവിടങ്ങളിലെ ഐടി ജീവനക്കാർക്കായിരിക്കും സബർബൻ പദ്ധതി ഏറെ ഗുണം ചെയ്യുക. ബയ്യപ്പനഹള്ളി, സിറ്റി റെയിൽവേ സ്റ്റേഷൻ, യശ്വന്തപുര എന്നിവിടങ്ങളിലെല്ലാം മെട്രോ സ്റ്റേഷനുകൾ ഉള്ളതിനാൽ ബെംഗളൂരുവിന്റെ ഇതരഭാഗങ്ങളിലേക്കുള്ള യാത്രയും സുഗമമാകും.
രണ്ടാംഘട്ടത്തിൽ ഇലക്ട്രോണിക് സിറ്റിയിലേക്കും നമ്മ മെട്രോ എത്തുമെന്നതിനാൽ ഇവിടേക്കുള്ള ഐടി ജീവനക്കാർക്കും സബർബൻ ട്രെയിൻ ഭാവിയിൽ ഗുണം ചെയ്യും. ബെംഗളൂരു നഗരത്തിൽ കനത്തവാടക നൽകി ജീവിക്കുന്നവർക്കു താരതമ്യേന ചെലവു കുറഞ്ഞ സമീപ നഗരങ്ങളിലേക്കു ചേക്കേറാനും ഇതു വഴിതുറക്കുമെന്നു കോറമംഗല നിവാസി മേരി അഭിപ്രായപ്പെടുന്നു.ചന്നപട്ടണ, രാമനഗര, തുമകൂരു, ദേവനഹള്ളി, കോലാർ, കെജിഎഫ്, അത്തിബെലെ, ഹൊസൂർ എന്നിവിടങ്ങളിൽ നിന്നെല്ലാമായി പതിനായിരക്കണക്കിനാളുകൾ ദിവസേന ബെംഗളൂരുവിൽ ജോലിക്കെത്തുന്നുണ്ട്.