തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം പ്രഖ്യാപിച്ചു. വിധു വിന്‍സന്റ് സംവിധാനം ചെയ്‌ത മാന്‍ഹോള്‍ എന്ന സിനിമയാണ് മികച്ച ചിത്രം. വിധു വിന്‍സന്റ് തന്നെയാണ് മികച്ച സംവിധായികയ്‌ക്ക് ഉള്ള പുരസ്ക്കാരം സ്വന്തമാക്കിയത്. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകന്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിയായി അനുരാഗ കരിക്കിന്‍വെള്ളം എന്ന സിനിമയിലെ നായികാവേഷം ചെയ്‌ത രജീഷ വിജയന്‍ അര്‍ഹയായി. മറ്റ് പ്രധാന പുരസ്ക്കാരങ്ങള്‍ ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രം- മഹേഷിന്‍റെ പ്രതികാരം. മികച്ച കഥ- സലീംകുമാര്‍. ചിത്രം മികച്ച സ്വഭാവനടി കാഞ്ചന പി.കെ. (ഓലപ്പീപ്പി) . മികച്ച…
Read MoreDay: 7 March 2017
വാളയാറില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സഹോദരിമാരായ രണ്ടു പെണ്‍കുട്ടികളും ബലാല്‍സംഗത്തിന് ഇരയായതായി പൊലീസ്.രണ്ടു ബന്ധുക്കള്‍ പിടിയില്‍.
പാലക്കാട്: വാളയാറില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സഹോദരിമാരായ രണ്ടു പെണ്‍കുട്ടികളും ബലാല്‍സംഗത്തിന് ഇരയായതായി പൊലീസ്. ഐ ജി എംആര്‍ അജിത് കുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയതായി ഒരു സ്വകാര്യ ചാനെല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ ദുരൂഹമരണത്തിനാണ് കേസ് എടുത്തിട്ടുള്ളതെന്നും ഐ ജി എംആര്‍ അജിത് കുമാര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അടുത്ത ബന്ധു ഉള്‍പ്പടെ മൂന്നു പേര്‍ പൊലീസ് കസ്റ്റഡിയിലാണ്. പെണ്‍കുട്ടിയുടെ ഇളയച്ഛന്റെ മകനാണ് പൊലീസ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. ഒരു മാസത്തെ ഇടവേളയിലാണ് സഹോദരിമാരായ രണ്ടു പെണ്‍കുട്ടികളെ തൂങ്ങിമരിച്ച…
Read Moreപകരം വീട്ടി ഇന്ത്യ;ബെന്ഗളൂരു ടെസ്റ്റില്‍ 75 റണ്‍സിന്റെ വിജയം.
ബംഗളുരു: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്. തോല്‍വിയുടെ വക്കോളമെത്തിയ മല്‍സരത്തില്‍ 75 റണ്‍സിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചത്. ഇതോടെ നാലു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഒപ്പത്തിനൊപ്പമാണ് (1-1). ഇന്ത്യ ഉയര്‍ത്തിയ 188 റണ്‍സിന്റെ വിജയലക്ഷ്യം തേടി ബാറ്റുചെയ്‌ത ഓസ്‌ട്രേലിയയുടെ ഇന്നിംഗ്സ് വെറും 112 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 41 റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്ത ആര്‍ അശ്വിനാണ് ഓസ്‌ട്രേലിയയെ തകര്‍ത്തത്. ഉമേഷ് യാദവ് രണ്ടു വിക്കറ്റെടുത്തപ്പോള്‍, ജഡേജ, ഇഷാന്ത് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. ഓസീസ് നിരയില്‍ 28 റണ്‍സെടുത്ത നായകന്‍…
Read Moreമന്ത്രവാദത്തിന്‍റെ പേരില്‍ പത്തുവയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ ബന്ധുക്കള്‍ അടക്കം നാലുപേര്‍ പിടിയില്‍
ബെംഗളൂരു: മന്ത്രവാദത്തിന്‍റെ പേരില്‍ പത്തുവയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ ബന്ധുക്കള്‍ അടക്കം നാലുപേര്‍ പിടിയില്‍. ബെംഗളൂരുവിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവം നടന്നത്. കര്‍ണാടകയിലെ മഗഡി രാമനാഗര്‍ ജില്ലയിലാണ് സംഭവം. സുനകല്‍മുഹമ്മദ് നൂറുള്ളയുടെയും ജമീലയുടെയും ആയിഷ എന്ന പത്തുവയസുകാരിയാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ കേസില്‍ മുഹമ്മദ് വാസില്‍ (42), റഷീദുന്നീസ (38), മന്ത്രവാദി നസീം താജ് (33) എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കൊപ്പം കൗമാരക്കാരനും പിടിയിലായിട്ടുണ്ട്. സംഭവത്തില്‍ മൂന്നുദിവസം മുമ്പ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഹൊസഹള്ളി റോഡിന് സമീപത്തെ കനാലില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം കഴുത്ത് മുറിച്ചനിലയിലും കാലില്‍…
Read Moreവയനാട്ടില്‍ കല്‍പറ്റയ്ക്ക് സമീപമുളള യത്തീംഖാനയിലെ പ്രായപൂര്‍ത്തിയാകാത്ത ഏഴുപെണ്‍കുട്ടികള്‍ പീഡനത്തിനിരയായി.
കല്‍പ്പറ്റ: വയനാട്ടില്‍ കല്‍പറ്റയ്ക്ക് സമീപമുളള യത്തീംഖാനയിലെ പ്രായപൂര്‍ത്തിയാകാത്ത ഏഴുപെണ്‍കുട്ടികള്‍ പീഡനത്തിനിരയായി.പതിനഞ്ച് വയസിനു താഴെയുളള പെണ്‍കുട്ടികളെ അനാഥാലയത്തിന് സമീപത്തുളള കടയില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കല്‍പറ്റ പൊലീസ് കസറ്റഡിയില്‍ എടുത്തു. പ്രതികള്‍ക്കെതിരെ പോക്സോ നിയമം ചുമത്തി കേസെടുത്തു.കുട്ടികള്‍ പുറത്തുപോകുന്ന അവസരങ്ങളില്‍ മധുരപലഹാരങ്ങള്‍ നല്‍കി കടയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് അറിയിച്ചു. കേസ് അന്വേഷണഘട്ടത്തിലാണെന്നും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും വയനാട് ജില്ലാ പൊലീസ് മേധാവി രാജ്പാല്‍ മീണ പറഞ്ഞു.
Read More