കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി പിടിയിൽ.

കൊച്ചി: കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി പിടിയിൽ. എറണാകുളം എസിജെഎം കോടതിയിലാണ് പ്രതി കീഴടങ്ങാൻ ഒരുങ്ങവേ പൊലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. പൊലീസ് നാടെങ്ങും തിരയുമ്പോഴാണ് അവരുടെ കണ്ണുവെട്ടിച്ച് എറണാകുളം സിജെഎം കോടതിയിൽ ഉച്ചയ്ക്ക് കീഴടങ്ങാനായി സുനി കോടതിയിലെത്തിയത്. എന്നാൽ സുനിയെ തിരിച്ചറിഞ്ഞ പൊലീസ് സുനിയെ ബലപ്രയോഗത്തിലടെ കീഴടക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സിനി കോടതിയിൽ എത്തിയത്. മൂന്നു ദിവസമായി സുനി കീഴടങ്ങുമെന്ന സൂചനകളെ തുടർന്ന് എറണാകുളത്തേയും ആലുവയിലേയും കോടതികൾക്ക് മുമ്പിൽ പൊലീസ് മഫ്തിയിൽ നിലയുറപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ അവരുടെയെല്ലാം…

Read More

ആ നടന്‍ ഞാനല്ല.

കൊച്ചി: നടിക്കെതിരായ ആക്രമണത്തിന്‍റെ പേരില്‍ പോലീസ് ചോദ്യം ചെയ്തു എന്ന് പറയുന്ന സിനിമ നടന്‍ താനല്ലെന്ന് ദിലീപ്. ഓണ്‍ലൈന്‍ മാധ്യമമായ സൗത്ത് ലൈവിനോടാണ് ദിലീപ് ഇത്തരത്തില്‍ ഒരു പ്രതികരണം നടത്തിയത്. നടിയെ തട്ടികൊണ്ടു പോകല്‍ കേസില്‍ പോലീസ് ആലുവയിലെത്തി ഒരു നടനെ ചോദ്യം ചെയ്തെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്ന് അറിയില്ല, ആരാണ് നടനെന്ന് വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ വെളിപ്പെടുത്തൂ, അല്ലെങ്കില്‍ പോലീസ് ഇക്കാര്യം സ്ഥിരീകരിക്കട്ടെ. എങ്ങനെയാണ് ഇത്തരം അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നതെന്ന് അറിയില്ല. നിങ്ങള്‍ ആദ്യം…

Read More

ബെല്ലണ്ടൂരിൽ പ്രീ സ്കൂളിൽ നടന്ന ബാലികാ പീഢനം;മറച്ചു വക്കാൻ ശ്രമിച്ച പ്രിൻസിപ്പാളും ചെയർമാനും അറെസ്റ്റിൽ.

ബെംഗളൂരു : മൂന്നര വയസുള്ള ബാലിക ഉപദ്രവിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് സ്കൂളിന്റെ പ്രിൻസിപ്പൾ ആയ ഡോ: വീണയേയും സ്കൂൾ ചെയർമാനേയും പോലീസ് അറസ്റ്റ് ചെയ്തു.കുട്ടിയെ മോശമായ രീതിയിൽ ഉപദ്രവിച്ച സൂപ്പർ വൈസർ മഞ്ജുനാഥ് (40) നേരത്തെ തന്നെ പിടിയിലായിരുന്നു.മറ്റു കൂടുതൽ കുട്ടികളെ മഞ്ജുനാഥ് ഇതേ രീതിയിൽ ഉപദ്രവിച്ചതായി സംശയിക്കപ്പെടുന്നു. ബെല്ലണ്ടുരിൽ ഉള്ള പ്രീ സ്കൂളി മുന്നിൽ ഇന്നലെയും രക്ഷിതാക്കളുടെ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.മറ്റു കുട്ടികളേയും കൗൺസിലിങ്ങിന്  വിധേയമാക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ സ്കൂൾ തുറന്ന് പ്രവർത്തിക്കുന്നതല്ല  എന്ന് അധികൃതർ അറിയിച്ചു. മറ്റു പല…

Read More

ശിവരാത്രി : കർണാടക ആർ ടി സി യുടെ മൂന്ന് സ്പെഷൽ കൂടി; നാളെ മൊത്തം സ്പെഷലുകൾ 12

ബെംഗളൂരു : ശിവരാത്രി അവധി ആഘോഷിക്കാൻ നാട്ടിലേക്ക് തിരിക്കുന്നവർക്കായി കണ്ണൂർ പാലക്കാട് എന്നിവിടങ്ങളിലേക്കായി മൂന്ന് സ്പെഷൽ ബസുകൾ കൂടി കർണാടക ആർ ടി സി അനുവദിച്ചു.ഇതോടെ നാളെ കേരളത്തിലേക്കുള്ള കർണാടക ആർ ടി സി സ്പെഷൽ ബസുകളുടെ എണ്ണം 12 ആയി. കേരള ആർ ടി സി യുടെ ശിവരാത്രി സ്പെഷലിന്റെ കാര്യത്തിൽ ഇതുവരെയും ഒരു വ്യക്തത വന്നിട്ടില്ല. കർണാടക ആർ ടി സി ബസുകൾ റിസർവ് ചെയ്യാൻ നഗരത്തിൽ 200 അധികം കൗണ്ടറുകൾ ഉണ്ട്. www.ksrtc.in  എന്ന വെബ് സൈറ്റിൽ നിന്ന് ഓൺലൈനായി…

Read More

ജിയോ വെല്‍ക്കം ഓഫര്‍ ഒരു വര്‍ഷത്തേക്ക് കൂടി;പക്ഷെ മാസം 303 രൂപ കൊടുക്കണം.

മുംബൈ: ജിയോ ഉപഭോക്താക്കൾക്ക് വീണ്ടും സന്തോഷവാർത്ത. ജിയോയുടെ പരിധിയില്ലാത്ത വെൽക്കം ഓഫർ ഒരു വർഷത്തേക്കു നീട്ടി. മാർച്ച് 31ന് അവസാനിക്കുമെന്ന് അറിയിച്ചിരുന്ന ഓഫറാണ് അടുത്തവർഷം മാർച്ച് 31 വരെ നീട്ടിക്കൊണ്ട് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യപനം നടത്തിയിരിക്കുന്നത്. ജിയോ പ്രൈം വരിക്കാർക്കെല്ലാം അൺലിമിറ്റഡ് സർവീസ് ലഭിക്കും. അതേസമയം, ഈ അൺലിമിറ്റഡ് സേവനം ലഭിക്കാൻ മാസം 303 രൂപ പാക്ക് ആക്ടിവേറ്റ് ചെയ്യേണ്ടതുണ്ട്. അതായത് ദിവസം കേവലം 10 രൂപയ്ക്ക് അൺലിമിറ്റഡ് സേവനം ഉപയോഗിക്കാം. ഇന്ത്യൻ ടെലികോം രംഗത്ത് റിലയൻസ് ജിയോ സൃഷ്ടിച്ച…

Read More

നെലമംഗലാക്ക് സമീപം കര്‍ണാടക ആര്‍ ടി സി ബസ്‌ തീപിടിച്ചു ഒരാള്‍ മരിച്ചു;നാലു പേര്‍ക്ക് പരിക്ക്.

ബെന്ഗളൂരു : ചിക്കമങ്ങലൂറില്‍ നിന്നും ബെന്ഗലൂരുവിലേക്ക് വരികയായിരുന്ന കര്‍ണാടക ആര്‍ ടി സി യുടെ ബസിനു തീ പിടിച്ചു ഒരു സ്ത്രീ മരിച്ചു.നാലുപേര്‍ക്ക് പരിക്ക് ഉണ്ട്.പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.ദേശീയ പാത നാലില്‍ നെലമംഗല ക്ക് സമീപം അറിഷണകുന്റെ എന്നാ സ്ഥലത്താണ് അപകടം നടന്നത്. ഇന്ന് പുലര്‍ച്ചെ ഒരു മണിക്കാണ് കര്‍ണാടക ആര്‍ ടി സിയുടെ ബസ്‌ അപകടത്തില്‍ പെട്ടത്. ഭാഗ്യമ്മ (52)ആണ് അപകടത്തില്‍ മരിച്ചത്,60% പൊള്ളല്‍ ഏറ്റ ഒരു യാത്രക്കാരന്‍ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലാണ്.മരിച്ച ആളുടെ കുടുംബന്കത്തിനു കര്‍ണാടക ആര്‍ ടി സി…

Read More

പള്‍സര്‍ സുനി എന്ന പേരില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത് ദിലീപ് ഫാന്‍സ്‌ അസോസിയേഷന്‍ ഭാരവാഹിയായ റിയാസ് ഖാന്റെ ചിത്രം.

യുവനടിയെ ആക്രമിച്ച കേസില്‍ പോലീസ് പ്രധാനപ്രതിയായ പള്‍സര്‍ സുനിക്കായി വലവിരിച്ചിരിക്കുകയാണ്. അതിനിടയിലാണ് പള്‍സര്‍ സുനിയാണെന്ന് പറഞ്ഞ് റിയാസ് ഖാൻ എന്ന ചെറുപ്പക്കാരന്റെ ചിത്രം വ്യാപകമായി പ്രചരിക്കപ്പെടുന്നത്. നടന്‍ ദിലീപിന്‍റെ ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹിയായ റിയാസിന്‍റെ ഫേസ്ബുക്ക് അക്കൌണ്ടില്‍ നിന്നും എടുത്ത ചിത്രങ്ങള്‍ വച്ചുതന്നെയാണ് പ്രചരണം എന്നതാണ് ഇതിലെ ദൌര്‍ഭാഗ്യകരമായ കാര്യം. ഇതിനൊപ്പം പള്‍സര്‍ സുനിയുടെ യഥാര്‍ത്ഥ പേര് റിയാസ്ഖാന്‍ ആണെന്നുവരെ പ്രചരണം ഉയര്‍ന്നു. ശനിയാഴ്ച വൈകീട്ട് ദിലീപ് ഫാന്‍സ് അസോസിയേഷന്‍ ആലപ്പുഴ മീറ്റിംഗ് കഴിച്ച് അവിടുന്ന് എടുത്ത ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.…

Read More

ആംബുലന്‍സ് വിളിക്കാന്‍ പണമില്ല; മകളുടെ മൃതദേഹവുമായി പിതാവ് മോപ്പഡില്‍

ബെന്ഗളൂരു: ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാത്തതിനാല്‍ ഒഡീഷയില്‍ ഭാര്യയുടെ മൃതദേഹം ചുമന്നുനടന്ന ഭര്‍ത്താവിന്‍റെ ചിത്രം രാജ്യമനസാക്ഷിയുടെ മനസ്സില്‍ നിന്നും മായും മുമ്പേ ഞെട്ടിപ്പിക്കുന്ന മറ്റൊരു സംഭവം കൂടി. ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ മകളുടെ മൃതദേഹം മോപ്പഡില്‍ വഹിക്കാന്‍ വിധിക്കപ്പെട്ട് ഒരു പിതാവ്.  കര്‍ണാടകയിലെ മധുഗിരിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ചിക്‍മംഗ്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വീരപുര ഗ്രാമത്തിലെ തിമ്മപ്പ എന്ന പിതാവിനാണ് ഈ ദുര്‍വിധി. കൂലിപ്പണിക്കാരായ തിമ്മപ്പയുടെയും ഗൗരമ്മയുടെയും 20 വയസ്സുള്ള  മകള്‍ രത്‌നമ്മയെ കടുത്ത പനിയെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീടിനടുത്ത് ഡോക്ടറുടെ സേവനം ലഭ്യമല്ലാതിരുന്നതിനാല്‍ 20 കിലോ…

Read More

ശിവരാത്രി അവധിക്ക് കർണാടക ആർ ടി സി യുടെ 9 സ്പെഷലുകൾ;ഇരുട്ടിൽ തപ്പി കേരള ആർടിസി.

ബെംഗളൂരു : ശിവരാത്രി ആഘോഷിക്കാൻ നാട്ടിൽ പോകുന്നവർക്കായി കർണാടക ആർ ടി സി സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചു.ഏറ്റവും തിരക്ക് പ്രതീക്ഷിക്കുന്ന 23 ന് ഒൻപതു സ്പെഷൽ ബസുകളാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി  സർവീസ് നടത്തുന്നത്. കേരള ആർടി സി യുടെ സർവ്വീസുകളുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല. പതിവുപോലെ സ്പെയർ ബസുകളുടെ അഭാവമാണ് സ്പെഷൽ അനുവദിക്കാൻ തടസ്സമെന്ന് അധികൃതർ അറിയിച്ചു. ശിവരാത്രിക്ക് പിന്നാലെ ശനി ഞായർ അവധി ദിവസങ്ങൾ വരുന്നതോടെ വ്യാഴാഴ്ച സ്വകാര്യ ബസുകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.തിരുവനന്തപുരത്തേക്ക് 2200 രൂപയും എറണാകുളത്തേക്ക് 2000 രൂപയും…

Read More

എയര്‍ ഹോസ്റ്റെസിനെ നടുറോട്ടില്‍ വസ്ത്രങ്ങള്‍ ഉരിഞ്ഞ് അപമാനിക്കാന്‍ ശ്രമം;നഗരത്തില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ തുടര്‍ക്കഥയാവുന്നു.

ബെംഗളൂരു: നടുറോഡില്‍ അജ്ഞാതനായ ബൈക്ക് യാത്രികന്‍ എയര്‍ ഹോസ്റ്റസിനെ ലൈംഗികമായി കയ്യേറ്റം ചെയ്തു.  ബാനസ്‌വാഡി എച്ച്.ആര്‍.ബി.ആറിന് സമീപത്തെ തെരുവിലാണ് സംഭവം. സുഹൃത്തിനൊപ്പം വഴിയരികിലൂടെ രാത്രി നടന്നു പോവുകയായിരുന്ന യുവതിയെ ബൈക്ക് യാത്രികന്‍ ആക്രമിക്കുകയും വസ്ത്രം വലിച്ചു കീറുകയുമായിരുന്നു. ഫെബ്രുവരി 12-നായിരുന്നു സംഭവം നടന്നതെങ്കിലും കുറച്ച് ദിവസം കഴിഞ്ഞാണ് പോലീസ് സ്റ്റേഷനില്‍ യുവതി പരാതി നല്‍കുന്നത്. പരാതി നല്‍കി ഇത്ര ദിവസമായിട്ടും കുറ്റവാളികളെ പിടികൂടിയിട്ടില്ല. അക്രമം നടന്നതിന്റെ ആഘാതത്തില്‍ ആയിരുന്നതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് യുവതി പറയുന്നു. സുഹൃത്തിനോടൊപ്പം ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ഹെല്‍മറ്റിട്ട ബൈക്ക് യാത്രികന്‍…

Read More
Click Here to Follow Us