കര്‍ണാടകയിൽ സര്‍ക്കാര്‍മേഖലയില്‍ ആറു മെഡിക്കല്‍ കോളേജുകള്‍കൂടി വരുന്നു.

ബെംഗളൂരു: കര്‍ണാടകയിൽ സര്‍ക്കാര്‍മേഖലയില്‍ ആറു മെഡിക്കല്‍ കോളേജുകള്‍കൂടി സ്ഥാപിക്കുമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രി ശരണ്‍പ്രകാശ് ആര്‍. പാട്ടീല്‍ അറിയിച്ചു.

ധനകാര്യമന്ത്രാലയത്തിന് അനുമതി ലഭിച്ചാല്‍ മെഡിക്കല്‍ കോളേജുകളുടെ പ്രാരംഭപ്രവര്‍ത്തനം തുടങ്ങാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ബാഗല്‍കോട്ട്, ഹാവേരി, ചിത്രദുര്‍ഗ, തുമകൂരു, ചിക്കബെല്ലാപുര്‍, യാദ്ഗീര്‍ എന്നിവിടങ്ങളിലാണ് കോളേജുകള്‍ സ്ഥാപിക്കുക.

  വോട്ടർ പട്ടിക പുതുക്കലിനിടെ ഉദ്യോഗസ്ഥന് മർദ്ദനം

ബെംഗളൂരുവിലെ ബൗറിങ് ആശുപത്രി മെഡിക്കല്‍ കോളേജായി ഉയര്‍ത്താനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ സര്‍ക്കാര്‍ മേഖലയില്‍ ആറു മെഡിക്കല്‍ കോളേജുകള്‍ ആരംഭിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts