കർണാടക ചലനച്ചിത്ര അക്കാദമിയുടെ നന്ദിനി എഫ്എച്ച്എസ് ലേഔട്ടിലെ ആസ്ഥാനം, ഇൻഫൻട്രി റോഡിലെ കർണാടക ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഓഫിസ്, ഹൈഗ്രൗണ്ട്സ് ക്രസന്റ് റോഡിലെ കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് ആസ്ഥാനം, ബനശങ്കരിയിലെ സുചിത്ര ഫിലിം സൊസൈറ്റി എന്നിവിടങ്ങളിൽ ഡെലിഗേറ്റ് പാസുകൾ ലഭിക്കും. രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകളും തിരിച്ചറിയൽ രേഖയുടെ കോപ്പിയും നൽകിയാൽ പാസ് ലഭിക്കും.
രാവിലെ 10.30 മുതൽ വൈകിട്ട് 5.30 വരെയാണ് പാസ് വിതരണം. 22 മുതൽ മാർച്ച് ഒന്ന് വരെ നീളുന്ന മേളയിൽ ബെംഗളൂരുവിലെ 15 സ്ക്രീനുകളിലായാണ് പ്രദർശനം. മൈസൂരുവിലെ വേദി റദ്ദാക്കിയെങ്കിലും പകരം ബെംഗളൂരുവിൽ രണ്ട് മൾട്ടിപ്ലക്സുകളിലായാണ് പ്രദർശനം. രാജാജിനഗറിലെ ഓറിയോൺ മാളിലെ 11സ്ക്രീനിലും സമ്പിഗെ റോഡ് മന്ത്രിമാളിലെ പിവിആർ സിനിമാസിലെ നാല് സ്ക്രീനിലുമായാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. 14 വിഭാഗങ്ങളിലായി 200 ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്.
ഏഷ്യൻ, ഇന്ത്യൻ, കന്നഡ മൽസര വിഭാഗങ്ങളിലായി 200 സിനിമകളാണ് ഇത്തവണ മേളയിൽ പ്രദർശിപ്പിക്കുന്നത്. അൻപത് രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ ആസ്വാദകർക്ക് ദൃശ്യവിരുന്നേകും. റിട്രോസ്പെക്ടീവ്, കൺട്രി ഫോക്കസ്, ഗ്രാൻസ് ക്ലാസിക്ക്സ്, ഹോമേജ്, ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിടിക്സ്, നെറ്റ്വർക്ക് ഓഫ് പ്രമോഷൻ ഓഫ് ഏഷ്യൻ സിനിമ, ബയോ പിക്ചർ എന്നീ വിഭാഗങ്ങളിലും വിവിധ രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ പ്രദർശിപ്പിക്കും. വെബ്സൈറ്റ്: www.biffes.in
[polldaddy poll=9931705]