അശ്ലീല സൈറ്റുകൾക്ക് അടിമയായ ഭർത്താവിനെതിരെ പരാതിയുമായി ഭാര്യ

ബെംഗളൂരു: അശ്ലീലത്തിന് അടിമയായ ഭർത്താവിന്റെ പെരുമാറ്റത്തിൽ എതിർപ്പ് പ്രകടിപ്പിച്ചതിനെത്തുടർന്ന് തന്നെ ഉപദ്രവിക്കാൻ തുടങ്ങിയെന്ന് 36 കാരിയായ സ്ത്രീ ഹർജിയിൽ അവകാശപ്പെട്ടു.

ജയനഗർ സ്വദേശിയാണ് യുവതി. ഭർത്താവിന്റെ പെരുമാറ്റത്തിനെതിരെ എതിർപ്പ് ഉന്നയിച്ചതിന് ഭർത്താവ് തന്നെ ഉപദ്രവിച്ചെന്ന് ആരോപിച്ച് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.

സംഭവത്തിൽ അന്വേഷണം നടത്താൻ ബസവനഗുഡി വനിതാ പൊലീസിനോട് കോടതി നിർദേശിച്ചു.

  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും

2019 നവംബർ 11ന് രാമൻ തന്നെ വിവാഹം കഴിച്ചെന്നും 2 ലക്ഷം രൂപയും 1 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും സ്ത്രീധനമായി നൽകിയെന്നും യുവതിയുടെ ഹർജിയിൽ പറയുന്നു.

എന്നാൽ ഭർത്താവ് പോൺ വെബ്‌സൈറ്റുകൾക്ക് അടിമയാണെന്നും രാത്രിയിൽ കോൾ ഗേൾസുമായി ഓൺലൈനിൽ ചാറ്റ് ചെയ്യാറുണ്ടെന്നും മനസിലാക്കിയ ഭാര്യ ഇതേക്കുറിച്ച് മാതാപിതാക്കളോട് പരാതിപ്പെട്ടെങ്കിലും തങ്ങളുടെ മകന് മാറ്റംവരാൻ അവസരം നൽകണമെന്ന് യുവതിയോട് ആവശ്യപ്പെട്ടു.

നിർഭാഗ്യവശാൽ, ഒന്നും മാറിയിട്ടില്ലെന്നും കോൾ ഗേൾസിന് വേണ്ടി അയാൾ പണം ചെലവഴിച്ചു കൊണ്ടിരിക്കുകയാണെന്നും യുവതി തന്റെ ഹർജിയിൽ ആരോപിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വീണ്ടും കടുത്ത കുടിവെള്ള പ്രതിസന്ധിയിലേക്ക്; വരാനിരിക്കുന്നത് റേഷനിംഗ് കാലം? അടിയന്തര മുന്നറിയിപ്പുമായി അധികൃതർ
[masterslider id="10"]

Related posts