ട്രാഫിക് നിയമ ലംഘകരെ ജാഗ്രതൈ! കഴുത്തിൽ ക്യാമറയും തൂക്കി അവർ വരുന്നു.ബെംഗളൂരു പോലീസിന്റെ പുതിയ ” അവതാരം” ഇങ്ങനെ.

ബെംഗളൂരു :ഒരു വലിയ സിറ്റി എന്ന നിലക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിന്റെ എത്രയോ ഇരട്ടി വാഹനങ്ങൾ ഓടുന്ന ഒരിടമാണ് ബെംഗളൂരു. ട്രാഫിക് നിയമങ്ങൾ പരിപാലിക്കുക എന്നതും നിയമ ലംഘകരെ പിടികൂടുക എന്നതും ട്രാഫിക് പോലീസുകാരന് ശ്രമകരമായ ജോലിയാണ്. ഈ ജോലിയിൽ സഹായകരമാകാൻ വേണ്ടി വർഷങ്ങൾക്ക് മുന്പ് തന്നെ ബെംഗളൂരു ട്രാഫിക് പോലീസിന് ഡിജിറ്റൽ ക്യാമറകൾ നൽകിയിരുന്നു. ഇപ്പോൾ ഒരു പുതിയ സംവിധാനവുമായാണ് ബെംഗളൂരു ട്രാഫിക് പോലീസ് വന്നിരിക്കുന്നത്, തിരക്കേറിയ ഇടങ്ങളിൽ ട്രാഫിക് നിയമലംഘനം നടത്തുന്നവരെ പിടികൂടാൻ കഴുത്തിൽ തൂക്കിയിട്ട ക്യാമറകളുമായി പോലീസ് നഗരത്തിൽ ഉണ്ടാവും. കഴുത്തിൽ…

Read More

ജനരോഷത്തിന് മുന്‍പില്‍ പിടിച്ചു നില്ക്കാനായില്ല;ഉരുക്ക് ഫ്ലൈഓവര്‍ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറി.

ബെന്ഗളൂരു : 2700 കോടി രൂപ ചെലവഴിച്ച് നഗരത്തിലെ ചാലുക്യ സര്‍ക്കിളില്‍ നിന്നും എയര്‍പോര്‍ട്ട് റോഡ്‌ ലേക്ക് നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്ന സ്റ്റീല്‍ ഫ്ലൈഓവറില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറി.നഗര വികസന കാര്യമന്ത്രി ശ്രീ കെ ജെ ജോര്‍ജ് ഔദ്യോകികമായി അറിയിച്ചതാണ് ഇക്കാര്യം. വായിക്കുക : രാജ്യത്തെ ഏറ്റവും നീളം കൂടിയ ഇരുക്ക്‌ ഫ്ലൈ ഓവര്‍ വരുന്നു ,ബെന്ഗളൂരുവില്‍! വായിക്കുക :എതിര്‍ത്തും അനുകൂലിച്ചും തദ്ദേശവാസികള്‍;ഉരുക്ക് മേല്‍പ്പാതയുടെ നിര്‍മാണം ഒന്നാം തീയതി തന്നെ തുടങ്ങും;ആദ്യ ഘട്ടത്തിന് ഉള്ള 95 കോടി അനുവദിച്ചു. വായിക്കുക : നാളെ നടക്കേണ്ട നിർമ്മാണ…

Read More

കര്‍ണാടകയിൽ സര്‍ക്കാര്‍മേഖലയില്‍ ആറു മെഡിക്കല്‍ കോളേജുകള്‍കൂടി വരുന്നു.

ബെംഗളൂരു: കര്‍ണാടകയിൽ സര്‍ക്കാര്‍മേഖലയില്‍ ആറു മെഡിക്കല്‍ കോളേജുകള്‍കൂടി സ്ഥാപിക്കുമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രി ശരണ്‍പ്രകാശ് ആര്‍. പാട്ടീല്‍ അറിയിച്ചു. ധനകാര്യമന്ത്രാലയത്തിന് അനുമതി ലഭിച്ചാല്‍ മെഡിക്കല്‍ കോളേജുകളുടെ പ്രാരംഭപ്രവര്‍ത്തനം തുടങ്ങാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ബാഗല്‍കോട്ട്, ഹാവേരി, ചിത്രദുര്‍ഗ, തുമകൂരു, ചിക്കബെല്ലാപുര്‍, യാദ്ഗീര്‍ എന്നിവിടങ്ങളിലാണ് കോളേജുകള്‍ സ്ഥാപിക്കുക. ബെംഗളൂരുവിലെ ബൗറിങ് ആശുപത്രി മെഡിക്കല്‍ കോളേജായി ഉയര്‍ത്താനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ സര്‍ക്കാര്‍ മേഖലയില്‍ ആറു മെഡിക്കല്‍ കോളേജുകള്‍ ആരംഭിച്ചിരുന്നു.

Read More

പിണറായി വിജയന്‍റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി പ്രതിഫലം!

ഭോപ്പാല്‍: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി പ്രതിഫലം നല്‍കുമെന്ന് ആര്‍എസ്എസ് നേതാവ്. മധ്യപ്രദേശിലെ ഉജ്ജയ്നിലെ ഡോ.ചന്ദ്രാവത്ത് എന്ന ആര്‍എസ്എസ് പ്രമുഖാണ് വിവാദ പ്രസ്താവന നടത്തിയത്. ഉജ്ജയ്നിലെ ഒരു പൊതുപരിപാടിയില്‍ സ്ഥലം എംപിയും എംഎല്‍എയുടെയും സാന്നിധ്യത്തിലാണ് പ്രസ്താവന. തന്‍റെ സ്വത്തുക്കള്‍ മുഴുവന്‍ വിറ്റിട്ടായാലും പിണറായിയുടെ തലയെടുക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കും എന്നാണ് ഡോ.ചന്ദ്രവത്ത്, സ്ഥലം എംപി ചിന്താമണി മാളവ്യ, എംഎഎല്‍എ മോഹന്‍ യാദവ് എന്നിവരുടെ സാന്നിധ്യത്തില്‍ പ്രസ്താവിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നിരന്തരം കൊല്ലപ്പെടുത്തുന്ന രീതിയാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിക്കുന്നത് എന്നായിരുന്നു ആര്‍എസ്…

Read More

വിഷു- ഈസ്റ്റർ അവധി:ടിക്കറ്റ് കിട്ടിയില്ലേ? സ്പെഷൽ ട്രെയിൻ ഉണ്ട്, മൈസൂർ- എറണാകുളം സ്പെഷൽ ബെംഗളൂരു വഴി.

ബെംഗളൂരു : മധ്യവേനലവധിക്കും ഈസ്റ്റർ, വിഷു ആഘോഷങ്ങൾക്കുമായി കേരളത്തിലേക്ക് പോകുന്നവർക്കായി മൈസൂരുവിൽ നിന്ന് എറണാകുളത്തേക്കും തിരിച്ചും ദക്ഷിണ പശ്ചിമ റെയിൽവേ പ്രതിവാര  സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. സുവിധ മാതൃകയിൽ ഉള്ള സ്പെഷൽ ഫെയർ മാതൃകയിൽ ഉള്ളതാണ്. ബെംഗളൂരു വഴി കടന്നു പോകുന്നതിനാൽ ബെംഗളുരു മലയാളികൾക്കും ഈ ട്രെയിൻ ഉപകാരപ്പെടും. മൈസൂർ- എറണാകുളം ജംഗ്ഷൻ സ്പെഷൽ ട്രെയിൻ (06042) ബുധനാഴ്ചകളിൽ, ഏപ്രിൽ 5, 12, 19, 26 തീയതികളിൽ രാത്രി 9 ന് മൈസൂരുവിൽ നിന്ന് യാത്ര തുടങ്ങും വ്യാഴാഴ്ച ഉച്ചക്ക് 1.20 ന് എറണാകുളം…

Read More

വിഷു-ഈസ്റ്റർ അവധി: കേരള ആർടിസി ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ടിക്കറ്റുകൾ ലഭ്യം; അവസാന നിമിഷത്തെ സ്വകാര്യ ബസുകളുടെ ചൂഷണത്തിന് തല വച്ചു കൊടുക്കാതെ ഉടൻ തന്നെ സീറ്റുകൾ ഉറപ്പിക്കുക.

ബെംഗളൂരു : ഈ വർഷത്തെ വിഷു എല്ലാ വർഷത്തെയും പോലെ ഏപ്രിൽ 14 വെള്ളിയാഴ്ചയാണ് എന്നാൽ അന്നേ ദിവസം തന്നെയാണ് ക്രിസ്തുമത വിശ്വാസികളുടെ വിശേഷ ദിവസമായ ദുഃഖ വെള്ളിയും വരുന്നത്. അതിന് തലേ ദിവസമാണ് പെസഹ വ്യാഴം. അതു കഴിഞ്ഞു വരുന്ന ഞായറാഴ്ച, 16 ന് ആണ് ഈസ്റ്റർ. സ്വാഭാവികമായും രണ്ട് ഉൽസവങ്ങൾ ഒന്നിച്ച് വരുമ്പോൾ ബെംഗളുരുവിൽ നിന്നും കേരളത്തിലേക്ക് യാത്രക്കാരുടെ ഒരൊഴുക്ക് ഉണ്ടാകും. കൂടുതൽ യാത്രക്കാർ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യാൻ സാദ്ധ്യതയുള്ള ദിവസങ്ങൾ ഏപ്രിൽ 12, 13 തീയതികൾ ആണ്.…

Read More

നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തെ മുന്‍ നിര്‍ത്തി സ്ത്രീ സുരക്ഷയില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ ചോദ്യോത്തര വേള ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.

തിരുവനന്തപുരം:നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തെ മുന്‍ നിര്‍ത്തി സ്ത്രീ സുരക്ഷയില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ ചോദ്യോത്തര വേള ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. രാവിലെ എട്ടരയ്ക്ക് ചോദ്യോത്തര വേള തുടങ്ങിയപ്പോള്‍ തന്നെ സ്ത്രീ സുരക്ഷയും ക്രമസമാധാന പ്രശ്‌നവും ചൂണ്ടിക്കാട്ടി പ്രതിപക്ഷാംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചു. ബാനറുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്നും, മുഖ്യമന്ത്രി സത്യസന്ധമായല്ല സംസാരിക്കുന്നതെന്നും പ്രതിപക്ഷം ആരോപണമുന്നയിച്ചു. വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് എം.എല്‍.എമാരായ അനൂപ് ജേക്കബ്, പി.ടി തോമസ്, ടി.എ അഹമ്മദ് എന്നിവര്‍ നല്‍കിയ അപേക്ഷ സ്പീക്കര്‍ നിഷേധിച്ചതോടെ പ്രതിപക്ഷ എം.എല്‍.എമാര്‍ സഭയ്ക്കുളളില്‍ കുത്തിയിരുന്നു…

Read More

ഒരു രൂപയ്ക്കു ഒരു കിലോ മത്തി കിട്ടിയാല്‍ പുളിക്കുമോ? ഇന്ന് മാത്രം.

ബെന്ഗളൂരു : മലയാളികള്‍ ഉടമസ്ഥര്‍ ആയിട്ടുള്ള ഒരു ഓണ്‍ലൈന്‍ മാര്‍ക്കറ്റ്‌ ആണ് ഫ്രഷ്‌ ടു ഹോം എന്നത്.കുറച്ചു വര്‍ഷങ്ങളായി പാലക്കാട്‌,കൊച്ചി,ഡല്‍ഹി,എന്‍ സി ആര്‍,തിരുവനന്തപുരം,  ബെന്ഗളൂരു,കെ ജി എഫ്,മൈസുരു തുടങ്ങിയ സ്ഥലങ്ങളിലും സര്‍വിസ് നടത്തുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ “മത്സ്യ-മാംസ”ചന്തയാണ് ഫ്രെഷ് ടു ഹോം.ബെന്ഗളൂരുവില്‍ ഒരു ലക്ഷം ഉപഭോക്താക്കളെ ലഭിച്ച സന്തോഷം പങ്കിടുന്ന വേളയില്‍ ആണ് ഒരു രൂപക്ക് ഒരു കിലോ “നാടന്‍ തലശ്ശേരി മത്തി” നല്‍കുന്നത്. ഓണ്‍ലൈന്‍ വഴിയോ ആപ് വഴിയോ നിങ്ങള്‍ ഇന്ന് ഏതെങ്കിലും മത്സ്യം ഇന്നും ഓര്‍ഡര്‍ ചെയ്യുകയാണെങ്കില്‍ ഒരു…

Read More

കബാലി അടക്കം പല സിനിമകളും വമ്പന്‍ നഷ്ട്ടമായിരുന്നു;കണക്കുകള്‍ പെരുപ്പിച്ച് കാണിച്ചത്.

ചെന്നൈ: വന്‍ഹിറ്റെന്ന് പറയുന്ന പല തമിഴ്പടങ്ങളും സൂപ്പര്‍ഫ്ലോപ്പുകളായിരുന്നു എന്ന വെളിപ്പെടുത്തലുകള്‍ തമിഴ് സിനിമയെ പിടിച്ച് കുലുക്കുന്നു. അടുത്തിടെ ഇറങ്ങിയ പല സൂപ്പര്‍താര ചിത്രങ്ങളും നൂറുകോടി നേടിയെന്ന അവകാശവാദവുമായി രംഗത്ത് വന്നതില്‍ രോഷകുലരായ വിതരണക്കാരാണ് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തുവിടുന്നത്. കഴിഞ്ഞ ദിവസം സിങ്കം 3, ഭൈരവ എന്നീ ചിത്രങ്ങളുടെ കണക്കുകള്‍ വ്യാജമായി പറയുന്നു എന്ന് ആരോപിച്ച് വിജയ്, സൂര്യ എന്നിവരെ വിലക്കാന്‍ വിതരണക്കാര്‍ നീക്കം നടത്തുന്നു എന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. പലചിത്രങ്ങളും ചെന്നൈ പോലുള്ള നഗരപ്രദേശങ്ങളില്‍ വലിയ വിജയം നേടുന്നെങ്കിലും തമിഴ്നാട്ടിലെ മറ്റുഇടങ്ങളില്‍ വന്‍ നഷ്ടമാണുണ്ടാക്കുന്നത്…

Read More

മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ബി ജെ പി രണ്ടാം സ്ഥാനത്ത് മാത്രം;വോട്ട് അസധുവക്കലിനു ശേഷം നടന്ന വോട്ടെടുപ്പില്‍ ബി ജെ പി ക്യാമ്പില്‍ നിരാശ.

മുംബൈ: മഹാരാഷ്ട്രയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ചരിത്ര വിജയം. പത്തു മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ എട്ടിടത്തും അധികാരമുറപ്പിച്ച ബിജെപി, ബൃഹന്‍മുംബൈ കോര്‍പ്പറേഷനില്‍ 84 സീറ്റുകള്‍ നേടിയ ശിവസേനയ്ക്ക് പിന്നില്‍ 82 സീറ്റുകളോടെ കരുത്തു കാട്ടി. ജില്ലാ പഞ്ചായത്തുകളില്‍ ഭൂരിപക്ഷവും ബിജെപിക്കൊപ്പമാണ്. നോട്ട് അസാധുവാക്കല്‍ ജനങ്ങള്‍ പൂര്‍ണ്ണ മനസോടെ അംഗീകരിച്ചതിന്റെ തെളിവുകൂടിയാണ് ബിജെപിയുടെ തകര്‍പ്പന്‍ ജയം. കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചാണ് നേരിട്ടത്. ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പ്പറേഷനായ മുംബൈയില്‍ 227 സീറ്റുകളില്‍ 82 സീറ്റുകളാണ് ബിജെപി കരസ്ഥമാക്കിയത്. 2012ല്‍ നേടിയതിനേക്കാള്‍ മൂന്നിരട്ടി…

Read More