ബെംഗളുരു : മദ്യവിൽപന ശാലകൾ (എംആർപി ഔട്ട് ലെറ്റുകള്‍ ) സമയബന്ധിതമായി തുറക്കുന്നതു സംബന്ധിച്ച് തീരുമാനം 20നു ശേഷമെന്നു സർക്കാർ.
ലോകഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി 14 വരെ മദ്യവിൽപനയ്ക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം 20 അർധരാത്രി വരെ നീട്ടുന്നതായി എക്സൈസ് വകുപ്പ് ഉത്തരവിറക്കി.
ഇതു ലംഘിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കും. സംസ്ഥാനത്തെ ചില മേഖലകളിൽ ലോക്ക് ഡൗൺ ചട്ടങ്ങളിൽ ഇന്നു മുതൽ ഇളവു നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും 20 വരെ കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദേശത്തെ തുടർന്നാണു പിൻവാങ്ങിയത്.
അതേസമയം കൈകൾ ശുചീകരിക്കാനുള്ള സാനിറ്റസറുകൾ നിർമിക്കുന്ന ഡിസ്മിലറികൾക്കു പ്രവർത്തനം തുടരാൻഎക്സൈസ് വകുപ്പ് അനുമതിനൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.