ബെംഗളൂരു:മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ രാജ്യമെങ്ങും വൻ പ്രതിഷേധം. രാജ്യതലസ്ഥാനത്ത് നൂറുകണക്കിനാളുകൾ മെഴുകുതിരി പ്രയാണം നടത്തി; ‘ഗൗരിക്കു മരണമില്ല’ എന്നു രേഖപ്പെടുത്തിയ പ്ലക്കാർഡുകളുമായി ഇന്ത്യാ ഗേറ്റിൽ സംഗമിച്ചു. രാജ്യത്തെ മറ്റു നഗരങ്ങളിലും കേരളത്തിൽ വിവിധ ഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. കൊലപാതകം അന്വേഷിക്കാൻ ഐജി (ഇന്റലിജൻസ്) ബി.കെ. സിങ്ങിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനു കർണാടക സർക്കാർ രൂപംനൽകി. കേസ് സിബിഐയോ മറ്റേതെങ്കിലും കേന്ദ്ര ഏജൻസിയോ അന്വേഷിക്കണമെന്നു ബിജെപി കർണാടക അധ്യക്ഷൻ ബി.എസ്. യെഡിയൂരപ്പ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രത്യേക സംഘത്തിനു വിടാനാണു കോൺഗ്രസ് സർക്കാർ…
Read MoreYear: 2017
കണ്ണീര്‍ ഉണങ്ങാതെ ഒരു നഗരം ഗൗരി ലങ്കേഷിന്റെ ഓര്‍മകളില്‍.
ബെംഗളൂരു ∙ ഗൗരി ലങ്കേഷിന്റെ ദാരുണ വധത്തെ തുടർന്ന് പ്രതിഷേധത്തീ ആളിയ പകലിൽ, നഗരക്കണ്ണീരിനൊപ്പം മഴയും ആർത്തലച്ചു ദുഃഖം രേഖപ്പെടുത്തി. ഒറ്റയ്ക്കു താമസിച്ചിരുന്ന മാധ്യമപ്രവർത്തകയ്ക്കു നേരെ വെടിയുതിർത്തവർ ആരായാലും ഭീരുക്കളാണെന്ന് ഓരോ മുദ്രാവാക്യവും വിളിച്ചുപറഞ്ഞു. വൈകിട്ടു 4.55ന് ഗൗരിയുടെ മൃതദേഹം മതാചാരങ്ങളൊന്നും കൂടാതെ ചാമരാജ്പേട്ടിലെ ശ്മശാനത്തിൽ സംസ്കരിച്ചപ്പോൾ, സ്നേഹിതരും ബന്ധുക്കളും സഹപ്രവർത്തകരും വിളിച്ചുപറഞ്ഞു – അമർ രഹേ, അമർ രഹേ, ഗൗരി ലങ്കേഷ് അമർ രഹേ. ഗൗരി ലങ്കേഷ് സിന്ദാബാദ്. സ്ത്രീകൾക്കും ദലിതർക്കും ഉൾപ്പെടെ സമൂഹത്തിലെ പീഡിത വർഗങ്ങൾക്കായി ഉയർന്നിരുന്ന നാവായിരുന്നു ഗൗരി ലങ്കേഷിന്റേത്.അവർക്കു…
Read Moreസ്വൈപിങ് മെഷീൻ ഉപയോഗിച്ച് പിഴവാങ്ങി തുടങ്ങി;15 ദിവസത്തില്‍ കിട്ടിയത് 45 ലക്ഷം.
ബെംഗളൂരു ∙ ട്രാഫിക് നിയമലംഘനങ്ങൾക്കു ക്രെഡിറ്റ്– ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പിഴയടയ്ക്കാൻ ട്രാഫിക് പൊലീസ് ഏർപ്പെടുത്തിയ പിഡിഎ (പേഴ്സനൽ ഡിജിറ്റൽ അസിസ്റ്റൻസ്) സംവിധാനത്തിനു മികച്ച പ്രതികരണം. സ്വൈപിങ് മെഷീൻ ഉപയോഗിച്ച് പിഴയടയ്ക്കാൻ സാധിക്കുന്ന പിഡിഎ വഴി 15 ദിവസം കൊണ്ട് 38,610 പേരിൽ നിന്നായി 45 ലക്ഷത്തോളം രൂപയാണ് ട്രാഫിക് പൊലീസ് പിരിച്ചെടുത്തത്. വേഗതയും സുതാര്യതയും നിറഞ്ഞ പിഡിഎ സംവിധാനം കുറ്റമറ്റതാക്കുമെന്ന് അഡീഷനൽ കമ്മിഷണർ(ട്രാഫിക്) ഹിതേന്ദ്ര പറഞ്ഞു. നോട്ട് പ്രതിസന്ധി നേരിട്ടതിനാൽ പണമായി പിഴയടയ്ക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായി. ഈ സാഹചര്യത്തിലാണ് ട്രാഫിക് പൊലീസ് കാഷ്‌ലെസ്…
Read Moreകർണാടകയിലെ ആദ്യ എലിവേറ്റഡ് കനാൽ വിജയാപുര ജില്ലയിൽ വരുന്നു;408 കോൺക്രീറ്റ് തൂണുകളിലായി 27 അടി ഉയരത്തിൽ നിർമിക്കുന്ന കനാലിന്റെ രൂപരേഖ തയ്യാര്‍.
വിജയാപുര ∙ കർണാടകയിലെ ആദ്യ എലിവേറ്റഡ് കനാൽ വിജയാപുര ജില്ലയിൽ വരുന്നു. തൂണുകളിൽ സ്ഥാപിക്കുന്ന കനാലിനു മുകളിലൂടെ വാഹനഗതാഗതം കൂടി സാധ്യമാകുന്ന തരത്തിലാണു പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മുളവാഡി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായാണ് മദാബാവി-അരക്കെരി ഗ്രാമങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 14 കിലോമീറ്റർ ദൂരത്തിൽ കനാൽ നിർമിക്കുന്നത്. 408 കോൺക്രീറ്റ് തൂണുകളിലായി 27 അടി ഉയരത്തിൽ നിർമിക്കുന്ന കനാലിന്റെ രൂപരേഖ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്‌സി) ശാസ്ത്രജ്ഞരാണ് ഒരുക്കിയിരിക്കുന്നത്. 280 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്.
Read Moreനമ്മ മെട്രോയുടെ രണ്ടാംഘട്ട നിർമാണ പ്രവൃത്തികൾക്കായി ചുരുങ്ങിയതു 14 ടണൽ ബോറിങ് യന്ത്രങ്ങൾ വേണമെന്നു ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ്.
ബെംഗളൂരു ∙ നമ്മ മെട്രോയുടെ രണ്ടാംഘട്ട നിർമാണ പ്രവൃത്തികൾക്കായി ചുരുങ്ങിയതു 14 ടണൽ ബോറിങ് യന്ത്രങ്ങൾ വേണമെന്നു ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ്. ഗൊട്ടിഗരെ-നാഗവാര റെഡ് ലൈനിലെ ഭൂഗർഭപാത റീച്ചിനാണ് ഇത്രയും യന്ത്രങ്ങൾ വേണ്ടിവരിക. ഒന്നാംഘട്ട നിർമാണത്തിനു മൂന്നു ബോറിങ് യന്ത്രങ്ങൾ മാത്രമാണ് അനുവദിച്ചിരുന്നത്. കടുപ്പമേറിയ പാറകൾ പലതവണ നിർമാണത്തിനു തടസ്സം സൃഷ്ടിച്ചതോടെ രണ്ടു യന്ത്രങ്ങൾകൂടി പിന്നീടെത്തിക്കുകയായിരുന്നു. രണ്ടുവർഷംകൊണ്ടു പൂർത്തിയാകേണ്ട ഭൂഗർഭപാതയുടെ നിർമാണം മൂന്നരവർഷംകൊണ്ടാണു പൂർത്തിയായത്. ഗൊട്ടിഗരെ-നാഗവാര റീച്ചിൽ 13.8 കിലോമീറ്റർ ദൂരമാണു ഭൂഗർഭപാത. മെട്രോയുടെ ഏറ്റവും ദൈർഘ്യമേറിയ തുരങ്കപാത കൂടിയാണു റെഡ്…
Read Moreജനുവരി മുതല്‍ കേരള ട്രെയിനുകള്‍ ബെംഗളൂരുവിനു പുറത്താകും.
ബെംഗളൂരു ∙ എറണാകുളത്തു നിന്നുള്ള രണ്ടു ട്രെയിനുകൾ ബാനസവാടി സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കുക ജനുവരി മുതൽ. ഇപ്പോൾ സിറ്റി റെയിൽവേ സ്റ്റേഷൻ വരെ സർവീസ് നടത്തുന്ന എറണാകുളം–ബെംഗളൂരു എക്സ്പ്രസ് (12683–84), എറണാകുളം–ബെംഗളൂരു സൂപ്പർ ഫാസ്റ്റ് (12683–84) ട്രെയിനുകൾ നഗരത്തിനുള്ളിൽ പ്രവേശിക്കാതെ ബാനസവാടി സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കുന്നത് മലയാളി യാത്രികർക്കു വൻതിരിച്ചടിയാകും. ഇതോടെ മജസ്റ്റിക്, കന്റോൺമെന്റ് സ്റ്റേഷനുകളിൽ ട്രെയിൻ എത്തില്ല. എറണാകുളം–ബാനസവാടി ബൈവീക്‌ലി എക്സ്പ്രസ് (12683–84), എറണാകുളം–ബാനസവാടി പ്രതിവാര സൂപ്പർഫാസ്റ്റ് (22607–08) എന്നീ പേരുകളിലാവും അവ പിന്നീട് സർവീസ് നടത്തുക. ട്രെയിനുകളുടെ സമയക്രമത്തിലും ചെറിയ മാറ്റമുണ്ടാകും.…
Read Moreമുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് വധിക്കപ്പെട്ടു.
ബെംഗളൂരു ∙ തീവ്ര ഹിന്ദുത്വവാദത്തിന്റെ കടുത്ത വിമർശകയായ മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലുള്ള വസതിയിൽ വച്ചാണ് കൊലപാതകം നടന്നത്. ‘ഗൗരി ലങ്കേഷ് പത്രികെ’ എഡിറ്ററായ ഗൗരി, കർണാടകയിലെ വിവിധ മാധ്യമങ്ങളിൽ കോളമെഴുത്തുകാരിയുമായിരുന്നു. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ പി.ലങ്കേഷിന്റെ മകളാണ്. സാമൂഹ്യപ്രവർത്തക കൂടിയായിരുന്ന ഗൗരി ലങ്കേഷ്, മാവോയിസ്റ്റുകൾക്കിടയിലും പ്രവർത്തിച്ചിരുന്നു. രാത്രി എട്ടു മണിയോടെ ഇവരുടെ വസതിയിലേക്ക് ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് വിവരം. വീടിന്റെ വരാന്തയിലാണ് മൃതദേഹം കിടന്നിരുന്നത്. ഏഴു തവണ നിറയൊഴിച്ചതായാണു വിവരം. നാലെണ്ണം ലക്ഷ്യം…
Read Moreകർഷക ദസറ സെപ്റ്റംബർ 22 മുതൽ 24 വരെ
മൈസൂരു∙ കർഷക ദസറ സെപ്റ്റംബർ 22 മുതൽ 24 വരെ ജെ. കെ. മൈതാനത്ത് നടക്കും. കർണാടകയുടെ കാർഷിക സംസ്കാരം വ്യക്തമാക്കുന്ന ഘോഷയാത്ര, കാർഷികോപകരണങ്ങളുടെ പ്രദർശനമേള, വിവിധ മൽസരങ്ങൾ എന്നിവയാണ് കർഷക ദസറയിൽ ഒരുക്കിയിരിക്കുന്നത്. കർഷകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ നേരിട്ട് വിറ്റഴിക്കാനുള്ള അവസരവും പ്രദർശനത്തിലുണ്ടാകും.
Read Moreഒറ്റ ടിക്കെറ്റില്‍ മുഴുവന്‍ ദസറ;അഞ്ചു വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഒരേ ടിക്കെറ്റില്‍;അംബാവിലാസ് കൊട്ടാരം, മൃഗശാല, കെആർഎസ് ഡാം, ചാമുണ്ഡിമല, കാരാഞ്ഞി തടാകം എന്നിവ ഒറ്റടിക്കറ്റിൽ സന്ദർശിക്കാം.
മൈസൂരു∙ ദസറകാഴ്ചകൾ കാണാൻ മൈസൂരുവിലെത്തുന്ന സഞ്ചാരികൾക്കായി ഒറ്റടിക്കറ്റ് സൗകര്യം ഏർപ്പെടുത്തുന്നു. അഞ്ച് വിനോദസഞ്ചാര കേന്ദ്രങ്ങൾ ഒറ്റ ടിക്കറ്റെടുത്താൽ സന്ദർശിക്കാൻ സാധിക്കും. അംബാവിലാസ് കൊട്ടാരം, മൃഗശാല, കെആർഎസ് ഡാം, ചാമുണ്ഡിമല, കാരാഞ്ഞി തടാകം എന്നിവ ഒറ്റടിക്കറ്റിൽ സന്ദർശിക്കാം. ദസറ വെബ്സൈറ്റിലൂടെയും കർണാടക ടൂറിസം വികസന കോർപറേഷന്റെ വെബ്സൈറ്റിലൂടെയും ടിക്കറ്റെടുക്കാൻ സൗകര്യമുണ്ടാകുമെന്ന് ഡപ്യൂട്ടി കമ്മിഷണർ ഡി.രൺദീപ് പറഞ്ഞു. സെപ്റ്റംബർ ആദ്യവാരം മുതൽ സൗകര്യം ലഭ്യമാകും. ഓരോ കേന്ദ്രങ്ങളുടെയും മുന്നിൽ ടിക്കറ്റെടുക്കാൻ ക്യൂ നിൽക്കേണ്ട സാഹചര്യം ഒഴിവാകുന്നതിനൊപ്പം കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ സ്ഥലങ്ങൾ കാണാനും സാധിക്കും. ടൂറിസം സീസണിൽ…
Read Moreദസറ; ആനകളുടെ രണ്ടാം സംഘമെത്തി
മൈസൂരു ∙ ദസറ ആഘോഷ ചടങ്ങുകളിൽ പങ്കെടുക്കുന്ന ആനകളുടെ രണ്ടാം സംഘവുമെത്തി. നാഗർഹോളെ, ഹുൻസൂർ എന്നിവിടങ്ങളിലെ ആനവളർത്തുകേന്ദ്രത്തിൽ നിന്നുള്ള ഏഴ് ആനകളാണ് ഇന്നലെ മൈസൂരുവിലെത്തിയത്. പരമ്പരാഗത രീതിയിൽ പുഷ്പവൃഷ്ടിയോടെയാണ് ആനകളെ കൊട്ടാരത്തിലേക്ക് ആനയിച്ചത്. ഇതോടെ ദസറ ചടങ്ങിൽ പങ്കെടുക്കുന്ന 15 ആനകളും കൊട്ടാരത്തിലെത്തി. ജംബോ സവാരിയിൽ പങ്കെടുക്കുന്ന ആനകളുടെ പരിശീലനം കഴിഞ്ഞയാഴ്ച ആരംഭിച്ചിരുന്നു.
Read More