ബെംഗളൂരു ∙ ഗ്രാമീണ മേഖലകളിൽ ആരോഗ്യ പരിപാലന ബോധവൽക്കരണം നടത്തുന്ന ആശ വർക്കർമാർ അധികവേതനം ആവശ്യപ്പെട്ടു രണ്ടുദിവസമായി നടത്തിവന്ന സമരം ആരോഗ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്ന് അവസാനിപ്പിച്ചു. സ്ഥിരമായ പ്രതിമാസ ആനുകൂല്യം (ഓണറേറിയം) ഏർപ്പെടുത്തുക, കേന്ദ്രത്തിന്റെ ഓൺലൈൻ പേയ്മെന്റ് സംവിധാനം ആശ സോഫ്റ്റ് എടുത്തുകളയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ഫ്രീഡം പാർക്കിൽ പകലും രാത്രിയുമായി നടന്ന ധർണയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനയ്യായിരത്തോളം ആശ വർക്കർമാരാണു പങ്കെടുത്തത്. 3500 രൂപ സ്ഥിരമായ ഓണറേറിയം സർക്കാർ നൽകാമെന്ന് ആരോഗ്യമന്ത്രി രമേശ് കുമാർ ഉറപ്പുനൽകി. ആനുകൂല്യത്തിന് അർഹരായവരെ…
Read MoreYear: 2017
നഗര പ്രാന്ത പ്രദേശങ്ങളെ ബന്ധിപ്പിച്ചുള്ള സബേർബൻ സർവീസ് ഉടന്‍ തുടങ്ങും: 24 മെമു കോച്ചുകൾ എത്തി
ബെംഗളൂരു∙ നഗര പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് സബേർബൻ ട്രെയിൻ സർവീസിനായുള്ള പുതിയ മെമു കോച്ചുകളെത്തി. 24 കോച്ചുകളാണ് ബാനസവാടിയിലെ മെമു ടെർമിനലിലെത്തിയിരിക്കുന്നത്. കപൂർത്തയിലെ റെയിൽ കോച്ച് ഫാക്ടറിയിൽ നിർമിച്ച കോച്ചുകളാണ് എത്തിയിരിക്കുന്നത്. 12 കോച്ചുകളാണ് ഒരു മെമു സർവീസിനുണ്ടാവുക. മെമു ട്രെയിനിൽ പരമാവധി 2400 യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കും. മെമു കോച്ചുകൾക്കായി 327.79 കോടിരൂപയാണ് കർണാടക സർക്കാർ അനുവദിച്ചിരിക്കുന്നത്. ഒക്ടോബർ ആദ്യത്തോടെ നഗരപ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള സബേർബൻ ട്രെയിൻ സർവീസ് ആരംഭിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ബാനസവാടിയിലെ മെമു യാർഡിന്റെ നിർമാണം പൂർത്തിയായാൽ ആദ്യഘട്ടത്തിൽ തന്നെ പത്ത് സർവീസുകൾ…
Read Moreഎസ്എൻഡിപി യോഗം ബെംഗളൂരു യൂണിയൻ ഗുരുജയന്തി ആഘോഷം
ബെംഗളൂരു∙ എസ്എൻഡിപി യോഗം ബെംഗളൂരു യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുജയന്തിയാഘോഷം ഇന്നു പീനിയ മെട്രോ സ്റ്റേഷനു സമീപത്തുള്ള രാജണ്ണ ഗ്രൗണ്ടിൽ നടക്കും. ഉച്ചകഴിഞ്ഞു 2.30നു ഘോഷയാത്രയോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്നു നടക്കുന്ന പൊതുയോഗത്തിൽ ശിവഗിരി മഠത്തിലെ സ്വാമി വിദ്യാനന്ദ, ബി.കെ.ഹരിപ്രസാദ് എംപി, എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ്, എംഎൽഎമാരായ ദിനേശ് ഗുണ്ടുറാവു, എം.ടി.സോമശേഖർ എന്നിവർ പങ്കെടുക്കുമെന്നു യൂണിയൻ സെക്രട്ടറി അഡ്വ.സത്യൻ പുത്തൂർ അറിയിച്ചു.
Read Moreഅൾസൂർ ശ്രീനാരായണ സമിതി ഭാഗവത പാരായണം
ബെംഗളൂരു∙ അൾസൂർ ശ്രീനാരായണ സമിതി മഹിളാവിഭാഗത്തിന്റെ നേതൃത്വത്തിൽ ഭാഗവത പാരായണം നടത്തി. ചെയർപഴ്സൻ യശോദ വിജയൻ അധ്യക്ഷത വഹിച്ചു. സുജിത് മുഖ്യകാർമികത്വം വഹിച്ചു. വി.കെ.വിജയൻ, കെ.എസ്.സുന്ദരേശൻ, സുകുമാരൻ, സലില രമേശ്, വൽസല മോഹൻ എന്നിവർ നേതൃത്വംനൽകി.
Read Moreനഗരം പെരുമഴയില്‍ മുങ്ങി;നാല് മരണം.
ബെംഗളൂരു ∙ മരണം വിതച്ചു ബെംഗളൂരുവിൽ മഴ തുടരുന്നു. വെള്ളിയാഴ്ച മരം കാറിനു മുകളിൽ വീണു ദമ്പതികൾ ഉൾപ്പെടെ മൂന്നുപേരും ശേഷാദ്രിപുരത്ത് ഓടയിൽ കുത്തൊഴുക്കിൽ ഒലിച്ചുപോയ യുവാവുമാണു മരിച്ചത്. ഈ വർഷം കാലവർഷവുമായി ബന്ധപ്പെട്ടു ബെംഗളൂരുവിൽ ഉണ്ടാകുന്ന ആദ്യദുരന്തമാണിത്. മരിച്ചവരുടെ ആശ്രിതർക്കു ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി) അഞ്ചു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. ബന്ധുക്കൾക്കു ജോലി നൽകുന്ന കാര്യവും പരിഗണനയിലുണ്ട്. വെള്ളിയാഴ്ച രാത്രി പെയ്ത മഴ കനത്ത നാശമാണു വിതച്ചത്. കോറമംഗല, എച്ച്എസ്ആർ ലേഔട്ട് തുടങ്ങി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ നൂറോളം വീടുകളിൽ വെള്ളം…
Read Moreഅന്വേഷണത്തിൽ പുരോഗതിയെന്ന് ആഭ്യന്തരമന്ത്രി
ബെംഗളൂരു ∙ ഗൗരി ലങ്കേഷ് വധം സംബന്ധിച്ച അന്വേഷണത്തിൽ ചില പുരോഗതി ഉണ്ടായതായി ആഭ്യന്തരമന്ത്രി രാമലിംഗറെഡ്ഡി. എന്നാൽ അന്വേഷണം സംബന്ധിച്ച വിശദാംശങ്ങൾ പങ്കുവയ്ക്കാനോ ഇതിന് സമയപരിധി നിശ്ചയിക്കാനോ സാധിക്കില്ല. 21 അംഗ പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) ഈ കേസ് മാത്രമാണ് അന്വേഷിക്കുന്നതെന്നും അവർ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ഗൗരി ലങ്കേഷിന്റെ ഘാതകരെ ഉടൻ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നു തന്നെ വീട്ടിൽ സന്ദർശിച്ച ഗൗരിയുടെ അമ്മ ഇന്ദിര ലങ്കേഷിനു ഉറപ്പ് നൽകിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കുറ്റവാളികളെ കണ്ടെത്താൻ സർക്കാർ എല്ലാ…
Read Moreവീട്ടമ്മ കുത്തേറ്റു മരിച്ചനിലയിൽ
ബെംഗളൂരു ∙ വീട്ടമ്മയെ കുത്തേറ്റു മരിച്ചനിലയിൽ കണ്ടെത്തി. സംഭവത്തെ തുടർന്നു കാണാതായ ഭർത്താവിനായി പൊലീസ് അന്വേഷണം തുടങ്ങി. ദാസറഹള്ളി നിവാസി ശാലിനി(45)യുടെ മൃതദേഹമാണു വീട്ടിനുള്ളിൽ കണ്ടെത്തിയത്. ഇവരെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ബൽവീർ സിങ് കടന്നുകളഞ്ഞതായി പൊലീസ് സംശയിക്കുന്നു. മാഗഡി പൊലീസ് കേസെടുത്തു.
Read Moreനദീസംരക്ഷണ റാലിക്ക് വരവേൽപ്പ് നല്‍കി
ബെംഗളൂരു∙ ഇഷ ഫൗണ്ടേഷൻ സ്ഥാപകൻ സദ്ഗുരു ജഗി വാസുദേവ് നേതൃത്വംനൽകുന്ന നദീസംരക്ഷണ റാലിക്കു ബെംഗളൂരുവിൽ വരവേൽപ്പ്. പാലസ് ഗ്രൗണ്ടിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, കേന്ദ്രമന്ത്രിമാരായ ഡി.വി.സദാനന്ദഗൗഡ, എച്ച്.എൻ.അനന്ത്കുമാർ, മന്ത്രി കെ.ജെ.ജോർജ്, ചലച്ചിത്രനടൻ പുനീത് രാജ്കുമാർ എന്നിവർ പങ്കെടുത്തു. ഗായിക ഉഷ ഉതുപ്പിന്റെ നേതൃത്വത്തിൽ ഗാനമേളയും ചടങ്ങിനു മിഴിവേകി. ഇഷ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നദീസംരക്ഷണത്തെക്കുറിച്ചു തയാറാക്കുന്ന ദേശീയ ജലനയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സമ്മാനിക്കുമെന്ന് ജഗി വാസുദേവ് പറഞ്ഞു.
Read Moreസുവർണ കർണാടക കൊത്തന്നൂർ സോണിന്റെ ഓണാഘോഷം
ബെംഗളൂരു ∙ സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ സോണിന്റെ ഓണാഘോഷം ‘വർണങ്ങൾ–2017’ ഇന്നു ഹെബ്ബാൾ മാൻഫോ കൺവൻഷൻ സെന്ററിൽ നടക്കും. അർബുദത്തിനെതിരായ പോരാട്ടത്തിനു തുടക്കമിട്ടുള്ള ആഘോഷം രാവിലെ 9.30നു കേരള സ്പീക്കർ ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കർണാടക കൃഷിമന്ത്രി കൃഷ്ണ ബൈരെഗൗഡ അധ്യക്ഷത വഹിക്കും. നടി മഞ്ജു വാരിയർ മുഖ്യാതിഥി ആയിരിക്കും. കൊത്തന്നൂർ സോണിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഫൈറ്റ് എഗെൻസ്റ്റ് കാൻസർ (അർബുദത്തിനെതിരായ പോരാട്ടം) പദ്ധതിയും സൗജന്യ സ്താനാർബുദ നിർണയ ക്യാംപും മഞ്ജു വാരിയർ ഉദ്ഘാടനം ചെയ്യും. തുടർന്നു കേരള കാൻസർ കെയർ സൊസൈറ്റിയുടെ…
Read Moreഓണാഘോഷങ്ങള്‍ തുടരുന്നു.
ബെംഗളൂരു∙ കേരള സമാജം വൈറ്റ്ഫീൽഡ് സോണിന്റെ നേതൃത്വത്തിൽ നടത്തിയ ഗൃഹാങ്കണ പൂക്കള മൽസരത്തിൽ ജിമ്മി, അനിൽകുമാർ ടീമുകൾ ഒന്നാംസ്ഥാനം നേടി. സോൺ ചെയർമാൻ ജയകുമാർ, കൺവീനർ അനിൽകുമാർ, സുഭാഷ്, സുജൻ, ഷാജി എന്നിവർ നേതൃത്വം നൽകി. കേരള സമാജം കന്റോൺമെന്റ് സോൺ ഓണസംഗമം ∙ കേരള സമാജം കന്റോൺമെന്റ് സോൺ ഓണസംഗമം 17നു ആർടി നഗർ തരളബാലു കേന്ദ്ര ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ പത്തിനു കേന്ദ്ര മന്ത്രി ഡി.വി.സദാനന്ദ ഗൗഡ ഉദ്ഘാടനം നിർവഹിക്കും. ഭക്ഷ്യമന്ത്രി യു.ടി.ഖാദർ, കെപിസിസി വർക്കിങ് പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവു, നാരായണ…
Read More