മന്ത്രിയുടെ ഉറപ്പിൽ ആശ വർക്കർമാർ സമരം നിർത്തി

ബെംഗളൂരു ∙ ഗ്രാമീണ മേഖലകളിൽ ആരോഗ്യ പരിപാലന ബോധവൽക്കരണം നടത്തുന്ന ആശ വർക്കർമാർ അധികവേതനം ആവശ്യപ്പെട്ടു രണ്ടുദിവസമായി നടത്തിവന്ന സമരം ആരോഗ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്ന് അവസാനിപ്പിച്ചു. സ്ഥിരമായ പ്രതിമാസ ആനുകൂല്യം (ഓണറേറിയം) ഏർപ്പെടുത്തുക, കേന്ദ്രത്തിന്റെ ഓൺലൈൻ പേയ്മെന്റ് സംവിധാനം ആശ സോഫ്റ്റ് എടുത്തുകളയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ഫ്രീഡം പാർക്കിൽ പകലും രാത്രിയുമായി നടന്ന ധർണയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനയ്യായിരത്തോളം ആശ വർക്കർമാരാണു പങ്കെടുത്തത്. 3500 രൂപ സ്ഥിരമായ ഓണറേറിയം സർക്കാർ നൽകാമെന്ന് ആരോഗ്യമന്ത്രി രമേശ് കുമാർ ഉറപ്പുനൽകി. ആനുകൂല്യത്തിന് അർ‌ഹരായവരെ കണ്ടെത്താനും അവരുടെ അക്കൗണ്ട് വഴി ഓണറേറിയം നൽകാനുമുള്ള കേന്ദ്ര സർക്കാരിന്റെ ആശ സോഫ്റ്റിലെ തകരാർ പരിഹരിക്കാനും മന്ത്രി നിർദേശം നൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ബെംഗളൂരുവിൽ നാളെ കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്
[masterslider id="10"]

Related posts