ജനുവരി മുതല്‍ കേരള ട്രെയിനുകള്‍ ബെംഗളൂരുവിനു പുറത്താകും.

ബെംഗളൂരു ∙ എറണാകുളത്തു നിന്നുള്ള രണ്ടു ട്രെയിനുകൾ ബാനസവാടി സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കുക‌ ജനുവരി മുതൽ. ഇപ്പോൾ സിറ്റി റെയിൽവേ സ്റ്റേഷൻ വരെ സർവീസ് നടത്തുന്ന എറണാകുളം–ബെംഗളൂരു എക്സ്പ്രസ് (12683–84), എറണാകുളം–ബെംഗളൂരു സൂപ്പർ ഫാസ്റ്റ് (12683–84) ട്രെയിനുകൾ നഗരത്തിനുള്ളിൽ പ്രവേശിക്കാതെ ബാനസവാടി സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കുന്നത് മലയാളി യാത്രികർക്കു വൻതിരിച്ചടിയാകും.

ഇതോടെ മജസ്റ്റിക്, കന്റോൺമെന്റ് സ്റ്റേഷനുകളിൽ ട്രെയിൻ എത്തില്ല. എറണാകുളം–ബാനസവാടി ‌ബൈ‌വീക്‌ലി എക്സ്പ്രസ് (12683–84), എറണാകുളം–ബാനസവാടി പ്രതിവാര സൂപ്പർഫാസ്റ്റ് (22607–08) എന്നീ പേരുകളിലാവും അവ പിന്നീട് സർവീസ് നടത്തുക. ട്രെയിനുകളുടെ സമയക്രമത്തിലും ചെറിയ മാറ്റമുണ്ടാകും. ഈ ട്രെയിനുകൾക്കു ബയ്യപ്പനഹള്ളിയിൽ സ്റ്റോപ്പ് ഉണ്ടാകുമെന്നാണ് സൂചന.

യാത്രക്കാർക്കു സൗകര്യപ്രദമായ മജസ്റ്റിക് (സിറ്റി റെയിൽവേ സ്റ്റേഷൻ), യശ്വന്ത്പുര സ്റ്റേഷനുകളിൽ നിന്നു പുറപ്പെടുകയും ഇവിടെ യാത്ര അവസാനിപ്പിക്കുകയും ചെയ്യുന്ന ബെംഗളൂരു–കൊച്ചുവേളി എക്സ്പ്രസ് (16315–16), യശ്വന്ത്പുര–കണ്ണൂർ എക്സ്പ്രസ് (16527–28), എറണാകുളം–ബെംഗളൂരു ദ്വൈവാര എക്സ്പ്രസ് (12683–84), എറണാകുളം–ബെംഗളൂരു പ്രതിവാര എക്സ്പ്രസ് (22607–08) എന്നിവ ബാനസവാടിയിലെ ടെർമിനലിലേക്കു മാറ്റാൻ റെയിൽവേ മാസങ്ങൾക്കു മുൻപേ നടപടി തുടങ്ങിയിരുന്നു.

  പീനിയ ഫ്ലൈ ഓവർ തുറന്നുതന്നെയിരിക്കും; ഭാരപരിശോധന മാറ്റിവെച്ചു

എന്നാൽ കൊച്ചുവേളി എക്സ്പ്രസും കണ്ണൂർ എക്സ്പ്രസും ബാനസവാടിയിലേക്ക് എപ്പോൾ മാറ്റുമെന്നു വ്യക്തമായിട്ടില്ല. പുതിയതായി അനുവദിച്ച ട്രെയിനുകൾ ബാനസവാടിയിലേക്കു മാറ്റുന്നതിനു പകരം വർഷങ്ങളായി സർവീസ് നടത്തുന്ന ട്രെയിനുകൾ വേണ്ടത്ര സൗകര്യങ്ങളില്ലാത്ത ബാനസവാടി സ്റ്റേഷനിലേക്കു മാറ്റുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. 2014 ബജറ്റിൽ പ്രഖ്യാപിച്ച തിരുവനന്തപുരം–ബെംഗളൂരു ട്രെയിൻ ആരുമറിയാതെ ഒഴിവാക്കിയ റെയിൽവേ കേരളത്തിൽ നിന്നുള്ള പ്രധാന ട്രെയിനുകൾ നഗരത്തിനു പുറത്തേക്കു മാറ്റിയും ദ്രോഹിക്കുകയാണെന്ന് യാത്രക്കാർ ആരോപിക്കുന്നു.

ട്രെയിൻ സർവീസുകളുടെ മാറ്റം

  ആകാശയാത്ര തുടങ്ങും മുൻപ് വിമാനത്തിനുള്ളിൽ കുഴഞ്ഞുവീണ യാത്രക്കാരന് പുതുജീവൻ ഏകി വിമാനജീവനക്കാർ

∙ എറണാകുളം–ബാനസവാടി പ്രതിവാര എക്സ്പ്രസ് (12683–84): നിലവിൽ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകിട്ട് അഞ്ചിനു പുറപ്പെടുന്ന ട്രെയിൻ പിറ്റേന്നു പുലർച്ചെ 4.15നു മജസ്റ്റിക്കിലെത്തും. എന്നാൽ ജനുവരി മൂന്നിന് എറണാകുളത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് ബാനസവാടി സ്റ്റേഷനിലാണ് യാത്ര അവസാനിപ്പിക്കുക. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ബാനസവാടിയിൽ നിന്നു രാത്രി ഏഴിനു പുറപ്പെടുന്ന ട്രെയിൻ പിറ്റേന്നു രാവിലെ ആറിന് എറണാകുളത്തെത്തും.

∙ എറണാകുളം–ബാനസവാടി പ്രതിവാര സൂപ്പർഫാസ്റ്റ് (22607–08): ഇപ്പോൾ ഞായർ വൈകിട്ട് അഞ്ചിന് എറണാകുളത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ തിങ്കൾ പുലർച്ചെ 4.15നു സിറ്റി റെയിൽവേ സ്റ്റേഷനിലെത്തും.എറണാകുളത്തുനിന്നു ജനുവരി ഏഴു മുതലുള്ള സർവീസ് പിറ്റേന്നു പുലർച്ചെ 4.05നു ബാനസവാടിയിൽ അവസാനിക്കും. മടക്ക ട്രെയിൻ തിങ്കളാഴ്ച രാത്രി ഏഴിനു ബാനസവാടിയിൽ നിന്നു പുറപ്പെടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇൻഫോസിസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് 6 കോടി തട്ടിച്ചു; പ്രതിക്കായി തിരച്ചിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us