ബെംഗളൂരു: വിനോദ സഞ്ചാര മേഘലയുടെ ഉന്നമനത്തിനായി നടപ്പിലാക്കുന്ന ബ്രാന്റിംഗ് ബെംഗളൂരു പദ്ധതിയുടെ ലോഗോ തയ്യാറാക്കുന്നവർക്ക് 5 ലക്ഷം രൂപ സമ്മാനം ലഭിക്കും.കർണാടക ടൂറിസം വികസന കോർപറേഷനാണ് തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ ക്കും കാപ്ഷനും സമ്മാനം പ്രഖ്യാപിച്ചിട്ടുള്ളത്. അപേക്ഷകൾ മാർച്ച് 31 ന് അകം ഇ മെയ്ലിൽ ലഭിക്കണം, വിലാസം :jdpmu-tourism@karnataka.gov.in വെബ് സൈറ്റ് : www.kstdc.co
Read MoreYear: 2017
ഭാവനയുടെ വിവാഹ നിശ്ചയം കഴിഞ്ഞു;കന്നഡ നിര്‍മാതാവ് നവീന്‍ ആണ് വരന്‍.
കൊച്ചി: മലയാളത്തിലെ മുൻനിര നായിക ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു. പ്രമുഖ കന്നട നിർമ്മാതാവും ബിസിനസ്സുകാരനുമായ നവീനാണ് വരൻ. ആഡംബരമൊഴിവാക്കി കൊച്ചിയിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മഞ്ജു വാര്യർ മാത്രമാണ് സിനിമാ മേഖലയിൽനിന്ന് പങ്കെടുത്ത പ്രമുഖ വ്യക്തിത്വം. വിവാഹം ഉടനുണ്ടാകില്ലെന്നാണ് ഭാവനയോട് അടുത്ത വൃത്തങ്ങൾ നല്കുന്ന സൂചന. ഭാവനയുടെ കുടുംബാംഗങ്ങൾക്കെല്ലാം സുപരിചിതനാണ് നവീൻ. ഇടയ്ക്കിടെ തൃശൂരിൽ സന്ദർശനം നടത്താറുള്ള ഇദ്ദേഹവുമായി നല്ല ബന്ധമാണ് എല്ലാവർക്കുമുള്ളത്. 2014ൽ വിവാഹിതരാകാനായിരുന്നു പദ്ധതിയെങ്കിലും വളരെ മുൻപ് പല സിനിമകൾക്കും ഡേറ്റ് നൽകിയതിനാൽ തിരക്കുമൂലം കഴിഞ്ഞില്ല.…
Read Moreശിവസേനയെ പ്രതിപക്ഷം വാടകയ്ക്കെടുത്തെന്ന് മുഖ്യമന്ത്രി; നിയമസഭ സ്തംഭിച്ചു
തിരുവനന്തപുരം: മറൈൻ ഡ്രൈവിലെ ശിവസേനയുടെ സദാചാര ഗുണ്ടായിസം തടയുന്നതിലെ പോലീസ് വീഴ്ചയെ ചൂണ്ടിക്കാട്ടി ഭരണ പക്ഷത്തിനെതിരെ രംഗത്ത് വന്ന പ്രതിപക്ഷത്തിനെതിരെ ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശിവസേനക്കാര്‍ക്ക് പിന്നില്‍ കോണ്‍ഗ്രസാണെന്നും ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്ക്കെടുത്തതാണോ എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം നിയമസഭയെ പ്രക്ഷുബ്ധമാക്കി. മറൈൻ ഡ്രൈവിലുണ്ടായത് നാടകമാണെന്നു പറഞ്ഞ മുഖ്യമന്ത്രി അതിനു പിന്നിൽ പ്രതിപക്ഷമാണെന്ന് ആരോപിച്ചതാണ് പ്രശ്നങ്ങൾക്കു കാരണം. ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്ക്കെടുത്തതാണോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഗുരുവായൂർ ക്ഷേത്രത്തിലേക്കു പ്രസാദമൂട്ടിനു കൊണ്ടുവന്ന 15000 ലീറ്റർ ജലം പോലീസ് നോക്കിനിൽക്കെ ഗുണ്ടകൾ മറിച്ചുകളഞഅഞെന്നും പോലീസ് ഗുണ്ടകള്‍ക്ക്…
Read Moreപോലിസ് നു വീഴ്ച പറ്റി :മുഖ്യമന്ത്രി
കൊച്ചി: മറൈന്‍ഡ്രൈവില്‍ ഒതുങ്ങിയ മൂലകളില്‍ തമ്പടിച്ചിരുന്ന യുവതീ യുവാക്കളെ തല്ലിയോടിച്ച സംഭവത്തില്‍ പോലീസിനു വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശിവസേന പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സംഭവം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ നല്‍കിയ അടിയന്തര പ്രമേയത്തിനു മറുപടി നല്‍കവേയാണ് മുഖ്യമന്ത്രി പോലീസിന് വീഴ്ച പറ്റിയതായി തുറന്നു സമ്മതിച്ചത്. മറൈന്‍ഡ്രൈവില്‍ യുവതീ യുവാക്കളെ തല്ലിയോടിച്ച സംഭവം ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തുനിന്ന് ഹൈബി ഈഡന്‍ എംഎല്‍എയാണ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയത്. മറൈന്‍ ഡ്രൈവിലുണ്ടായ സംഭവം കേരളത്തിനാകെ അപമാനമാണെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടി സംസാരിക്കവേ…
Read Moreബംഗളൂരുവില്‍ അവിവാഹിതരായ സ്ത്രീകളെ കത്തിമുനയില്‍ ലൈംഗീക അതിക്രമണത്തിന് ഇരയാക്കുന്ന യുവാവിനെ പോലീസ് വെടിവെച്ചിട്ട് പിടികൂടി; ഇയാള്‍ ഇരയാക്കുന്നത് പി ജി കളില്‍ താമസിക്കുന്ന പെണ്‍കുട്ടികളെ.
ബംഗളൂരു: അവിവാഹിതരായ സ്ത്രീകളെ കത്തിമുനയില്‍ ലൈംഗീക അതിക്രമണത്തിന് ഇരയാക്കുന്ന യുവാവിനെ പോലീസ് വെടിവെച്ചിട്ട് പിടികൂടി. ബംഗളുരു ഇലക്ട്രോണിക് സിറ്റിക്ക് അടുത്തുള്ള മടിവാളയില്‍ നിന്ന് ഹൊസൂര് റോഡ് ലെ പിജികളില്‍ ലൈംഗീകാതിക്രമങ്ങള്‍ തുടര്‍ക്കഥയായതിനു പിന്നാലെയാണ് ഇയാള്‍ പോലീസ് പിടിയിലാകുന്നത്. മാറത്തഹള്ളിയില്‍ നിന്ന് പോലീസ് വെടിവെച്ച് പിടികൂടിയ 30 കാരനായ ശിവരാമ റെഡ്ഡി കുന്ദലഹള്ളി ഗേറ്റിലെ പിജിയില്‍ കയറി 23 വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതിയാണ്. വെറും ഒരു കേസല്ല ഇയാര്‍ക്കെതിരെയുള്ളത്. മൂന്ന് വര്‍ഷത്തിനു മുമ്പ് ഇലക്‌ട്രോണിക്‌സിറ്റിയ്ക്കു സമീപം ജാര്‍ഖണ്ഡ് സ്വദേശിനിയായ 25 കാരിയായ സോഫ്റ്റ് വെയര്‍…
Read Moreഭോപ്പാല്‍ തീവണ്ടി അപകടത്തിനു പിന്നില്‍ ഐ എസ് ?
മധ്യപ്രദേശിലെ ഭോപ്പാല്‍-ഉജ്ജൈന്‍ പാസഞ്ചര്‍ ട്രെയിനിലെ ഭീകരാക്രമണത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റാണെന്ന് പൊലീസ്. സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം തുടങ്ങി. അതിനിടെ ഉത്തര്‍പ്രദേശിലെ താക്കൂര്‍ഗഞ്ചില്‍ ഒളിച്ചിരുന്ന ഐ.എസ് തീവ്രവാദി സെയ്ഫുള്ളയെ ഭീകര വിരുദ്ധസേന വധിച്ചു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നായി ആറ് പേരെയാണ് ഭോപ്പാല്‍-ഉജ്ജൈന്‍ പാസഞ്ചര്‍ ട്രെയിനിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുള്ളത്. അത്തീഫ് മസാഫര്‍ എന്നയാളാണ് സ്ഫോടനത്തിന്റെ സൂത്രധാരനെന്ന് മധ്യപ്രദേശ് പൊലീസ് അറിയിച്ചു. ഇവരില്‍ നിന്നും കിട്ടിയ വിവരമനുസരിച്ചാണ് സ്ഫോടനത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റാണെന്ന് പൊലീസ് ഉറപ്പിച്ച് പറയുന്നത് തീവണ്ടിയില്‍ പൈപ് ബോംബ്…
Read Moreസംസ്ഥാനത്ത് പെപ്സിയും കൊക്ക കോളയും വില്‍ക്കില്ല:വ്യാപാരികള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാപാരികള്‍ അടുത്ത ചൊവ്വാഴ്ച മുതല്‍ കൊക്കകോളയും പെപ്സിയും വില്‍ക്കില്ല. കടുത്ത വരള്‍ച്ച തുടരുമ്പോഴും കോള കമ്പനികള്‍ നടത്തുന്ന ജലചൂഷണത്തില്‍ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. മുഖ്യമന്ത്രിയുടെ പിന്തുണ തേടിയ ശേഷം ഇതു സംബന്ധിച്ച പ്രഖ്യാപനം മാര്‍ച്ച് 14ന് തിരുവനന്തപുരത്ത് നടത്തുമെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍ കോഴിക്കോട് പറഞ്ഞു. അടുത്ത ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്തെ കടകളില്‍ കൊക്കക്കോളയും പെപ്‍സിയും പൂര്‍ണ്ണമായി ബഹിഷ്കരിക്കാനാണ് വ്യാപാരികളുടെ തീരുമാനം. ഏഴ് ലക്ഷത്തോളം വ്യാപാരികള്‍ ഈ ബഹിഷ്കരണത്തില്‍ പങ്കാളികളാവുമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി…
Read Moreടി.പി സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്തു നിന്ന് മാറ്റിയത് യോഗ്യത ഇല്ലാത്തതിനാല്‍:മുഖ്യമന്ത്രി
തിരുവനന്തപുരം: ടി.പി സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്തു നിന്ന് മാറ്റിയത് അദ്ദേഹം യോഗ്യതയില്ലാത്ത ഉദ്യോഗസ്ഥനാണെന്ന് കണ്ടതുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അല്ലാതെ ജിഷ കേസുമായി ബന്ധപ്പെട്ടല്ലെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. ഇപ്പോള്‍ സെന്‍കുമാര്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ അദ്ദേഹത്തിന്റെ യോഗ്യതയില്ലാ എന്നതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ജിഷ കേസിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് സെൻകുമാറിനെ പോലീസ് മേധാവി സ്ഥാനത്തുനിന്നു മാറ്റിയതെന്നായിരുന്നു ആരോപണം. എന്നാൽ ഇത് തിരുത്തിയാണ് മുഖ്യമന്ത്രി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. പോലീസ് മേധാവി സ്ഥാനത്തുനിന്ന് ടി.പി സെന്‍കുമാറിനെ മാറ്റിയതിനെതിരെ സംസ്ഥാന സര്‍ക്കാരിനെ സുപ്രീം കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വ്യക്തി താല്പര്യത്തിന്റെ അടിസ്ഥാനത്തിലാണ്…
Read Moreആലുവ ബിനാനിപുരത്ത് മൂന്നും ഏഴും വയസുള്ള പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി.
ആലുവ: ആലുവ ബിനാനിപുരത്ത് മൂന്നും ഏഴും വയസുള്ള പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി. സംഭവത്തില്‍ അയല്‍വാസിയായ ഉണ്ണി തോമസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. സംസ്ഥാനത്ത് സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമം വര്‍ദ്ധിച്ചുവരിയകായാണ്. ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ പീഡനക്കേസാണ് ആലുവയിലേത്.
Read Moreലോകത്തിലെ ഏറ്റവും മികച്ച 10 ചെറുകിട യുനിവേഴ്സിറ്റികളില്‍ നമ്മുടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ചരിത്രം കുറിച്ചു.
ബെന്ഗളൂരു:ചരിത്രത്തിലാദ്യമായ് ഇന്ത്യയിൽ നിന്നുള്ള സർവ്വകലാശാല ലോകത്തെ പ്രധാനപ്പെട്ട 10 യൂണിവേഴ്‌സിറ്റികളുടെ പട്ടികയിൽ.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ ബാംഗ്ലൂരിലെസർവ്വകലാശാലയാണ് പട്ടികയിൽ എട്ടാം സ്ഥാനത്ത് ഇടം നേടിയത്. ലോക്തതിലെ ചെറുകിട യൂണിവേഴ്‌സിറ്റകളുടെ ലോകറാങ്കിങ്ങിലാണ് ഇടം പിടിച്ചത്. മൊത്തം കണക്കുകളിലും ഇന്ത്യക്ക് നേട്ടമുണ്ടാക്കാനായി. ആദ്യ 20 റാങ്കുകാരുടെ പട്ടികയിൽ കഴിഞ്ഞ തവണ രണ്ട് സർവ്വകലാശാലകൾ ഇടം പിടിച്ചിരുന്നു. 5000ത്തിൽ താഴെ വിദ്യാർത്ഥികൾ പഠിക്കുന്ന സർവ്വകലാശാലകളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
Read More