വാളയാറില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സഹോദരിമാരായ രണ്ടു പെണ്‍കുട്ടികളും ബലാല്‍സംഗത്തിന് ഇരയായതായി പൊലീസ്.രണ്ടു ബന്ധുക്കള്‍ പിടിയില്‍.

പാലക്കാട്: വാളയാറില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സഹോദരിമാരായ രണ്ടു പെണ്‍കുട്ടികളും ബലാല്‍സംഗത്തിന് ഇരയായതായി പൊലീസ്. ഐ ജി എംആര്‍ അജിത് കുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയതായി ഒരു സ്വകാര്യ ചാനെല്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ ദുരൂഹമരണത്തിനാണ് കേസ് എടുത്തിട്ടുള്ളതെന്നും ഐ ജി എംആര്‍ അജിത് കുമാര്‍ പറഞ്ഞു.

  കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!

സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അടുത്ത ബന്ധു ഉള്‍പ്പടെ മൂന്നു പേര്‍ പൊലീസ് കസ്റ്റഡിയിലാണ്. പെണ്‍കുട്ടിയുടെ ഇളയച്ഛന്റെ മകനാണ് പൊലീസ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. ഒരു മാസത്തെ ഇടവേളയിലാണ് സഹോദരിമാരായ രണ്ടു പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. മൂത്ത കുട്ടിയെ ഇപ്പോള്‍ കസ്റ്റഡിയിലുള്ള ബന്ധു നിരവധി തവണ പീഡിപ്പിച്ചിരുന്നതായി അമ്മ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പതിമൂന്നുകാരിയായ മൂത്ത മകള്‍ ജനുവരി പതിമൂന്നിനും ഒമ്പതുകാരിയായ ഇളയമകള്‍ മാര്‍ച്ച് നാലിനുമാണ് വീട്ടിലെ ഉത്തരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകാൻ കാരണം അവൾ; ഡി.കെക്ക് മുന്നിൽ കടുത്ത വെല്ലുവിളികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  '200 യൂണിറ്റ് സൗജന്യമെന്ന് പറഞ്ഞിട്ട് ഇതാണോ അവസ്ഥ?'; സംസ്ഥാനത്ത് ഗൃഹജ്യോതി പദ്ധതിയിൽ നിന്ന് 7 ലക്ഷം കുടുംബങ്ങൾ പുറത്തേക്ക്! കാരണം ഇത്
[masterslider id="10"]

Related posts