മികച്ച നടന്‍ വിനായകന്‍ ,നടി രജീഷ വിജയന്‍ ,മാന്‍ഹോള്‍ മികച്ച ചിത്രം;സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം പ്രഖ്യാപിച്ചു. വിധു വിന്‍സന്റ് സംവിധാനം ചെയ്‌ത മാന്‍ഹോള്‍ എന്ന സിനിമയാണ് മികച്ച ചിത്രം. വിധു വിന്‍സന്റ് തന്നെയാണ് മികച്ച സംവിധായികയ്‌ക്ക് ഉള്ള പുരസ്ക്കാരം സ്വന്തമാക്കിയത്. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകന്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിയായി അനുരാഗ കരിക്കിന്‍വെള്ളം എന്ന സിനിമയിലെ നായികാവേഷം ചെയ്‌ത രജീഷ വിജയന്‍ അര്‍ഹയായി. മറ്റ് പ്രധാന പുരസ്ക്കാരങ്ങള്‍ ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രം- മഹേഷിന്‍റെ പ്രതികാരം. മികച്ച കഥ- സലീംകുമാര്‍. ചിത്രം മികച്ച സ്വഭാവനടി കാഞ്ചന പി.കെ. (ഓലപ്പീപ്പി) . മികച്ച…

Read More

വാളയാറില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സഹോദരിമാരായ രണ്ടു പെണ്‍കുട്ടികളും ബലാല്‍സംഗത്തിന് ഇരയായതായി പൊലീസ്.രണ്ടു ബന്ധുക്കള്‍ പിടിയില്‍.

പാലക്കാട്: വാളയാറില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സഹോദരിമാരായ രണ്ടു പെണ്‍കുട്ടികളും ബലാല്‍സംഗത്തിന് ഇരയായതായി പൊലീസ്. ഐ ജി എംആര്‍ അജിത് കുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയതായി ഒരു സ്വകാര്യ ചാനെല്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ ദുരൂഹമരണത്തിനാണ് കേസ് എടുത്തിട്ടുള്ളതെന്നും ഐ ജി എംആര്‍ അജിത് കുമാര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അടുത്ത ബന്ധു ഉള്‍പ്പടെ മൂന്നു പേര്‍ പൊലീസ് കസ്റ്റഡിയിലാണ്. പെണ്‍കുട്ടിയുടെ ഇളയച്ഛന്റെ മകനാണ് പൊലീസ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. ഒരു മാസത്തെ ഇടവേളയിലാണ് സഹോദരിമാരായ രണ്ടു പെണ്‍കുട്ടികളെ തൂങ്ങിമരിച്ച…

Read More

പകരം വീട്ടി ഇന്ത്യ;ബെന്ഗളൂരു ടെസ്റ്റില്‍ 75 റണ്‍സിന്റെ വിജയം.

ബംഗളുരു: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്. തോല്‍വിയുടെ വക്കോളമെത്തിയ മല്‍സരത്തില്‍ 75 റണ്‍സിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചത്. ഇതോടെ നാലു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഒപ്പത്തിനൊപ്പമാണ് (1-1). ഇന്ത്യ ഉയര്‍ത്തിയ 188 റണ്‍സിന്റെ വിജയലക്ഷ്യം തേടി ബാറ്റുചെയ്‌ത ഓസ്‌ട്രേലിയയുടെ ഇന്നിംഗ്സ് വെറും 112 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 41 റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്ത ആര്‍ അശ്വിനാണ് ഓസ്‌ട്രേലിയയെ തകര്‍ത്തത്. ഉമേഷ് യാദവ് രണ്ടു വിക്കറ്റെടുത്തപ്പോള്‍, ജഡേജ, ഇഷാന്ത് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. ഓസീസ് നിരയില്‍ 28 റണ്‍സെടുത്ത നായകന്‍…

Read More

മന്ത്രവാദത്തിന്‍റെ പേരില്‍ പത്തുവയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ ബന്ധുക്കള്‍ അടക്കം നാലുപേര്‍ പിടിയില്‍

ബെംഗളൂരു: മന്ത്രവാദത്തിന്‍റെ പേരില്‍ പത്തുവയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ ബന്ധുക്കള്‍ അടക്കം നാലുപേര്‍ പിടിയില്‍. ബെംഗളൂരുവിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവം നടന്നത്. കര്‍ണാടകയിലെ മഗഡി രാമനാഗര്‍ ജില്ലയിലാണ് സംഭവം. സുനകല്‍മുഹമ്മദ് നൂറുള്ളയുടെയും ജമീലയുടെയും ആയിഷ എന്ന പത്തുവയസുകാരിയാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ കേസില്‍ മുഹമ്മദ് വാസില്‍ (42), റഷീദുന്നീസ (38), മന്ത്രവാദി നസീം താജ് (33) എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കൊപ്പം കൗമാരക്കാരനും പിടിയിലായിട്ടുണ്ട്. സംഭവത്തില്‍ മൂന്നുദിവസം മുമ്പ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഹൊസഹള്ളി റോഡിന് സമീപത്തെ കനാലില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം കഴുത്ത് മുറിച്ചനിലയിലും കാലില്‍…

Read More

വയനാട്ടില്‍ കല്‍പറ്റയ്ക്ക് സമീപമുളള യത്തീംഖാനയിലെ പ്രായപൂര്‍ത്തിയാകാത്ത ഏഴുപെണ്‍കുട്ടികള്‍ പീഡനത്തിനിരയായി.

കല്‍പ്പറ്റ: വയനാട്ടില്‍ കല്‍പറ്റയ്ക്ക് സമീപമുളള യത്തീംഖാനയിലെ പ്രായപൂര്‍ത്തിയാകാത്ത ഏഴുപെണ്‍കുട്ടികള്‍ പീഡനത്തിനിരയായി.പതിനഞ്ച് വയസിനു താഴെയുളള പെണ്‍കുട്ടികളെ അനാഥാലയത്തിന് സമീപത്തുളള കടയില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കല്‍പറ്റ പൊലീസ് കസറ്റഡിയില്‍ എടുത്തു. പ്രതികള്‍ക്കെതിരെ പോക്സോ നിയമം ചുമത്തി കേസെടുത്തു.കുട്ടികള്‍‌ പുറത്തുപോകുന്ന അവസരങ്ങളില്‍  മധുരപലഹാരങ്ങള്‍ നല്‍കി കടയിലേക്ക്  വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് അറിയിച്ചു. കേസ് അന്വേഷണഘട്ടത്തിലാണെന്നും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും വയനാട്  ജില്ലാ പൊലീസ് മേധാവി രാജ്പാല്‍ മീണ പറഞ്ഞു.

Read More

ബജറ്റ് ചോര്‍ച്ച: നിയമസഭയെ ഇന്ന് പ്രക്ഷുബ്‍ധമാക്കിയേക്കും.

തിരുവനന്തപുരം: ബജറ്റ് ചോര്‍ന്നെന്ന ആരോപണം നിയമസഭയെ ഇന്ന് പ്രക്ഷുബ്‍ധമാക്കിയേക്കും. ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനമുണ്ടായെന്നാണ് പ്രതിപക്ഷ വിലയിരുത്തല്‍ . അതുകൊണ്ടുതന്നെ ചോര്‍ച്ചയുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ധനമന്ത്രി രാജി വയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമായി ഉന്നയിക്കും. അതിനിടെ ബജറ്റ് ചര്‍ച്ചയ്ക്കും ഇന്ന് തുടക്കമാകും . മൂന്ന് ദിവസമാണ് ചര്‍ച്ച . ഡപ്യൂട്ടി സ്പീക്കറാണ് ആദ്യം സംസാരിക്കുക .

Read More

മണികിലുക്കം നിലച്ചിട്ട് ഒരു വര്ഷം.

മലയാളസിനിമയ്ക്കും കലാസാംസ്കകാരിക മേഖലയേ്ക്കും നികത്താനാവാത്ത നഷ്ടമായി കലാഭവൻ മണി വിടവാങ്ങിയിട്ട്  ഇന്ന് ഒരു വർഷം. തന്മയത്വമാർന്ന കഥാപാത്രങ്ങളിലൂടെയും മണ്ണിന്റെ മണമുള്ള ഈണങ്ങളിലൂടെയും മലയാളി ഹൃദയങ്ങളിൽ നൊമ്പരപ്പെടുത്തുന്ന ഒരു ഓർമയായി മണി ഇന്നും ജീവിക്കുന്നു. ചാലക്കുടിയിൽ രാമൻ – അമ്മിണി ദന്പതികളുടെമകനായി 1971ൽ ജനനം. ദരിദ്രകുടുംബാംഗമായിരുന്ന മണി ഓട്ടോറിക്ഷ ഓടിച്ച് ജീവിത വൃത്തിയ്ക്ക് വക കണ്ടെത്തി. മിമിക്രിയിലൂടെയും നാടകത്തിലൂടെയും കലാഭവനിലെത്തി. അങ്ങനെ മണി കലാഭവൻ മണിയായി. അക്ഷരം എന്ന ചിത്രത്തിൽ ഒരു ഓട്ടോ റിക്ഷ ഡ്രൈവറുടെവേഷത്തിൽ മണി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. സുന്ദർദാസ് ചിത്രം സല്ലാപത്തിലൂടെ…

Read More

ബാലികാ പീഡനം: ബെല്ലന്തൂരിലെ പ്രീ സ്കൂൾ അടച്ചു പൂട്ടാൻ ഉത്തരവ്.

ബെംഗളൂരു : സ്കൂൾ സൂപ്പർവൈസർ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി ഉയർന്ന ബെല്ലന്തൂരിലെ പ്രീ നഴ്സറി സ്കൂൾ അടച്ചു പൂട്ടാൻ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻ (ഡി പി ഐ) ഉത്തരവിട്ടു.ഇവിടെ പഠിച്ചിരുന്ന കുട്ടികളെ സമീപത്തേ റജിസ്ടേഡ് പ്രീ സ്കൂളുകളിൽ ചേർക്കാൻ രക്ഷിതാക്കളോട് നിർദ്ദേശിച്ചു. മൂന്നര വയസ്സുള്ള മകൾ പീഡനത്തിന് ഇരയായെന്ന രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് സ്കൂൾ സൂപ്പർവൈസർ മഞ്ജുനാഥിനെയാണ് പോലീസ് ആദ്യം അറെസ്റ്റ് ചെയ്തത്.സ്കൂളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തുകയും കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തതിന് സ്കൂൾ ചെയർമാനേയും  പ്രിൻസിപ്പാളിനെയും അറസ്റ്റ്…

Read More

കേരള ബജെറ്റ് 2017 ഒറ്റ നോട്ടത്തില്‍.

മൃഗസംരക്ഷണത്തിന് 308 കോടി നല്‍കും ക്ഷീരവികസനത്തിന് 97 കോടി അനുവദിച്ചിട്ടുണ്ട് മറൈന്‍ ആംബുലന്‍സ് സംവിധാനത്തിന് രണ്ടു കോടി നീക്കിവെച്ചു ലക്ഷ്യമിടുന്നത് അഗതിരഹിത സംസ്ഥാനം വിപണി ഇടപെടലിന് 420 കോടിരൂപ ആരോഗ്യമേഖലയ്‌ക്ക് ഊന്നല്‍; ചികില്‍സാസഹായ പദ്ധതികള്‍ തുടരും വിദ്യാഭ്യാസമേഖല ഹൈടെക് ആക്കും എസ് സി / എസ് ടി വിഭാഗക്കാര്‍ക്ക് 574 കോടി ഭിന്നശേഷിക്കാര്‍ക്കായി 250 കോടി സ്മാര്‍ട്ട്‌സിറ്റി മിഷന് 100കോടി ജന്റം പദ്ധതിക്ക് 150കോടി സര്‍ക്കസ് കലാകാരന്‍മാര്‍ക്ക് സഹായം കയര്‍ മേഖലയ്ക്ക് 128 കോടി പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് 270 കോടി റോഡ് വികസനത്തിന് വന്‍ പദ്ധതി…

Read More

സ്പെഷൽ ട്രെയിൻ ബുക്കിംഗ് ആരംഭിച്ചു;എപ്രിൽ 5, 12 തീയതികളിലേക്ക് ടിക്കറ്റുകൾ ലഭ്യം.

ബെംഗളുരു: രണ്ട് ദിവസം മുൻപ് പ്രഖ്യാപിച്ച മൈസുരു – ബെംഗളൂരു- എറണാകുളം പ്രതിവാര സ്പെഷൽ ട്രെയിനിന്റെ ബുക്കിംഗ് ആരംഭിച്ചു. ഏപ്രിൽ 5, 12 തീയതികളിലേക്ക്  ടിക്കറ്റ് ലഭ്യമാണ്. തിരക്ക് കൂടുന്നതിനനുസരിച്ച് ചാർജ് കൂടുന്ന ട്രൈയിനിൽ എത്രയും വേഗം ടിക്കറ്റ് ബുക്ക് ചെയ്യുന്നതിലൂടെ കാശു ലാഭിക്കാന്‍ കഴിയും. മൈസൂർ- എറണാകുളം ജംഗ്ഷൻ സ്പെഷൽ ട്രെയിൻ (06042) ബുധനാഴ്ചകളിൽ, ഏപ്രിൽ 5, 12, 19, 26 തീയതികളിൽ രാത്രി 9 ന് മൈസൂരുവിൽ നിന്ന് യാത്ര തുടങ്ങും വ്യാഴാഴ്ച ഉച്ചക്ക് 1.20 ന് എറണാകുളം ജംഗ്ഷനിലെത്തും തിരിച്ച്…

Read More