പ്രധാനമന്ത്രിയെ ഘെരാവോ ചെയ്യാൻ പുറപ്പെട്ട കർഷകർ കസ്റ്റഡിയിൽ

ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനു മുന്നോടിയായി ഹുബ്ബള്ളിയിൽ അൻപതിലേറെ കർഷകർ കരുതൽ തടങ്കലിൽ. മോദിയെ ഘെരാവോ ചെയ്യാനായി ബെംഗളൂരുവിലേക്കു പുറപ്പെട്ട കർഷകരെയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ബസിൽ കയറ്റി ധാർവാ‍ഡിലേക്കു കൊണ്ടുപോയി.

ഗോവയുമായുള്ള മഹാദായി നദീജല പ്രശ്നം പ്രധാനമന്ത്രി ഇടപെട്ടു പരിഹരിക്കണമെന്ന ആവശ്യവുമായാണ് ഇവർ ബെംഗളൂരുവിലേക്കു തിരിച്ചത്. ബിജെപിയുടെ പരിവർത്തന റാലി സമാപന സമ്മേളനം നടക്കുന്ന പാലസ് ഗ്രൗണ്ടിനു സമീപത്തും പ്രതിഷേധക്കാർ കടക്കാതിരിക്കാൻ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.

  ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ട്,
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയത്ത് നമ്മ മെട്രോയിൽ യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക; കൺമുന്നിൽ എപ്പോൾ വേണമെങ്കിലും ആ അപകടം സംഭവിക്കാം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts