കണ്ണീര്‍ ഉണങ്ങാതെ ഒരു നഗരം ഗൗരി ലങ്കേഷിന്റെ ഓര്‍മകളില്‍.

ബെംഗളൂരു ∙ ഗൗരി ലങ്കേഷിന്റെ ദാരുണ വധത്തെ തുടർന്ന് പ്രതിഷേധത്തീ ആളിയ പകലിൽ, നഗരക്കണ്ണീരിനൊപ്പം മഴയും ആർത്തലച്ചു ദുഃഖം രേഖപ്പെടുത്തി. ഒറ്റയ്ക്കു താമസിച്ചിരുന്ന മാധ്യമപ്രവർത്തകയ്ക്കു നേരെ വെടിയുതിർത്തവർ ആരായാലും ഭീരുക്കളാണെന്ന് ഓരോ മുദ്രാവാക്യവും വിളിച്ചുപറഞ്ഞു. വൈകിട്ടു 4.55ന് ഗൗരിയുടെ മൃതദേഹം മതാചാരങ്ങളൊന്നും കൂടാതെ ചാമരാജ്പേട്ടിലെ ശ്മശാനത്തിൽ സംസ്കരിച്ചപ്പോൾ, സ്നേഹിതരും ബന്ധുക്കളും സഹപ്രവർത്തകരും വിളിച്ചുപറഞ്ഞു – അമർ രഹേ, അമർ രഹേ, ഗൗരി ലങ്കേഷ് അമർ രഹേ. ഗൗരി ലങ്കേഷ് സിന്ദാബാദ്.

സ്ത്രീകൾക്കും ദലിതർക്കും ഉൾപ്പെടെ സമൂഹത്തിലെ പീഡിത വർഗങ്ങൾക്കായി ഉയർന്നിരുന്ന നാവായിരുന്നു ഗൗരി ലങ്കേഷിന്റേത്.അവർക്കു നേരെ വെടിയുതിർത്തതു കൊണ്ടൊന്നും ഇതേ ദിശയിൽ സഞ്ചരിക്കുന്ന പതിനായിരങ്ങളുടെ നാവിനെ സ്തംഭിപ്പിക്കാൻ കഴിയില്ലെന്ന മുന്നറിയിപ്പുകൂടിയായിരുന്നു ആ മുദ്രാവാക്യങ്ങൾ. പൊലീസ് ആചാരവെടി ഉതിർത്തതോടെ, സംസ്ഥാന സർക്കാർ ബഹുമതി മാത്രമായി സംസ്കാരച്ചടങ്ങുകൾ ചുരുങ്ങി. ഒരു പിടി മണ്ണുവാരിയിട്ട് അവിടെ കൂടിയിരുന്ന ഓരോരുത്തരും അവരുടെ പ്രിയപ്പെട്ട ഗൗരിയെ നിത്യതയിലേക്ക് യാത്രയാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us