നമ്മ മെട്രോയുടെ രണ്ടാംഘട്ട നിർമാണ പ്രവൃത്തികൾക്കായി ചുരുങ്ങിയതു 14 ടണൽ ബോറിങ് യന്ത്രങ്ങൾ വേണമെന്നു ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ്.

ബെംഗളൂരു ∙ നമ്മ മെട്രോയുടെ രണ്ടാംഘട്ട നിർമാണ പ്രവൃത്തികൾക്കായി ചുരുങ്ങിയതു 14 ടണൽ ബോറിങ് യന്ത്രങ്ങൾ വേണമെന്നു ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ്. ഗൊട്ടിഗരെ-നാഗവാര റെഡ് ലൈനിലെ ഭൂഗർഭപാത റീച്ചിനാണ് ഇത്രയും യന്ത്രങ്ങൾ വേണ്ടിവരിക. ഒന്നാംഘട്ട നിർമാണത്തിനു മൂന്നു ബോറിങ് യന്ത്രങ്ങൾ മാത്രമാണ് അനുവദിച്ചിരുന്നത്. കടുപ്പമേറിയ പാറകൾ പലതവണ നിർമാണത്തിനു തടസ്സം സൃഷ്ടിച്ചതോടെ രണ്ടു യന്ത്രങ്ങൾകൂടി പിന്നീടെത്തിക്കുകയായിരുന്നു.

  കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു; തൊട്ടടുത്ത നിമിഷം മക്കളുടെ മുന്നിലിട്ട് ഭാര്യയെ 15 തലണ കുത്തി! കൊലപയ്ക്ക് മുൻപ് സെൽഫി വീഡിയോ; ദാരുണ കൊലപാതകത്തിന്റെ വെളിപ്പെടുത്തലുകൾ

രണ്ടുവർഷംകൊണ്ടു പൂർത്തിയാകേണ്ട ഭൂഗർഭപാതയുടെ നിർമാണം മൂന്നരവർഷംകൊണ്ടാണു പൂർത്തിയായത്. ഗൊട്ടിഗരെ-നാഗവാര റീച്ചിൽ 13.8 കിലോമീറ്റർ ദൂരമാണു ഭൂഗർഭപാത. മെട്രോയുടെ ഏറ്റവും ദൈർഘ്യമേറിയ തുരങ്കപാത കൂടിയാണു റെഡ് ലൈനിൽ ഉൾപ്പെടുന്നത്. ഏറ്റവും തിരക്കേറിയ ജയദേവ സർക്കിൾ, റിച്ച്മണ്ട് റോഡ്, എംജി റോ‍ഡ്, ശിവാജിനഗർ, പോട്ടറി ടൗൺ, ടാനറി ടൗൺ എന്നിവിടങ്ങളിലൂടെയാണു പാത കടന്നുപോകുന്നത്. പൈതൃക കെട്ടിടങ്ങൾ ഏറെയുള്ള മേഖലയിൽ ഇവയ്ക്കു കേടുപാടുകൾ വരുത്താതെയാണു നിർമാണം പൂർത്തിയാക്കേണ്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആളുകളെ ഈ തണുപ്പിലും ജോലിക്ക് വിടുന്നത് ആ ഒന്നര കാര്യമാണ്!"; ബെംഗളൂരു നിവാസികളെക്കുറിച്ച് കൊമേഡിയൻ പറഞ്ഞത് വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ
[masterslider id="10"]

Related posts